Image

ഭരണകര്‍ത്താക്കളുടെ കസേരക്കു കീഴില്‍ കാട്ടുമൂര്‍ഖന്മാര്‍ (ലേഖനം: ജോസ്‌ തയ്യില്‍)

Published on 23 February, 2014
ഭരണകര്‍ത്താക്കളുടെ കസേരക്കു കീഴില്‍ കാട്ടുമൂര്‍ഖന്മാര്‍ (ലേഖനം: ജോസ്‌ തയ്യില്‍)
കേരളത്തിലെ ഭരണകര്‍ത്താക്കളുടെ കസേരക്കു കീഴില്‍ നിറയെ മൂര്‍ഖന്‍ പാമ്പുകള്‍. എങ്ങനെ ഇവറ്റകളെല്ലാം അവിടെ കയറിപ്പറ്റി? മുഖ്യന്ത്രിയുടെ കസേരക്കു കീഴിലും ആര്യാടന്റെ കസേരക്കു കീഴിലും കത്തെിയ മൂര്‍ഖന്‍സ്‌ വെറും മൂര്‍ഖനല്ല, നല്ല ഒന്നാം തരം കാട്ടു മൂര്‍ഖന്‍സ്‌. സരിത എന്ന പേരിലും ബിജു എന്ന പേരിലുമാണ്‌ ഇവറ്റകള്‍ അവിടെ കയറിപ്പറ്റിയത്‌. ഉമ്മന്‍ ചാണ്ടി മൂര്‍ഖനെ പിടിച്ചപ്പോള്‍ ജനം ഓര്‍ത്തു പൂളോനും, കൂരീം കാരീം ഒക്കെ ജീവിക്കുന്ന സ്ഥലത്ത്‌ എങ്ങനെയോ ഒരു മൂര്‍ഖനും കയറിപ്പറ്റിയെന്ന്‌ . അതിനദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും ജനം വിധി എഴുതി . അല്ലാ.. ദാ വരുന്നു മറ്റൊരു പ്രമുഖ മന്ത്രിയായ ആര്യാടന്റെ കസേരക്കു കീഴില്‍ നിന്നും ഉഗ്ര വിഷം വമിക്കുന്ന രണ്‌ടു മൂര്‍ഖന്മാര്‍. ഇനിയും എത്ര മൂര്‍ഖന്‍സ്‌ ഇവറ്റകളുടെ കസേരക്കു കീഴില്‍ നിന്നും പുറത്തുവരുമെന്ന്‌ കണ്‌ടറിയേണ്‌ടിയിരിക്കുന്നു.

ബൈബിള്‍ പറയുന്നു - നിന്റെ സുഹൃത്താരാണെന്ന്‌ പറയാമെങ്കില്‍ നീ ആരാണെന്ന്‌ പറയാമെന്ന്‌.  ഇതു ശരിയാണെങ്കില്‍ ഈ മൂര്‍ഖന്‍സിനെ തീറ്റിപ്പോറ്റുന്നത്‌ ഈ നേതാക്കളല്ലേ ? എന്തുകൊണ്‌ടാണ്‌ ഇവറ്റകളെ തീറ്റിപ്പോറ്റാന്‍ ഈ നേതാക്കള്‍ നിര്‍ബന്ധിതരാകുന്നത്‌. എവിടെയാണ്‌ ഇവറ്റകളുടെ പ്രഭവകേന്ദ്രം? തീര്‍ച്ചയായും ഈ മന്ത്രിമാരുടെ തലയിണക്കീഴില്‍ തന്നെ. കാരണം, ജനങ്ങളെ വഞ്ചിച്ച്‌ അധികാര സോപാനങ്ങള്‍ കരസ്ഥമാക്കിയവര്‍ ഒടുവില്‍ അധികാരം വീതം വെയ്‌ക്കുമ്പോള്‌ ഉണ്‌ടാകുന്ന പടലപി ണക്കം . അത്‌ ഏതറ്റം വരെയും പോകാന്‍ സാധ്യതയുള്ളതുകൊണ്‌ട്‌ അവര്‍ മൂര്‍ഖന്‍സിനെ സ്വന്തം കീശയില്‌ തന്നെ കൊണ്ടു നടക്കുന്നു. ഈ നേതാക്കന്മാരുടെ മാര്‍
ഗം നേരായതാണോ ?

കഴിഞ്ഞ ആഴ്‌ച ഉണ്‌ടായ ഒരു സംഭവം നമുക്കൊന്നു വിശകലനം ചെയ്യാം. ഉമ്മന്‍ ചാണ്‌ടിയുടെ കാര്യം പറഞ്ഞാല്‍ അപ്പന്‍ മകളെ കെട്ടിച്ച വീട്ടില്‍ പോകുംപലെയാണ്‌ ഡല്‍ഹിക്കു പോകുന്നത്‌. മാസത്തില്‍ മൂന്നു പ്രാവശ്യം പോകും, പത്തു ദിവസം അവിടെ നിന്നിട്ടുപോരും. തെറ്റൊന്നുമില്ലല്ലൊ?

ചാണ്ടി ഡല്‍ഹിക്കു പോകുമ്പോള്‍ മറ്റൊരു കസേരയില്‍ ഇരുന്ന്‌ ഉഗ്രതപസ്സു ചയ്യുന്ന (ജനങ്ങള്‍ക്കു വേണ്‌ടിയല്ല, സ്വന്തം നിലനില്‍പിനു വേണ്ടി)
ചെന്നിത്തലയും പിന്നാലെ കൂടും. ചെന്നിത്തലക്ക്‌ അല്‍പം നഹീം നഹീം പറയാന്‍ കഴിവുള്ള വ്യക്തിയാണെന്നാണ്‌ അറിവ്‌. അതുകൊണ്ട്‌ അവിടെ ചെന്ന്‌ നഹീം നഹീം ആള്‍ക്കാരോട്‌ സംസാരിച്ചു കഴിയുമ്പോള്‍ ചാണ്ടിയുടെ നീക്കം എന്താണെന്നു മനസ്സിലാകും. അങ്ങനെ കാര്യങ്ങളൊക്കെ മനസ്സിലാക്കി ഇരുവരും ഒന്നിച്ചു തിരുവനന്തപുരത്തേയ്‌ക്ക്‌ പോരാന്‍ നേരം ഹൈക്കമാന്റ്‌ പറയുന്ന ഏതു റോളിലും ആക്‌ട്‌ ചയ്യുമെന്നു അവര്‍ക്ക്‌ ഉറപ്പുനല്‌കാനും ഇരുവരും മറക്കാറില്ല.

വെറുതെ ശല്യം ഉണ്‌ടാക്കി നടക്കുന്ന
ചെന്നിത്തലയെ, ഹൈക്കമാന്റിനു നല്‌കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‌ ആഭ്യന്തരനാക്കി. അപ്പോള്‌ വന്ന ഒഴുവിലേക്ക്‌  എല്ലാവരും കൂടി ഒതുക്കി മൂലയില്‍ തള്ളിയ, കഴിവുറ്റ നേതാവ്‌ വി.എം. സുധീരനെ കോണ്‍ഗ്രസ്‌ പ്രദേശ്‌ കമ്മറ്റി പ്രസിഡന്റുമാക്കി. ഇപ്പോള്‍ ചണ്ടി - കുറുക്കന്റെയും കോഴിയുടെയും നെല്ലിന്റെയും മധ്യത്തലാണ്‌. കുറുക്കനെയും കോഴിയെയും ഒന്നിച്ചാക്കിയിട്ട്‌ എങ്ങും പോകാന്‍ മേല- കാരണം കുറുക്കന്‍ കോഴിയെ തിന്നും. കോഴിയെ നെല്ലിന്റെ അടുത്താക്കിയിട്ട്‌ പോകാനും മേല കാരണം കോഴി നെല്ലു തീര്‍ക്കും . പക്ഷെ എന്തു ചെയ്യാം, മറ്റുള്ളവരെ വെട്ടാന്‍ വേണ്ടി ഹൈക്കമാന്റിനു ഉറപ്പു നലല്‍കിയിട്ട്‌ കിട്ടിയ പ്രതിഫലമല്ലേ. കയ്‌ച്ചിട്ട്‌ ഇറക്കാനും മേല, മധുരിച്ചിട്ട്‌ തുപ്പാനും മേല.
ചെന്നിത്തല ഇപ്പോള്‍ പാമ്പ്‌ പിടുത്തത്തിലാണ. ആര്യാടന്റെ മൂര്‍ഖനെ പിടിക്കാന്‍ ശ്രമിക്കുമെന്നാണ്‌ അദ്ദേഹം ഉറപ്പു നല്‍കിയിരിക്കുന്നത്‌. പിടിച്ചെങ്കില്‍ പറയാം പിടിച്ചെന്ന്‌.

ചാണ്ടിക്കു ജ്വരം പിടിച്ചതുപോലെ ഭയങ്കര നീരിളക്കം ബാധിച്ചിരിക്കയാണ്‌ . ഏതു സമയത്തോണോ - ഹൈക്കമാന്റ്‌ പറയുന്ന പോലെ ചെയ്യുമെന്ന്‌ പറയാന്‍ തോന്നിച്ചത്‌ എന്നോര്‍ത്ത്‌ അദ്ദേഹം സ്വയം ശപിക്കുന്നു.

അധികാര ദുര്‍വിനയോഗം ചെയ്യുന്ന ഈ നേതാക്കള്‍ ഭരിച്ചാല്‍ കേരളം നന്നാകുമോ? ഗ്രൂപ്പ്‌ ഉണ്ടാക്കി, ജനങ്ങളെ വിഭജിച്ച്‌ കേരളം മുടിപ്പിക്കുകയല്ലേ നേതാക്കന്മാരെന്നറിയപ്പെടുന്ന ആന്റണി, ചാണ്‌ടി,
ചെന്നിത്തല തുടങ്ങിയവര്‍ കാട്ടികൂട്ടുന്നത്‌. എത്രയെത്ര കഴിവുറ്റ നേതാക്കളെയാണ്‌ ഇവര്‍ മൂലയിലിരുത്തിയത്‌. എം.എ. ജോണ്‍ , ആനി തയ്യില്‍, ജോര്‍ജ്ജ്‌ ജോസഫ്‌ പൊടിപ്പാറ, ഇവരെല്ലാം ഇന്‍ഡ്യയുടെ പ്രധാനമന്ത്രിപദം വരെ അലങ്കിരിക്കാന്‍ കഴിവുള്ളവരായിരുന്നു, പ്രത്യേകിച്ച്‌ എം.എ. ജോണ്‍. അതില്‍ വെട്ടുകൊള്ളാതെ മൂലയില്‍ നിന്നു രക്ഷപെട്ടത്‌ സുധീരന്‍ മാത്രം.

ചാണ്ടിച്ചാ, കൊടുത്താല്‍ കൊല്ലത്തും കിട്ടും. എന്താണ്‌ സംഭവിച്ചത്‌ ? ഇദ്ദേഹത്തെക്കൊണ്ട്‌ ഹൈക്കമാന്റ്‌ മടുത്തു . ജനങ്ങളെ സേവിക്കാനെന്ന ലേബലില്‍ മറ്റുള്ളവരെ വെറുപ്പിച്ച്‌ ഡല്‍ഹിക്കു ചെന്നാല്‌ എത്രനാളാണ്‌ അവര്‍ സഹിക്കുക?

സ്വരം നല്ലപ്പഴേ പാട്ടു നിര്‍ത്തുക ചാണ്ടിച്ചാ.. ഇനിയും ഗ്രൂപ്പുകളിക്കു ശ്രമിക്കാതെ സ്വയം പിന്‍വാങ്ങുന്നതായിരിക്കും ഉത്തമം.
ഭരണകര്‍ത്താക്കളുടെ കസേരക്കു കീഴില്‍ കാട്ടുമൂര്‍ഖന്മാര്‍ (ലേഖനം: ജോസ്‌ തയ്യില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക