Image

കേരളത്തില്‍ പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ വന്‍ ഇടിവെന്ന്‌ റിപ്പോര്‍ട്ട്‌

Published on 26 February, 2014
കേരളത്തില്‍ പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ വന്‍ ഇടിവെന്ന്‌ റിപ്പോര്‍ട്ട്‌
കണ്ണൂര്‍: കേരളത്തില്‍ പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ വന്‍ കുറവെന്ന്‌ റിപ്പോര്‍ട്ട്‌. ആറ്‌ വയസ്സിന്‌ താഴെ പ്രായമുള്ള കുട്ടികളിലെ സ്‌ത്രീപുരുഷ അനുപാതം ഉത്‌കണ്‌ഠാജനകമായ നിലയില്‍ അകലുകയാണെന്ന്‌ സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

2001ല്‍ ആറ്‌ വയസ്സിന്‌ താഴെ 1000 ആണിന്‌ 960 പെണ്‍ എന്നതായിരുന്നു അനുപാതം. എന്നാല്‍, ഇത്‌ 2011 ലെ സെന്‍സസില്‍ 1000- 959 എന്ന നിലയില്‍ താണു. ദേശീയ അനുപാതം 912 ആണ്‌. ഇതിനോട്‌ താരതമ്യം ചെയ്യുമ്പോള്‍ വലിയ പ്രശ്‌നമില്‌ളെങ്കിലും കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന പെണ്‍ ജനന മുരടിപ്പ്‌ ഗൗരവമായി നിരീക്ഷിക്കേണ്ടതാണെന്ന്‌ സാമ്പത്തിക സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തുന്ന സംസ്ഥാനമായി കേരളം താണിരിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ പത്ത്‌ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക്‌ 4.9 ശതമാനമായിരുന്നു. 2001ല്‍ അവസാനിച്ച ദശകത്തിലെ വളര്‍ച്ച 9.45 ആണ്‌. ഒരു ദശകത്തിനകം നേര്‍ പകുതി വളര്‍ച്ച കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
കുഞ്ഞാപ്പി 2014-02-26 18:49:30
അത്രേം കുറച്ചല്ലേ ബാലസംഗം ചെയ്യപെടുകയുള്ള് ! ദൈവത്തിനു സ്തോത്രം.


andrews-Millennium bible 2014-02-26 20:09:20
When religion, morality and politics fails and corrupt- nature will take over. Hope there won't be any more females born in this earth- to be raped and abused.
George Parnel 2014-02-27 01:37:59
Bengalees and others will make up the difference in Kerala population and so, don't worry.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക