Image

മൈക്കല്‍ ജാക്‌സന്റെ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി

Published on 08 November, 2011
മൈക്കല്‍ ജാക്‌സന്റെ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി
ലോസ് ആഞ്ജലസ്: പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സനെ അന്ത്യനിമിഷങ്ങളില്‍ ചികിത്സിച്ച ഡോക്ടര്‍ കോണ്‍റാഡ് മുറെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബോധപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് അദ്ദേഹത്തിനുമേല്‍ ചുമത്തിയിട്ടുള്ളത്. ശിക്ഷ പിന്നീട് വിധിക്കും.

ആറാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് മുറെ കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലസ് സുപ്പീരിയര്‍ കോടതി കണ്ടെത്തിയത്. കോടതിയ്ക്ക് പുറത്ത് തടിച്ചുകൂടി നിന്ന ജാക്‌സണ്‍ ആരാധകര്‍ കോടതിയുടെ കണ്ടെത്തലില്‍ സന്തോഷം പ്രകടിപ്പിച്ചു. മൈക്കല്‍ ജാക്‌സന്റെ പിതാവ് ജോ, മാതാവ് കാതറിന്‍ എന്നിവരും അടുത്ത ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.

2009 ജൂണ്‍ 25 നാണ് മൈക്കല്‍ ജാക്‌സണ്‍ മരിച്ചത്. ജാക്‌സണ്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രോപോഫോള്‍ എന്ന മയക്കുമരുന്ന് നല്‍കിയതായി ഡോക്ടര്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. നാലു വര്‍ഷംവരെ തടവും ചികിത്സ നടത്തുന്നതിന് വിലക്കും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഡോക്ടര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക