Image

സലീംകുമാറിന് അഭിനയം മതിയായി

Published on 26 February, 2014
സലീംകുമാറിന് അഭിനയം മതിയായി
ദേശീയ അവാര്‍ഡ് ജേതാവ് സലീംകുമാറിന് അഭിനയം മതിയായി. മൂന്നുവര്‍ഷം കൂടി അഭിനയിച്ചശേഷം പരിപാടി നിര്‍ത്താനാണ് പദ്ധതിയെന്ന് സലീംകുമാര്‍ വെളിപ്പെടുത്തി.
ഇപ്പോള്‍ 43 വയസായി, 46 ആകുമ്പോള്‍ അഭിനയം നിര്‍ത്തും. രണ്ടുപതിറ്റാണ്ടോളം തുടര്‍ന്ന സിനിമാഭിനയം നല്ല അനുഭവങ്ങളാണ് നല്‍കിയത്. എങ്കിലും അഭിനയം ബോറടിച്ചുതുടങ്ങിയതിനാലാണ് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത് -അദ്ദേഹം പറയുന്നു.
എല്ലാ മേഖലയിലേയും പോലെ അഭിനയത്തിനും ഒരു വിരമിക്കല്‍ഘട്ടമുണ്ട്. പലരും ഇത് ഉള്‍ക്കൊള്ളുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ വേറെയും ചെയ്യാനുള്ളതിനാലാണ് താന്‍ വിരമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാസ്യവേഷങ്ങളിലൂടെ രംഗത്ത് എത്തിയ സലീംകുമാര്‍, സ്വഭാവവേഷങ്ങളിലും തിളങ്ങിയ നടനാണ്. ‘ആദാമിന്‍െറ മകന്‍ അബു’വിലെ അഭിനയത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്. ‘അച്ഛനുറങ്ങാത്ത വീട്’ ഉള്‍പെടെയുള്ള ചിത്രങ്ങളിലും സ്വഭാവവേഷങ്ങളില്‍ മികവറിയിച്ചു.
ഒരുകാലത്ത് ഇറങ്ങുന്ന മിക്ക കോമഡിചിത്രങ്ങളിലും സലീംകുമാറിന്‍െറ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, താനിപ്പോള്‍ സെലക്ടീവാണെന്ന് അദ്ദേഹം പറയുന്നു. ഏതൊരു നടനേയും പോലെ നല്ല കഥാപാത്രങ്ങളും സ്ക്രിപ്റ്റുമാണിപ്പോള്‍ നോക്കുന്നത്.
സാമൂഹിക പ്രാധ്യാനമുള്ള ‘മൂന്നാംനാള്‍ ഞായറാഴ്ച’ എന്ന ചിത്രത്തിന്‍െറ തിരക്കിലാണ് അദ്ദേഹമിപ്പോള്‍. ടി.എ റസാഖ് ഒരുക്കുന്ന ചിത്രത്തിന്‍െറ നിര്‍മാതാവും മുഖ്യകഥാപാത്രവും സലീംകുമാര്‍ തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക