Image

ദൈവം; മതവിശ്വാസം; ബൈബിള്‍: സി. ആന്‍ഡ്രൂസ്സുമായി അഭിമുഖം (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 26 February, 2014
ദൈവം; മതവിശ്വാസം; ബൈബിള്‍: സി. ആന്‍ഡ്രൂസ്സുമായി അഭിമുഖം (സുധീര്‍ പണിക്കവീട്ടില്‍)
 പുതിയ സഹസ്രാബ്ദത്തിന്റെ ഒരു ബൈബിള്‍ എന്നു പ്രഖ്യാപിച്ചുകൊണ്ട് താങ്കള്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ വായിക്കാന്‍ സാധിച്ചു. അതിനെ ആസ്പദമാക്കി ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കുക. 

1. ഒരാളുടെ മതവിശ്വാസം അയാളുടെ മാതാപിതാക്കളുടെ വിശ്വാസം തന്നെയാണ്. അപൂര്‍വ്വമായിട്ടാണ് മക്കള്‍ മറ്റു വിശ്വാസങ്ങളില്‍ പോകുന്നത്. നിങ്ങളുടെ കുട്ടിക്കാലത്തെ മതവിശ്വാസങ്ങളില്‍നിന്ന് ഇപ്പോള്‍ വ്യത്യാസം വന്നിട്ടുണ്ടോ?

കുട്ടിക്കാലത്തെ മതവിശ്വാസം അനുകരണം മാത്രമാണ്. മനുഷ്യര്‍ വലുതാകുമ്പോള്‍ അനുകരണത്തില്‍നിന്ന് മോചിതരായി സ്വന്തം പാതകള്‍ തിരയണം. മുത്തശ്ശിക്കഥകള്‍ സത്യമെന്ന് വിശ്വസിച്ചാല്‍ മനുഷ്യരുടെ വളര്‍ച്ച അവിടെ അവസാനിക്കും. വിശ്വാസം വെറും തോന്നലാണ്. വളഞ്ഞ കമ്പിയോ വള്ളിയോ കണ്ട് അതു പാമ്പാണെന്നു തോന്നാം. തന്നെയുമല്ല തെറ്റായ വിശ്വാസങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യന് ശരിയേതെന്നു തിരിച്ചറിയാന്‍ കഴിയാതെവരുന്നു. അതായ്ത്, അവനില്‍ ജന്മനാ കിട്ടിയിട്ടുള്ള തിരിച്ചറിവിനെ തോന്നല്‍ കയ്യടക്കിവയ്ക്കുന്നു. ഇതാണ് എന്റെ ചിന്താഗതി. കുട്ടിക്കാലത്തെ മതവിശ്വാസങ്ങളില്‍നിന്ന് വളരെ വിദൂരതയില്‍ ചുവടുകള്‍ താണ്ടുന്നതിന്റെ കാരണവുമതാണ്.

2. ബൈബിള്‍ ദൈവവചനങ്ങള്‍ അടങ്ങിയിട്ടുള്ള വിശുദ്ധ വേദപുസ്തകം ആണെന്ന് ലോകമെമ്പാടും ജനങ്ങള്‍ കരുതുന്നു.. അതില്‍ ഇതുവരെ പെടുത്താതിരുന്ന മറിയയു ടെയും തോമയുടെയും സുവിശേഷങ്ങള്‍ക്ക് ആധികാരികതയുണ്ടോ?

= ഇന്നു കാണുന്ന സത്യവേദപുസ്തകം അനേകം സാഹിത്യകൃതികളുടെ സമാഹരമാണ്. സത്യവേദ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ദൈവവചനമാണെങ്കില്‍ ഈ ദൈവം മറവിക്കാരനും, തിരിച്ചും മറിച്ചും മാറ്റി പറയുന്നവനും, കക്ഷി മാറുന്നവനും, സ്ത്രീവിദ്വേഷിയും ആണ്. ദൈവവചനം ഇടക്കിടെ പഴയതിന്റെ തെറ്റു തിരുത്തി പുതിയവ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ?

ദൈവങ്ങളെ സൃഷ്ടിച്ചവരുടെ മനോഭാവം ആയിരുന്നു തിരുവചനം. ദൈവം അരുളിച്ചെയ്തു എന്ന പേരില്‍ അനേകം രചനകള്‍ ഉണ്ടായിരുന്നു.മിക്കവാറും എല്ലാം തന്നെ വിശുദ്ധ കൃത്രിമമെന്ന് ആദിമസഭാനേതാക്കന്മര്‍ മനസ്സിലാക്കുകയും അവര്‍ അതിനെ ചവറ്റുകൊട്ടയില്‍ എറിയുകയും ചെയ്തു.

രാഷ്ട്രീയ പ്രാധാന്യവും മേല്‍കോയ്മയുമുണ്ടായിരുന്ന പ്രദേശങ്ങളിലെ യേശുപ്രസ്ഥാനകാരുടെ സുവിശേഷങ്ങളെ നാലാം നൂറ്റാണ്ടില്‍ വേര്‍തിരിച്ചു. അവ യേശുവിന്റെ ശിഷ്യര്‍ എഴുതി എന്നു തോന്നിക്കുന്ന പേരുകള്‍ കൊടുക്ക് എഴുതപ്പെട്ടവയാണ്. തന്മൂലം ഇന്ന് ലോകമെമ്പാടും നിഷ്‌കളങ്കരായ ജനം സത്യമറിയാതെ വിശ്വസിച്ചുവരുന്ന വേദപുസ്തകം ഊഹാപോഹങ്ങളും കെട്ടുകഥകളും നിറഞ്ഞതാണ്.

ഓരോ വ്യക്തിയുടെ ഉള്ളിലും നന്മ ജനിക്ല് അത് വളര്‍ന്ന് വലുതായി മറ്റുള്ളവരിലേക്ക് പടര്‍ന്ന് ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം ഉണ്ടാകുവാനുള്ള വഴികളെ കാണിച്ചുതന്ന ഗുരു എന്നതാണ് യഥാര്‍ഥ യേശുവുമായി കൂടുതല്‍ സാദൃശ്യം പുലര്‍ത്തുന്നത്. മറിയയുടെയും തോമയുടെയും പേരില്‍ കാണുന്ന സുവിശേഷങ്ങളും യോഹന്നാന്റെ സുവിശേഷവും ഘോഷിക്കുന്ന ഗുരു ആണ്. യേശു. അദ്ദേഹം ദൈവപുത്രനാണെന്നുള്ളതിന് അവരുടെ സുവിശേഷങ്ങളില്‍ തെളിവുകളില്ല.

3. നിങ്ങളിപ്പോള്‍ ബൈബിള്‍ വചനങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ?

= വിഡ്ഢിവേഷം കെട്ടി ആടുവാന്‍ എനിക്ക് താല്‍പര്യമില്ല. അതെനിക്ക് യോജിച്ചതുമല്ല. അനേകം സാഹിത്യ രചനകളുടെ സമാഹാരമാണു സത്യവേദപുസ്തകം. ദൈവത്തിന്റെ സാദൃശ്യത്തില്‍ സ്രുഷ്ടിച്ച മനുഷ്യന്റെ അമ്മൂമ്മക്കഥ തിരുവചനം എന്നു പ്രചരിപ്പിച്ച് വചനംകൊണ്ട് ഉപജീവനം കഴിക്കുന്ന വചനത്തൊഴിലാളികള്‍ കോടികള്‍ വാരികൂട്ടുന്നു. പാവം പൊതുജനം ഈ ചൂഷണം മനസ്സിലാക്കാതെ ഭവചനം' തിരുവചനം എന്നു വിശ്വ്‌സിക്കുകയും ചെയ്യുന്നു. ജോലി ചെയ്യാതെ ഉപജീവനം കഴിക്കുക എന്നതായിരുന്നു പുരോഹിതരുടെ തന്ത്രം. അതിനായി അവര്‍ ഭഎന്റെ ദേവാലയത്തിലേക്ക് വഴിപാടും ദശാംശവും കൊണ്ടുവരുവിന്‍' എന്നു ദൈവം കല്‍പിക്കുന്നു എന്നു പ്രഖ്യാപിച്ചു. സത്യവേദപുസ്തകത്തെ തിരുവചനം എന്നു വിശ്വസിക്കുന്നതിനു പകരം അതു ഒരു സാഹിത്യകൃതിപോലെ വായിട്ട് ആസ്വദിക്കുക. ഓരോ ബൈബിളും പല പ്രാവശ്യം തിരുത്തി എഴുതിപ്പെട്ടവയാണ്. ഒരു വിഭാഗത്തിന്റെ ബൈബിള്‍ മറ്റ് വിഭാഗക്കാര്‍ അംഗീകരിക്കുന്നില്ല.

4. ഇന്നു ലോകത്തില്‍ ശാന്തി നശിക്കുന്നത് ഈശ്വരനെ ചൊല്ലിയും, മതത്തെ ചൊല്ലിയുമുള്ള തര്‍ക്കത്തിലാണ്. തര്‍ക്കമുള്ള ഒരു വിഷയത്തില്‍ എത്രമാത്രം സത്യം ഉണ്ട്.

= മതം, ജാതി, വര്‍ണ്ണം അവയുടെ പ്രത്യേക ദൈവങ്ങള്‍ എന്നിവയില്‍ നിന്നും മോചനം ഉണ്ടാകുന്ന കാലത്തു മാത്രമേ ഭൂമിയില്‍ സമാധാനം ഉണ്ടാകുകയുള്ളു. വന്ദിക്കാത്തവരെ കൊന്നു നശിപ്പിക്കുകയെന്നതായിരുന്നു പഴയ നിയമത്തിലെ യാഹ് എന്ന സൈന്യങ്ങളുടെ ദൈവത്തിന്റെ വിനോദം. അങ്ങനെ ഇരുകാലിമനുഷ്യദൈവങ്ങളുടെ കീര്‍ത്തനങ്ങള്‍ രചിച്ച സാഹിത്യകാരന്മാരും അവര്‍ മെനഞ്ഞെടുത്ത ഈശ്വരന്മാരും നടത്തിയ കൂട്ടക്കൊലയുടെ വര്‍ണ്ണനയാണു എല്ലാ വേദസാഹിത്യവും. സത്യത്തിനു മാറ്റമില്ല. അത് തര്‍ക്ക വിഷയവുമല്ല. അപ്പോള്‍ മനുഷ്യര്‍ തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ ചില സത്യങ്ങളെ കാലാകാലങ്ങളില്‍ അവര്‍ മാറ്റുന്നു; ഭൂമിയില്‍ ശാന്തി നഷ്ടപ്പെടുന്നു.

5. നിങ്ങളിപ്പോള്‍ ഏകദേശം അഞ്ചു പുസ്തകങ്ങള്‍ എഴുതിക്കഴിഞ്ഞു. ഈ പുസ്തകങ്ങള്‍ എഴുതാന്‍ എങ്ങനെ നിര്‍ബന്ധിതനായി? ലോകം മുഴുവന്‍ വിശുദ്ധ ബൈബിളില്‍ വിശ്വസിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും ദൈവവചനങ്ങളാണെന്ന് ജനം വിശ്വസിക്കുമ്പോള്‍ അതിലെ അബദ്ധങ്ങളെക്കുറിച്ച് എഴുതുന്നത് ഒരു അബദ്ധമാകുമോ?

= മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പുരോഹിത എഴുത്തുകാര്‍ എഴുതിയ കൃത്രിമ ചരിത്രമാണു പഴയനിയമം. പുതിയനിയമ എഴുത്തുകാരും അതേറ്റ് പാടി. സ്വന്തം ഉപജീവനം, സുരക്ഷ, സുഖം ഇതു ഉറപ്പാക്കാന്‍ ദൈവതുല്യം പുരോഹിതനെ പൂജിക്കണം എന്നു പുരോഹിതന്‍തന്നെ എഴുതിക്കൂട്ടി. അജ്ഞതയുടെ അടിമത്തത്തില്‍നിന്ന് മനുഷരെ മോചിപ്പിക്കാന്‍ അനേകം മനുഷ്യസ്‌നേഹികള്‍ പലേ കാലഘട്ടങ്ങളിലും ശ്രമിച്ചു. ഞാനും എന്റെ ശ്രമം തുടരുന്നു. ഇന്നു പ്രബുദ്ധരായ, ചിന്തിക്കാന്‍ ശേഷിയുള്ള മനുഷ്യരുണ്ട്. അവരെങ്കിലും സത്യം മനസ്സിലാക്കുമെന്നു എനിക്കുറപ്പുണ്ട്. കാര്യകാരണസഹിതം തെളിവുകളും വിവരങ്ങളും നല്‍കികൊണ്ടാണ് അജ്ഞതയില്‍ നിന്നുണരാന്‍ ഞാന്‍ മനുഷ്യരാശിയോട് അപേക്ഷിക്കുന്നത്.

6. തെറ്റായാലും ശരിയായാലും ഉറച്ചുപോയ ഒരു വിശ്വാസം ഇളക്കാന്‍ പ്രയാസമല്ലേ? പ്രത്യേകിച്ച് ബൈബിളില്‍ വിശ്വസിച്ചാലും നിങ്ങള്‍ പറയുന്ന തത്ത്വങ്ങളില്‍ വിശ്വസിക്ലാലും ജീവിതത്തില്‍ അതുകൊണ്ട് ഒരു മാറ്റവും വരുന്നില്ലെങ്കില്‍.

= മാറ്റം വരണമെങ്കില്‍ മനുഷ്യന്‍തന്നെ അത് നേടിയെടുക്കണം. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്റെ സുഖം അനുഭവിക്കുന്നത് പ്രവര്‍ത്തിക്കുന്ന വ്യക്തി തന്നെയാണു്.ല്പഅവയുടെ അനന്തരഫലം മറ്റുള്ളവരിലേക്ക് പ്രചരിക്കുന്നു. യേശുവിനെപോലെയുള്ള അനേകം ഗുരുക്കന്മര്‍ ഉല്‍ഘോഷിച്ച സുവിശേഷവും ഇതുതന്നെ.

നീചത്വം പ്രവര്‍ത്തിച്ചാല്‍ അതിനു മോചനം ഇല്ല. പാപം ചെയ്യാതെ ഇരിക്കുക എന്നത് മാത്രമാണു മോചനം. പാപി അര്‍പ്പിക്കുന്ന വഴിപാടാണു മതത്തിന്റെ വരുമാനമാര്‍ഗ്ഗം. പാപികള്‍ ഇല്ലാതായല്‍ മതവും നിലനില്‍ക്കുകയില്ല. പാപമോചനം വെറും പ്രഹസനമാണ്. പാപത്തിനു മോചനം ഉണ്ട് എന്നുള്ള വിശ്വാസമാണു് വീണ്ടും പാപം ചെയ്യാന്‍ പ്രേരണ നല്‍കുന്നത്.

തെറ്റായ ഒരു വിശ്വസത്തില്‍ ഉറച്ചു പോകുന്നവര്‍ക്ക് വെളിച്ചം പകരാന്‍ എന്റെ പുസ്തകങ്ങള്‍ക്ക് കഴിയുമെന്നാണു എന്റെ വിശ്വാസം. നന്മ മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തികളാല്‍ ഈ ഭൂമി നിറയുമ്പോള്‍ സ്വര്‍ഗ്ഗരാജ്യം ഇവിടെ ഉണ്ടാകുന്നു. സ്വര്‍ഗ്ഗരാജ്യം ഒരു ഭാവിയല്ല, അത് വര്‍ത്തമാനകാലത്തില്‍ മനുഷ്യര്‍ക്ക് അനുഭവപ്പെടും. ഒരു മതത്തിനും സ്വര്‍ഗ്ഗം നിങ്ങള്‍ക്കുവേണ്ടി നേടിത്തരാന്‍ കഴിയില്ല. സ്വര്‍ഗ്ഗം ഓരോ വ്യക്തിയുടെ ഉള്ളിലും ജനിക്കേണ്ടതാണ്, ഈ കാര്യത്തില്‍ ജനങ്ങളെ ഉദ്ബുധരാക്കുക എന്നതാണ് എന്റെ ദൗത്യം.

7. സത്യം എന്താണെന്ന് മനുഷ്യരാശിയെ ബോധ്യപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുത്തവരൊക്കെ കടുത്ത പരീക്ഷകള്‍ക്കു വിധേയരായി. നിങ്ങള്‍ക്ക് ആ ആത്മധൈര്യമുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണു നിങ്ങള്‍ പ്രതികരിക്കാനും പ്രതിരോധിക്കാനും ഉദ്ദേശിക്കുന്നത്?

= ചൂഷകരില്‍നിന്നും രക്ഷപ്പെട്ടാല്‍ മാത്രമേ ഒരോ വ്യക്തിയും രക്ഷിക്കപ്പെടുകയുള്ളു, മനുഷ്യ സമൂഹം നിലനില്‍ക്കുകയുള്ളു. ലോകത്ത് സമാധാനം ഉണ്ടാകുകയുള്ളു. സ്വതന്ത്രമായ ചിന്തയിലൂടേയും പഠനത്തിലൂടേയും കണ്ടെത്തിയ സത്യങ്ങള്‍ പൊതുജനസമക്ഷം സമര്‍പ്പിക്കുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. സത്യത്തിന്റെ പാത അതറിയാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ ഞാന്‍ തുറക്കുകയാണ്. ആരേയും തേജോവധം ചെയ്യാനല്ല ഈ പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിരിക്കുന്നത്. ഈ പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ തേടുന്നവന്‍ കണ്ടെത്തും. അതില്‍ എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട്..

8 .മതത്തിന്റേയും മതപുരോഹിതന്റെയും ആവശ്യമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക ദുഷ്‌കരമായിരിക്കെ അതിനു മുതിരുന്ന താങ്കള്‍ എന്താണ് ആഗ്രഹിക്കുന്നത്?

= മതങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ മനുഷ്യര്‍ നന്നാവുകയുള്ളു. ദൈവത്തേയും നരകത്തേയും ഭയന്നല്ല മനുഷ്യന്‍ നന്നാകേണ്ടത്. നന്മ പ്രവര്‍ത്തിക്കുന്നവരാണ് നീതിമാന്മാര്‍. അവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം ഉണ്ടാകുന്നു. മറിച്ചാണെങ്കില്‍ ഭൂമി നരകമായി മാറും. മതമേതായാലും മനുഷ്യര്‍ നന്നാകണെമെന്നില്ല. അതു കൊണ്ട് മതവും പുരോഹിതനുമൊക്കെ മനുഷ്യരെ ഒരു നുകത്തില്‍ കെട്ടാന്‍വേണ്ടി ഉണ്ടാക്കിയ പൊള്ളത്തരങ്ങള്‍ മാത്രമാണെണ് ഞാന്‍ വിശ്വസിക്കുന്നു.

9. ദൈവം ഒന്നേയുള്ളു, അവനിലെത്താന്‍ യേശുവിലൂടെ മാത്രമേ സാധ്യമാവൂ എന്നു വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. പ്രസിദ്ധീകരിച്ച, പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകങ്ങളിലെൂടെ താങ്കള്‍ക്ക് എന്താണു പറയാനുള്ളത്.

= കോടാനുകോടി നക്ഷത്രങ്ങള്‍ നിറഞ്ഞ, അതിരുകള്‍ ഇല്ലാത്ത പ്രപഞ്ചത്തിന്റെ മഹനീയത ഇന്നു നാം മനസ്സിലാക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഹേതു പാലസ്റ്റയിനിലെ പുരുഷരൂപം ഉള്ളവന്‍ എന്ന ധാരണ അജ്ഞതയും, അബദ്ധവും മാത്രമല്ല ദൈവനിന്ദയും കൂടിയാണ്.. നസ്രായനായ യേശു ഗുരു ആയിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ദൈവമാണെന്ന് സാഹിത്യ രചന നടത്തിയവരെപോലെയുള്ളവരാണ് യേശുവിനെ ദൈവമാക്കി മാറ്റിയത്. പ്രപഞ്ചത്തിന്റെ ഹേതു ഏതു രൂപമെന്ന് എന്നു ഇന്നുവരെ മനുഷ്യനു അറിയാന്‍ സാധിച്ചിട്ടില്ല. ഊഹാപോഹങ്ങളുടെ സമാഹാരം മാത്രമാണു തിയോളോജി.. പുരാതന മനുഷ്യന്റെ ഭാവന സത്യമല്ല., ശാസ്ര്തവുമല്ല. അവന്റെ പരിമിത അറിവിന്റെ വെളിച്ചത്തില്‍ വിഭാവനം ചെയ്ത വേദചിന്തയും അതിന്റെ സമാഹാരമായ വേദപുസ്തകവും സത്യമെന്നോ ദൈവവചനമെന്നോ തെറ്റിദ്ധരിക്കുന്നത് വളരെ ദയനീയമാണ്. ഈ സത്യം അംഗീകരിക്കാന്‍ ഭൂരിഭാഗവും താല്‍പ്പര്യം കാണിക്കുന്നില്ല എന്നത് മതത്തിന്റെ മാസ്മര ശക്തിയോ, , മനുഷ്യന്റെ അലസതയോ, അജ്ഞതയോ!!
മതമില്ലാതെ, ഈശ്വരനില്ലാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? എന്തിനെയെങ്കിലും ആരാധിക്കുക മനുഷ്യരുടെ ബലഹീനതയായിരിക്കെ അതിനെക്കാള്‍ മേന്മയേറിയ ഒരു തത്ത്വം ലോകജനതക്കു മുഴുവന്‍ സ്വീകാര്യമായ ഒരു ആശയം നിങ്ങള്‍ക്ക് ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?

= മതവും ഈശ്വരനും ഒന്നാണെന്ന്് പൊതുജനത്തെ വിശ്വ്‌സിപ്പിക്കാന്‍ മതത്തിനു സാധിച്ചു എന്നതാണ് മതത്തിന്റെ നിലനില്‍പ്പിന്റെ രഹസ്യം. മനുഷ്യന്റെ തലച്ചോറില്‍ ഭൂരിഭാഗവും ശൂന്യമാണു. ഭയവും, ജിജ്ഞാസയും ഈ ശൂന്യതയെ ഭരിക്കുന്നു. മതം ഇതു ചൂഷണം ചെയ്ത് മനുഷ്യരെ ബലഹീനരാക്കുന്നു. എന്നാല്‍ പ്രസ്തുത ശൂന്യതയില്‍ വിജ്ഞാനം നിറച്ചാല്‍ ഭയവും ആകുലതയും അകന്നുപോകും. അവിടെ പരസ്പരം സ്‌നേഹിക്കുക, നന്മകള്‍ മാത്രം പ്രവര്‍ത്തിക്കുക, മറ്റുള്ളവര്‍ക്ക് പ്രയോജനകരമായ പ്രവര്‍ത്തികള്‍ ചെയ്യുക തുടങ്ങിയ നന്മകള്‍ നിറയുന്നു. അങ്ങനെ ഒരു വ്യക്തി നന്നാകുമ്പോള്‍ സത്യത്തിന്റെ പ്രകാശം അവനില്‍ നിറയുന്നത്‌ല്പമറ്റുള്ളവര്‍ക്ക് ദൃശ്യമാകുന്നു. അത് മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. ക്രമേണ ഭാവിതലമുറ നന്മയുള്ളവരായും മതവിശ്വാസത്തില്‍നിന്നു വിമുക്തരായും മാറുന്നു. ഭാവി തലമുറ മനുഷ്യന്റെ സുവര്‍ണ്ണകാലമായി രൂപാന്തരം പ്രാപിക്കട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു. അതിനായി ഞാന്‍ എന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. നന്ദി.

ഈ അഭിമുഖത്തിന്് സഹകരിച്ചതിന് താങ്കള്‍ക്ക് നന്ദി)


(ഈ ചോദ്യോത്തരങ്ങളില്‍ വളരെ ഹ്രസ്വമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൂടുതല്‍ വിസ്തരിച്ച് മനസ്സിലാക്കുവാന്‍ ശ്രീ സി ആന്‍ഡ്രൂസ് എഴുതിയ താഴെ പറയുന്ന പുസ്തകങ്ങള്‍ വായിക്കുക. കൂടാതെ ഇതിനോടനുബന്ധമായി ഇമലയാളിയില്‍ അദ്ദേഹം എഴുതുന്ന ലേഖനങ്ങളും വായിക്കുക)

സത്യവേദപുസ്തകം ആര്, എപ്പോള്‍, എന്തിന് എഴുതി  vol. III

സുവിശേഷത്തിലെ വിഡിഢിത്തങ്ങളും കെട്ടുകഥകളും  vol.iv

യേശു എന്ന ചരിത്രപുരുഷന്‍ - vol.v


For copies : gracepub@yahoo.com or andrewsmillenniumbible@gmail.com 

See the Novel section Of E-malayalee.com to read his books: aKvZe\ mariyathinte സുവിശേഷം ഢീഹ:1; തോമായുടെ സുവിശേഷം Vol:2; 
സുവിശേഷങ്ങളിലെ അബദ്ധങ്ങളും കൃത്രിമങ്ങളും Vol-4

Join WhatsApp News
Malayalee 2014-02-27 15:45:20
ലോകത്തില ഒരുപാടു  നിരിശ്വര വാദികൾ ഉണ്ട് , വിവിധ മതങ്ങളിൽ  വിശ്വസിക്കുന്ന ഒരുപാടു പേര് ഉണ്ട് ശ്രീ അന്ട്രൂസിനു അതിൽ വിശ്വസിക്കുകയോ വിസ്വസിക്കതിരിക്കുകയോ ചെയ്യാം ബുക്സും എഴുതാം അതിൽ തെറ്റ് ഇല്ല . പക്ഷെ അത് ഇത്ര വിപുലീകരിച്ചു ബൈബിൾ ഒരു അബത്തം ആണെന്ന് കാണിക്കുവാനുള്ള ലേഖകന്റെ വീഗ്രത വായിക്കുന്ന ആര്ക്കും മനസിലാകും , ലേഖകര് ഇങ്ങനെ തരം താണ് പോകരുത് . ഇതൊക്കെ പ്രസിധികരിക്കുന്ന പത്രങ്ങളും ശ്രദ്ധിക്കുക .
 


പഹയൻ 2014-02-27 18:21:55

ആൻഡ്രുസ്സിന്റെ ചിന്താദാരയിൽ നടന്നിരുന്ന ഒരു പഹയനായിരുന്നു ഞാൻ എന്റെ അറുപതു വയസ്സുവരെ.  ഇന്ന് സത്യത്തെ അറിഞ്ഞ ഒരു വ്യക്തിയാണെന്ന് എനിക്ക് തോന്നുന്നു.  ബുദ്ധിയാലും യുക്തിയാലും ശരിയെന്ന് മനസ്സിലാക്കുന്നതാണ് എനിക്ക് 'സത്യമായത്'.  ആ സത്യം  ദൈവമാണ്.  ബൈബിളിലൂടെ അതു ഉറച്ചുനില്ക്കുകയും ചെയ്യുന്നു.

Anthappan 2014-02-27 20:37:22

The world is full of morons and it is very difficult change them. Some people get enlightened at a very early age and others live fifty or sixty but no avail.   From Andrews writing, I assume that he is a free man within and fearless to express his views.  Some of the comments posted here clearly tell about the rotten condition of their mind.  These people will never see the light and perish darkness guided by blind leaders of religion.  As I understand, Jesus was a bright guy.  All of Jesus teaching was directed to his contemporaries, living in their highly particular social world.  He had no other audience in mind.  In this sense, there is no such thing as the ‘timeless’ teaching of Jesus.  Yet there is timeless quality to much of what he said, simply because the alternative way which he taught not only stood in tension with his social world but also in opposition to the conventional wisdom of any time.   Though he was not a systematic theologian or philosopher who divided his teaching into various topics, his sagely teaching nevertheless revolved around three great themes: an image of reality that challenged the image created by conventional wisdom; a diagnosis of the human condition; and proclamation of a way of transformation.  (Obliged to Dr. Marcus J. Borg).   Good enough interview to stir up the slaves of religion. 

Aniyankunju 2014-02-28 06:40:55
Well said, Malayalee [....ബൈബിൾ ഒരു അബത്തം ആണെന്ന് കാണിക്കുവാനുള്ള ലേഖകന്റെ വീഗ്രത വായിക്കുന്ന ആര്ക്കും മനസിലാകും , ലേഖകര് ഇങ്ങനെ തരം താണ് പോകരുത് . ഇതൊക്കെ പ്രസിധികരിക്കുന്ന പത്രങ്ങളും ശ്രദ്ധിക്കുക]
Jack Daniel 2014-02-28 12:38:49
,'മലയാളി' കളുടെ തലയിൽ അബദ്ധ ധാരണകൾക്കും മൂഡ വിശ്വാസങ്ങൾക്കും മതങ്ങൾക്കും തഴച്ചു വളരാൻ ആവശ്യത്തിലധികം കളിമണ്ണ് ഉള്ളപ്പോൾ എങ്ങനെ വെൽ സെഡ എന്ന് പറയാൻ കഴിയും Leave relegion and be spiritual! Keep the pressure up Andrews.
വിദ്യാധരൻ 2014-03-01 09:29:21
ദൈവം മനുഷ്യ സങ്കൽപ്പങ്ങളിൽ ഉരുതിരിഞ്ഞു വന്നതാണ് എന്ന്  ഭയം ഇല്ലാതെ ചിന്തിക്കുന്ന ഏതു വ്യക്തികൾക്കും മനസിലാകുന്ന ഒരു സത്യമാണ്.  ബൈബിളും മഹാഭാരതവും ഒക്കെ മനുഷ്യ ജീവിതത്തെ ധന്യമാക്കാൻ ഉതകതക്ക രീതിയിൽ നമ്മളുടെ പൂർവികർ എഴുതി വച്ചിരിക്കുന്ന ഗ്രന്ഥങ്ങലാണ്.  ആ ഗ്രന്ഥങ്ങൾ ദൈവത്താൽ പ്രചോതിതമായി രചിക്കപ്പെട്ടതാണെങ്കിൽ ആ ദൈവം എല്ലാ മനുഷ്യരിലും ഉണ്ടെന്നുള്ളതിനു സംശയം ഇല്ലാ.  ബുദ്ധനും ജീസസും എല്ലാം ആ ദൈവത്തെ അകതാരിൽ കണ്ടെത്താൻ ആഹ്വാനം ചെയ്തവരാണ്. അവരെ ദൈവമാക്കി തീർത്തു ശിക്ഷിക്കുന്നതും കോല്ലുന്നതും പകയും അസൂയയും ഉള്ള ദൈവമാക്കി ജനങ്ങളുടെ തലയിൽ ആണി പോലെ തറച്ചുകേറ്റി മനുഷ്യരാശിയെ ഒന്നടക്കം തടങ്കലിലാക്കി, അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയ വ്യവസ്ഥിതികളേയും, അതിന്റെ ഉപന്ജാതാക്കൾക്കും നേരെയാണ് ആണ്ട്രൂസും അന്തപ്പനുമൊക്കെ ശബ്ദം ഉയർത്തുന്നതു . ഈ നിർഭയരും ധീരരുമായ എഴുത്തുകാർക്ക് എന്റെ പ്രണാമം. അവരുടെ തൂലികകൾ അഞ്ജതയുടേയും അനീതിയുടെയും ഗളച്ഛെതം വരുത്തുന്ന പടവാളുകളായി മാറട്ടെ എന്ന് ആശംസിക്കുന്നു. ഈ ധീരരായ എഴുത്തുകാർക്കായി, ഉച്ഹനീചത്വങ്ങൾക്കും അനീതിക്കുമായി എന്നും തൂലിക ചലിപ്പിച്ചിരുന്ന കേരളത്തിന്റെ പ്രിയ കവി വയലാറിന്റെ കവിത അവർക്കായി സമർപ്പിക്കുന്നു . അവരുടെ ഹൃദയങ്ങളിൽ കവിതയുടെ അവസാന വരികൾ ഒരു മന്ത്രമായി പരിണമിക്കട്ടെ എന്ന് ധ്യാനിക്കുകയും ചെയ്യുന്നു 

"ഈ യുഗം സൃഷ്ടിച്ച മാനവൻ നേടിയ 
മായികാശക്തി നിനക്കു നല്കില്ല ഞാൻ"  

ദൈവം യുഗങ്ങളിലൂടെ 
           വയലാർ 

ആയിരമായിരം ആണ്ടുകൾക്കപ്പുറ-
ത്താരോ വിരചിച്ച മുഗ്ദ്ധസങ്കല്പമേ 
ആ യുഗങ്ങൾക്കുള്ളിൽ അത്ഭുതം സൃഷ്ടിച്ച 
മായിക ചൈതന്യ മണ്ഡലമാണു നീ 

പണ്ട് ചരിത്രം തുടങ്ങുന്നതിൻ മുൻപ് -
ഉണ്ടായ ജീവിത സ്വപ്നമേ ദൈവമേ 
നിന്നെ അന്വേഷിച്ചലഞ്ഞിരുന്നൂ ചിരം 
നിര്മ്മലാത്മാക്കളാമെൻ പ്രപിതാമഹർ 
കാലഘട്ടങ്ങൾതൻ സംഹാര നിർമ്മാണ 
ലീലകൾക്കുള്ളിൽ വിടർന്ന മൂല്യങ്ങളെ 
നിന്നർച്ചനാപുഷ്പ ഹാരങ്ങളാക്കിയാ 
ധന്യമാം ഭാവനയ്ക്കെൻ കൂപ്പുകൈകൾ
ദേശകാലങ്ങൽക്കനുരൂപമായ്  നിന്റെ 
ഭാഷയും ഭാവവും മാറ്റിക്കുറിക്കവേ 
ധർമ്മപ്രവാചകർ മാനവജീവിത 
കർമ്മകാണ്ഡങ്ങളെ ചിട്ടപ്പെടുത്തവേ 
നീ വളർന്നെത്തി മനുഷ്യന്റെ സംസ്കാര -
നീതിശബ്ദംപോലെ കാലഘട്ടങ്ങളിൽ 

നിന്നെയിന്നെന്താക്കി മാറ്റിയിരിക്കുന്നു -
വെന്നോ, മതങ്ങൾതൻ മാനിഫെസ്റ്റൊകളിൽ ?
കുമ്പയും വീർപ്പിച്ചിറങ്ങുമാ സർക്കസ്സു-
കമ്പനിക്കാർതൻ വിധൂഷകനായി നീ 
കാവിയുടുക്കുന്ന സന്യാസിവീരെന്റെ 
കാളേജുഫണ്ടു പിരിവുലിസ്റ്റായി നീ 
മാനവവർഗ്ഗ വിരുദ്ധരാഷ്ട്രീയത്തെ 
മാനിച്ചിരുത്തുന്ന കത്തനരായി നീ 
ചിന്തതൻ പട്ടടക്കാട്ടിൽ നിന്നെ തല-
പ്പന്തുകളിക്കുന്നു നിന്നനുയായികൾ 

ഞങ്ങൾ നിമിഷപ്പടക്കുതിരപ്പുറ-
ത്തങ്ങനെ വിശ്വം ജയിച്ചു കുതിക്കവേ 
ഭാവിതൻ സാമൂഹ്യതത്വശാസ്ത്രങ്ങളിൽ 
ജീവിതശൈലി തിരുത്തിക്കുറിക്കവേ,
ഞങ്ങളെപ്പിന്നാം കൊളുത്തിട്ടു നിറുത്തുവാ-
ങ്ങനെ നാളെ പ്രപഞ്ചം ഭരിക്കുവാൻ 
ആരനുവാദം കൊടുത്ത് നിൻപേരിലീ-
ചോരകുടിയർക്കു സംസ്കാരമോതുവാൻ 

ആയിരമായിരം ആണ്ടുകൾക്കപ്പുറ-
ത്താരോ വിരചിച്ച മുഗ്ദ്ധസങ്കല്പമേ 
നിന്നെ നിർമ്മിച്ച പുരുഷാന്തരങ്ങളിൽ-
നിന്നു വളരുമീ ശക്തികേന്ദ്രങ്ങളിൽ 
നിന്നെഗ്ഗവേഷണവസ്തുവായി കാണുന്നു 
മുന്നിൽ ചരിത്രവും യുക്തിയും ശാസ്ത്രവും !

ഈ യുഗം സൃഷ്ടിച്ച മാനവൻ നേടിയ 
മായികാശക്തി നിനക്കു നല്കില്ല ഞാൻ  

Mathew Varghese, Canada 2014-03-01 12:40:13
ചുറ്റു പാടുകളിലേക്ക് നോക്കുമ്പോൾ നാം കാണുന്ന ഭൗതിക നേട്ടങ്ങൾ  എല്ലാം  മനുഷ്യ പ്രയന്ത്ത്തിന്റെ ഫലമാണെന്നുള്ളതിനു തെളിവുകളുടെ ആവശ്യമില്ല.  പക്ഷെ ആ പ്രയന്തത്തിന്റെ ഫലം അനുഭവിക്കുന്നതോ ദേഹം അനങ്ങി പണിയെടുക്കാതെ അന്യന്റെ വിയർപ്പിൽ ജീവിക്കുന്ന ആൾ ദൈവങ്ങളും അവരുടെ കാവൽക്കാരായ രാഷ്ട്രീയക്കാരും നിയമ്ഞ്ഞരുമാണ് .  സ്വർഗ്ഗം മറ്റൊരു ദേശത്താണെന്ന്  തെറ്റ് ധരിപ്പിച്ചു വഞ്ചിക്കുന്നവരുടെ കെണിയിൽ അകപ്പെട്ടുപോയവരാണ് നല്ല ശതമാനം ജനങ്ങളും. കാനഡ, അമേരിക്കപോലെയുള്ള ഒരു രാജ്യത്ത് വന്നിട്ടും ഇവരുടെ അടിമ നുകങ്ങളിൽ കഴിയുന്ന മലയാളികൾ എഴുതി വിടുന്ന അഭിപ്രായങ്ങൾ വായിക്കുമ്പോൾ ഇവന്റെയൊക്കെ തലമണ്ടയുടെ തൊണ്ണൂറ്റി ഒൻപതു ശതമാനവും ദൈവങ്ങൾ എന്ന ചിതലുകൾ കാർന്നു തിന്നുകഴിഞ്ഞതാ ണെന്ന് മനസിലാക്കാൻ ഏഴാം ഇന്ദ്രിയത്തിന്റെ ആവശ്യമില്ല. ഒരു ആൾ ദൈവ വിശ്വാസി പറഞ്ഞത് അവന്റെ ഭാര്യ പ്രസവിക്കാൻ കാരണം ആൾ ദൈവം ആണെന്നാണ്‌.  ആർക്ക് എന്ത് വേണമെങ്കിലും പറയാം പക്ഷെ സൃഷ്ടിയുടെ രഹസ്യം ബീജ സങ്കലനത്തിലാണ് അധിഷ്ടിധമായിരിക്കുന്നത്.  ചില ആൾ ദൈവങ്ങൾക്ക് നന്നായറിയാം. ഭർത്താവ് ധ്യാനനിരതരനായി ഇരിക്കുമ്പോൾ ആൾ ദൈവങ്ങളാൽ ഭാര്യ ആവേശിക്കപ്പെടുന്നു.  എന്തായാലും പറഞ്ഞാൽ ഒത്തിരി പറയാനുണ്ട് . നല്ല നല്ല ലേഖനങ്ങൾ എഴുതുന്ന ആണ്ട്രൂസിനും, അതിന്‌ മാറ്റുകൂട്ടുന്ന വിധ്യാധാരന്റെ കമന്ടിനും അഭിനന്ദനങ്ങൾ. നാട് ഓടുമ്പോൾ നടുവേ ഒടാത്തവരും ചേരേ തിന്നുന്ന നാട്ടിൽ ചെന്നാൽ അതിന്റെ നടുമുണ്ടം തിന്നാത്തവരും ഭൂമിയിൽ ഉണ്ടെന്നുള്ളത് ആശ്വാസം തന്നെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക