Image

അരവിന്ദന്‍ പുരസ്‌കാരം പി.പി. സുദേവന്

Published on 27 February, 2014
അരവിന്ദന്‍ പുരസ്‌കാരം പി.പി. സുദേവന്
തിരുവനന്തപുരം: മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ 2013 ലെ അരവിന്ദന്‍ പുരസ്‌കാരം പി.പി. സുദേവന് നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ജൂറി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

വിവിധ ഭാഷകളില്‍ നിന്നായി 18 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി മത്സരിച്ചത്. ഇതില്‍നിന്നാണ് സുദേവന്റെ 'സി.ആര്‍. നം. 89' എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശിയാണ് സുദേവന്‍. എം.ആര്‍. രാജന്‍, എ. ഷാജി, എസ്.ബി. ജയറാം, വി.കെ. നാരായണന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 

ജി. അരവിന്ദന്റെ ചരമദിനമായ മാര്‍ച്ച് 15ന് വൈകീട്ട് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ചലച്ചിത്ര ഭാരവാഹികള്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക