Image

കേന്ദ്ര പ്രവാസിവ്യോമയാന വകുപ്പു മന്ത്രി വയലാര്‍ രവിയ്ക്ക് നിവേദനം നല്‍കി

വര്‍ഗീസ് പ്ലാമ്മൂട്ടില്‍ Published on 05 June, 2011
കേന്ദ്ര പ്രവാസിവ്യോമയാന വകുപ്പു മന്ത്രി വയലാര്‍ രവിയ്ക്ക് നിവേദനം നല്‍കി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പര്യടനം നടത്തുന്ന കേന്ദ്ര പ്രവാസി, വ്യോമയാന വകുപ്പു മന്ത്രി ശ്രി വയലാര്‍ രവിയ്ക്ക് ന്യൂയോര്‍ക്കിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ നല്‍കിയ സ്വീകരണ വേളയില്‍ ഈ പ്രദേശത്തെ വിദേശ ഇന്‍ഡ്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് നിവേദനം
സമര്‍പ്പിച്ചു.

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പ്പോര്‍ട്ടില്‍ നിന്നോ ന്യൂജേഴ്‌സിയിലെ
ന്യൂവാര്‍ക്ക് എയര്‍പ്പോര്‍ട്ടില്‍ നിന്നോ കൊച്ചിയിലേക്കോ, തിരുവനന്തപുരത്തേക്കോ നേരിട്ടുള്ള എയര്‍ ഇന്‍ഡ്യാ സര്‍വ്വീസ് ആരംഭിക്കുകയെന്ന കേരളീയരുടെ ചിരകാലാഭിലാഷംയാഥാര്‍ത്ഥ്യമാക്കുക,  ഇപ്പോള്‍ നിലവിലുള്ള ന്യൂവാര്‍ക്ക്-ബോംബെ നോണ്‍ സ്റ്റോപ്പ് സര്‍വ്വീസ് കണക്ഷന്‍ ഫ്‌ളൈറ്റിനു വേണ്ടി എട്ടുമണിക്കൂറിലധികം ബോംബെയില്‍ ചിലവഴിക്കേണ്ടതുമൂലം കേരളീയരായ യാത്രക്കാര്‍ക്ക്വളരെയധികം സമയനഷ്ടവും യാത്രാക്ലേശവും അനുഭവിച്ചുവരുന്നു. ഇതിന് സത്വര പരിഹാരം ഉണ്ടാക്കാന്‍ വകുപ്പുമന്ത്രിയെന്ന നിലയ്ക്ക് നടപടിയെടുക്കുക, കെന്നഡി എയര്‍പ്പോര്‍ട്ടില്‍നിന്നുംഡല്‍ഹി, ബോംബെ വഴി കേരളത്തിലേക്ക് പോകുന്ന യത്രക്കാര്‍ ഡല്‍ഹിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് നടത്തണമെന്നുള്ള നിബന്ധനമൂലം വളരെയധികം യാതനകള്‍ അനുഭവിക്കേണ്ടി വരുന്നു. പ്രസ്തുത യാത്രക്കാര്‍ക്ക് കേരളത്തില്‍ എത്തിയശേഷം കസ്റ്റംസ് ക്ലിയറന്‍സ് ചെയ്യുവാനുള്ള ക്രമീകരണം ഉടനടിഏര്‍പ്പെടുത്തുക. ഇന്‍ഡ്യന്‍ റയില്‍വെ നല്‍കുന്നതുപോലെ സീനിയര്‍ സിറ്റിസണ്‍മാര്‍ക്കും എയര്‍ ഇന്‍ഡ്യാ യാത്രാനിരക്കില്‍ ഇളവ് അനുവദിക്കുക, എയര്‍ ഇന്‍ഡ്യയുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 കേരള കള്‍ച്ചറല്‍ ഫോറത്തെ പ്രതിനിധീകരിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ ശ്രി ടി. എസ്.
 ചാക്കോ, വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ച് പ്രൊഫസര്‍ സണ്ണി മാത്യൂസ്, ഫിലിപ്പ് തമ്പാന്‍ എന്നിവരും കേരളൈറ്റ്‌സ് ഫോര്‍ കോണ്‍ഗ്രസിനുവേണ്ടി വര്‍ഗീസ് പ്ലാമ്മൂട്ടില്‍ എന്നിവരാണ് നിവേദനം നല്‍കിയത്.

 ഈ കാര്യത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ടി. എസ്. ചാക്കോ (201) 262-5979 പ്രൊഫ. സണ്ണി മാത്യൂസ് (201) 261-8717, വര്‍ഗീസ് പ്ലാമ്മൂട്ടില്‍ (201-385-6964 എന്നിവരുമായി ബന്ധപ്പെടാവുóതാണ്
കേന്ദ്ര പ്രവാസിവ്യോമയാന വകുപ്പു മന്ത്രി വയലാര്‍ രവിയ്ക്ക് നിവേദനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക