Image

രശ്മി വധക്കേസില്‍ ബിജുവിനെ സംരക്ഷിച്ചത് ഐഷ പോറ്റി: സരിത

Published on 01 March, 2014
രശ്മി വധക്കേസില്‍ ബിജുവിനെ സംരക്ഷിച്ചത് ഐഷ പോറ്റി: സരിത
കൊച്ചി: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍. രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സംരക്ഷിച്ചത് ഐഷ പോറ്റി എംഎല്‍എയാണെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യം ബിജുവിന്റെ അമ്മ തന്നോട് പറഞ്ഞിട്ടുണ്ട്. ഇവരുടെ വീടുമായുള്ള ബന്ധമാണ് ഐഷ പോറ്റിയെ കേസിലേക്ക് അടുപ്പിച്ചതെന്ന് കരുതുന്നു. ഐഷ പോറ്റിയ്‌ക്കൊപ്പം ഒരു മുതിര്‍ന്ന പോലീസുകാരനും കേസില്‍ ബിജുവിനെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഇയാള്‍ കുടുംബത്തോടൊപ്പം സ്വസ്ഥമായ ജീവിതം നയിക്കുകയാണ്. അതിനാല്‍ അയാളുടെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സരിത പറഞ്ഞു. കൊട്ടാരക്കര നിന്നുള്ള സിപിഎം എംഎല്‍എയാണ് ഐഷ പോറ്റി.
Join WhatsApp News
Aniyankunju 2014-03-01 18:37:02
രശ്മി വധക്കേസില്‍ പ്രതി ബിജു രാധാകൃഷ്ണനെ താന്‍ സഹായിച്ചെന്ന സരിത S നായരുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് അഡ്വ. പി അയിഷാപോറ്റി എംഎല്‍എ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആരുടെയോ പ്രേരണയിലാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബിജുവുമായോ സരിതയുമായോ ബന്ധമില്ല. സോളാര്‍തട്ടിപ്പ് പുറത്തായതോടെയാണ് രശ്മി വധക്കേസിനെക്കുറിച്ച് അറിയുന്നത്. രശ്മി കൊല്ലപ്പെട്ട സമയത്ത് താന്‍ എംഎല്‍എ ആയിരുന്നില്ല. ആര്‍ ബാലകൃഷ്ണപിള്ളയായിരുന്നു കൊട്ടാരക്കര MLA. രശ്മി വധക്കേസില്‍ നിയമോപദേശം തേടിയോ മറ്റ് ആവശ്യങ്ങള്‍ക്കോ ബിജുവോ ബന്ധപ്പെട്ടവരോ ഇന്നുവരെ സമീപിച്ചിട്ടില്ല. നിയമോപദേശം തേടിയിട്ടുണ്ടെങ്കില്‍ അഭിഭാഷക എന്ന നിലയില്‍ അത് തുറന്നുപറയാന്‍ മടിയില്ല. സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വഴിതിരിച്ചുവിടുകയാണ് സരിതയ്ക്കു പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും അയിഷാപോറ്റി പറഞ്ഞു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക