Image

ജയരാജനെ കയറ്റിയ പൊലീസ് വാഹനം കായംകുളത്ത് തടഞ്ഞു

Published on 08 November, 2011
ജയരാജനെ കയറ്റിയ പൊലീസ് വാഹനം കായംകുളത്ത് തടഞ്ഞു
കായംകുളം:കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട എം.വി  ജയരാജനേയും കൊണ്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്  പോകുകയായിരുന്ന പൊലീസ് വാഹനം കായംകുളത്ത് തടഞ്ഞ് നിര്‍ത്തി സി.പി.എം പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു. ദേശീയ പാതയോരത്ത് കെ.എസ്.ആര്‍.ടി.സിക്ക് സമീപം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

പ്രവര്‍ത്തകരെ നിയന്ത്രിച്ചതിന് ശേഷം വാഹനവുമായി പൊലീസ് മുന്നോട്ട് പോയി.  പിന്നീട് ഊണ് കഴിക്കാനായി കൊല്ലം ജില്ലാ ജയിലില്‍ കയറിയ പൊലീസ് സംഘം ജയരാജനുമായി പുറത്തിറങ്ങിയപ്പോള്‍ ഡി.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസിറങ്ങി പ്രവര്‍ത്തകരെ പിടിച്ച് മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക