Image

കസ്‌തൂരിരംഗനു പകരം പുതിയ സമിതി രൂപീകരിക്കും: സിപിഎം

Published on 02 March, 2014
കസ്‌തൂരിരംഗനു പകരം പുതിയ സമിതി രൂപീകരിക്കും: സിപിഎം
ന്യൂഡല്‍ഹി: ഏറെ വിവാദമായ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്‌തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിനുപകരം പുതിയ സമിതിയെ നിയോഗിക്കുമെന്ന്‌ ഡല്‍ഹിയില്‍ സമാപിച്ച സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

കസ്‌തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട്‌ റദ്ദാക്കുന്ന കാര്യം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച പ്രശ്‌നം പ്രധാന പ്രചരണ വിഷയമാക്കാനും യോഗത്തില്‍ തീരുമാനമായി.

കോണ്‍ഗ്രസ്‌ വിരുദ്ധ വികാരമാണ്‌ ഇപ്പോള്‍ സംസ്ഥാനത്ത്‌ നിലനില്‍ക്കുന്നത്‌. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി യു.ഡി. എഫിനുള്ളിലും പ്രശ്‌നങ്ങളുണ്ട്‌. ഇത്‌ പാര്‍ട്ടിക്ക്‌ അനുകൂലമായ സാഹചര്യമാണ്‌ ഒരുക്കിയിരിക്കുന്നതെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.
Join WhatsApp News
RAJAN MATHEW DALLAS 2014-03-02 14:06:28
ടീ പീ വധം അന്വേഷിക്കുന്ന പാർട്ടി കമ്മീഷൻ പോലെ ആണോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക