Image

ഉല്ലാസതിരമാല ന്യൂജേഴ്‌സിയില്‍

ജോര്‍ജ് തുമ്പയില്‍ Published on 02 March, 2014
ഉല്ലാസതിരമാല ന്യൂജേഴ്‌സിയില്‍
ക്ലിഫ്ടണ്‍(ന്യൂജേഴ്‌സി) : മഞ്ഞും കാറും തിരമാലകളിലൂടെ അമേരിക്കന്‍ വന്‍കരയെ വിട്ടകന്ന് പോയി മാനം തെളിഞ്ഞുവരുന്ന അന്തരീക്ഷത്തില്‍, വെള്ളിത്തിരയെ സമ്പന്നമാക്കി മലയാളി മനസുകളെ കീഴടക്കിയ താരങ്ങള്‍ ഉല്ലാസത്തിന്റെ പൂത്തിരികളുമായി കടലുകള്‍ക്കിപ്പുറത്ത് എത്തുകയായി. സ്റ്റേജില്‍ സംഗീത നടന നര്‍മ്മ വിസ്മയമൊരുക്കാന്‍ സ്റ്റേജ് ഷോകളുടെ മര്‍മ്മമറിഞ്ഞ സംവിധായകന്‍ ജി.എസ്. വിജയന്റെ നേതൃത്വത്തിലുള്ള 17 അംഗടീമെത്തുമ്പോള്‍ ന്യൂജേഴ്‌സിയിലെ ക്ലിഫ്ടണ്‍ ഹൈസ്‌ക്കൂള്‍ ആഡിറ്റോറയിമൊരുക്കി കാത്തിരിക്കുകയാണ് ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യയുടെ വികാരിയും ഇടവകാംഗങ്ങളും.

മെയ് 4 ഞായറാഴ്ച 5 മണിക്ക് നടക്കുന്ന 'ഉല്ലാസതിരമാല' യുടെ ടിക്കറ്റ് ലോഞ്ചിംഗ് സെറിമണി മാര്‍ച്ച് 2 ഞായറാഴ്ച പള്ളിയില്‍ നടന്നു. ഇടവകവികാരി ഫാ. ഷിനോജ് തോമസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന നേതാവും, പൊതുകാര്യ പ്രസക്തനും മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സി പ്രസിഡന്റുമായ റോയി എണ്ണച്ചേരി ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.

ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ അജിത് വട്ടശ്ശേരില്‍, ഷാജി വറുഗീസ്, ഭദ്രാസന മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് തുമ്പയില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് അലക്‌സ് കോശി വിളനിളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ജയ്‌സണ്‍ ജേക്കബ്, വറുഗീസ് മത്തായി(റോയി), ഡോ. നീനാ ഫിലിപ്പ് എന്നിവര്‍ പവര്‍ പോയിന്റിന്റെ അകമ്പടിയോടെ പ്രോഗ്രാമിന്റെ വിശദമായ വിവരങ്ങള്‍ പ്രതിപാദിച്ചു. ഇടവക ട്രസ്റ്റി സാമുവല്‍ മത്തായി നന്ദി പ്രകാശിപ്പിച്ചു.

ഇടവകയുടെ ക്രമാനുഗതമായ വളര്‍ച്ചക്ക് അനുസരിച്ച് പള്ളിക്കെട്ടിടം പുനര്‍നിര്‍മ്മിക്കേണ്ടിയിരിക്കുന്നു എന്ന ചിന്തയില്‍ നിന്നാണ് വനസമാഹരണത്തിന് ഒരു സ്റ്റേജ് പ്രോഗ്രാം നടത്തണം എന്ന ആശയം രൂപപ്പെട്ടത്. മനോഹരമായ ഒരു ദേവാലയം എന്ന ഇടവകാംഗങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനുള്ള ആദ്യപടിയെന്ന നിലയിലാണ് ഉല്ലാസതിരമാലയുടെ സംഘാടകരുമായി ഇടവക കമ്മിറ്റി ഇടപെട്ടത്.

മലയാള സിനിമാ ചാനല്‍ രംഗത്തുള്ള പ്രശസ്തരും പ്രഗത്ഭരുമാണ് ഉല്ലാസതിരമാലയുമായി രംഗത്ത് എത്തുന്നത്. ഗായകനും സംവിധാനകനും തികഞ്ഞ കലാകാരനുമായ വിനീത് ശ്രീനിവാസന്‍, വെള്ളിത്തിരയിലെ മിന്നും താരം റഹ്മാന്‍, വെറുതെ അല്ല ഭാര്യയുടെ ആങ്കറും പ്രശസ്ത നടിയുമായ ശ്വേതാ മേനോന്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, മികച്ച ഗായകരായ സച്ചിന്‍ വാര്യന്‍, സയനോര, ക്ലാസിക്കല്‍/ സിനിമാറ്റിക്ക് നൃത്തച്ചുവടുകളുമായി മണിക്കുട്ടന്‍, വിഷ്ണുപ്രിയ, രചന, കവിതാ നായര്‍, കോമഡി രംഗത്ത് നിന്ന് ടീം റോമന്‍സി(മഴവില്‍ മനോരമ ഫെയിം) ന്റെ കലാഭവന്‍ ജോബി, ശിവദാസ് മട്ടന്നൂര്‍, കലാഭവന്‍ രാഗേഷ്, കലാഭവന്‍ ബിജു എന്നിവര്‍ക്കൊപ്പം കോറിയോഗ്രാഫര്‍മാരായ ബിജു സേവ്യര്‍, ഡോ. നീനാ ഫിലിപ്പും എന്നിവരും ഉല്ലാസതിരമാലയിലെ താരങ്ങളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജെയ്‌സണ്‍ ജേക്കബ്(848) 248- 5275, വറുഗീസ് മത്തായി(റോയി)(516) 527- 1423, ഡോ. നീനാ ഫിലിപ്പ്-(862) 242 -4521.


ഉല്ലാസതിരമാല ന്യൂജേഴ്‌സിയില്‍
Join WhatsApp News
Philip 2014-03-03 05:18:33
Hope the ticket rates will be reasonable unlike the Jesudas program at Lodi NJ.  A family of 4, pay $300 and up?? This is too much.  A reasonable rate for a family of 4 is $150.  Those who plan, these programs please make sure of it.  We are not Bill Gates or Zuckerberg. We are hard working Malayalees.
Thomas 2014-03-03 06:11:18
The ticket rates are very reasonable for this program. ..please contact one of the above phone numbers to purchase a ticket.Family tickets only below 150
Pravasi malayalee 2014-03-03 06:46:34
A family of $60 is good other wise I am going to apply home equity loan
ഉടക്ക് വാസു 2014-03-03 07:42:21
പൈസയില്ലാത്തവൻ ഒക്കെ ചുറ്റുമുള്ള മരത്തിന്റെ കൊമ്പത്ത് കേറി ഇരുന്നു കേൾക്കട്ടെ . പഴേ മരം കേറ്റം ഒന്ന് പരിചയിക്കെം ചെയ്യാം 


ARUN 2014-03-03 08:34:09
എന്ത് കോപ്രായം നടത്തിയും ദേവാലയങ്ങൾ പൈസ ഉണ്ടാക്കുന്ന രീതി ഒന്ന് പുന പര്ശോധിക്കുന്നത് നല്ലതാണ്...ദേവാലയങ്ങൾ ദൈവീക മായ പരിപാടികൾ നടത്തുന്നതാണ് നല്ലത്...ബിസിനസ്‌ ആക്കി മാറ്റരുത്...എല്ലാ ഭാവുകങ്ങളും...
Narayan 2014-03-03 15:29:37
Ok Arun, let them start with Daivasneham varnnicheedan.  Almost at the end, sing Sreekuttan's song: Ethratholam......  In between, all adipoli songs (new generation), cinematic dances, thara comedy with dual meaning.  Of course Achen's prayer twice.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക