Image

ഫോമയ്ക്ക് പുതിയ ദിശാബോധം നല്‍കും; ആനന്ദന്‍ നിരവേല്‍

Published on 02 March, 2014
ഫോമയ്ക്ക് പുതിയ ദിശാബോധം നല്‍കും; ആനന്ദന്‍ നിരവേല്‍
ഷാജി എഡ്വേര്‍ഡ് സെക്രട്ടറി സ്ഥാനാര്‍ഥി

ഫ്‌ളോറിഡ: മതസംഘടനകള്‍ ശക്തിപ്പെടുകയും അവരുടെ സമ്മേളനങ്ങള്‍ക്ക് ആള് കൂടുകയും ചെയ്യുന്നതിന് പ്രധാന കാരണം സെക്യുലര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ ആണെന്ന് ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആനന്ദന്‍ നിരവേല്‍.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഫോമ നടത്തുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയും നല്ല രീതിയിലുള്ള കണ്‍വന്‍ഷന്‍ നടത്തുകയും ചെയ്താല്‍ സംഘടനയിലേക്ക് ജനം തിരിച്ചുവരും. അവര്‍ മതസംഘടനകളുടെ കണ്‍വന്‍ഷനും പോകും. ഒന്നിലേറെ കണ്‍വന്‍ഷന് പോകാനുള്ള സമയവും സൗകര്യവും ഇന്ന് ഒട്ടേറെ മലയാളികള്‍ക്കുണ്ട്; കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റെന്ന നിലയില്‍ ഏറ്റവും മികച്ച കണ്‍വന്‍ഷന്‍ കഴിഞ്ഞവര്‍ഷം ഫ്‌ളോറിഡയില്‍ സംഘടിപ്പിച്ച കോന്നി സ്വദേശിയായ ആനന്ദന്‍ പറഞ്ഞു.

ഫോമയുടെ വിവിധ സ്ഥാനങ്ങളിലേക്ക് പല സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ആനന്ദന്റെ പേരാണ് മുന്നില്‍. കാനഡയില്‍ നിന്ന് മുന്‍ പ്രസിഡന്റ് തോമസ് തോമസിന്റെ പേരും ഉയര്‍ന്നുവെങ്കിലും അടുത്ത കണ്‍വന്‍ഷന്‍ ഫ്‌ളോറിഡയിലേക്ക് എന്ന ചിന്താഗതിയാണഅ പൊതുവില്‍. സെക്രട്ടറി സ്ഥാനത്തേക്കു മുന്‍ ട്രഷറര്‍ ഷാജി എഡ്വേര്‍ഡിനെയാണു (സ്റ്റേറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്) തീരുമാനിച്ചിരിക്കുന്നത്.

സംഘടന രണ്ടായത് 2006 ല്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ഫൊക്കാന കണ്‍വന്‍ഷന് ഇടക്കാണ്. അത് ഒന്നിക്കാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് ആനന്ദന്റെ പക്ഷം. അതിനായി ഒരു നീക്കവും നടത്തില്ല. ഐക്യത്തിനു വേണ്ടി ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ പബ്ലിസിറ്റി കിട്ടാം. പക്ഷെ അതിനു താല്പര്യമില്ല.

ഫോമ ഒട്ടേറെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടത്തുന്നു. സംഘടന ഇത്രയേറെ സജീവമായ കാലം ചുരുക്കം. യംഗ് പ്രൊഫഷണല്‍ സമിറ്റ്, ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാക്കിയ കരാര്‍ എന്നിവ സുപ്രധാനമാണ്. ഒട്ടേറെ പേര്‍ക്ക് ഇത് പ്രയോജനപ്പെട്ടു. ഇത്തരം കാര്യങ്ങളിലാണ് സംഘടന പ്രവര്‍ത്തന നിരതമാകേണ്ടത്.

പ്രസിഡന്റ് സ്ഥാനത്ത് എത്തിയാല്‍ കേരളത്തിലെ കാന്‌സര്‍ ചികിത്സാ ഗവേഷണ രംഗത്ത് കൂടുതല്‍ സഹായമെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. ന്യൂക്ലിയര്‍ ഫാര്‍മസിസ്റ്റ് എന്ന നിലയില്‍ കാന്‍സറിന്റെ ഭീകരത നേരിട്ടു കണ്ടിട്ടുണ്ട്. കേരളത്തില്‍ നല്ല വിദഗ്ധരും ആശുപത്രിയുമൊക്കെയുണ്ട്. പക്ഷെ സാധാരണക്കാര്‍ക്ക് ആവശ്യമായ ചികിത്സയോ മരുന്നോ ലഭിക്കുന്നില്ല. ആധുനിക സാങ്കേതിക വൈദഗ്ധ്യം സാധാരണക്കാരിലെത്തിക്കാനാവണം.

അമേരിക്കയില്‍ കാന്‍സര്‍ ചികിത്സയില്‍ പ്രവീണരായ പലര്‍ ഇപ്പോള്‍ റിട്ടയര്‍മന്റ് ജീവിതം നയിക്കുന്നുണ്ട്. അവരുടെ സേവനം ഉപയോഗപ്പെടുത്തുക, അവരെ കേരളത്തിലെ ഡോക്ടര്‍മാരുമായും സാങ്കേതിക വിദഗ്ദരുമായി ബന്ധപ്പെടുക തുടങ്ങിയവ വഴി അവരുടെ സേവനം കേരളത്തിലും പ്രയോജനപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

ഒരു റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റി ഫ്‌ളോറിഡയില്‍ തുടങ്ങണമെന്നും ആഗ്രഹമുണ്ട്. 1990 ല്‍ തോമസ് കിഴൂര്‍ പ്രസിഡന്റായി കണ്‍വന്‍ഷന്‍ ഫ്‌ളോറിഡയില്‍ നടന്നപ്പോള്‍ ഇതിനൊരു ശ്രമം നടന്നതാണ്. അന്നത് വിജയിച്ചില്ല, കാരണം റിട്ടയര്‍ ചെയ്തവര്‍ അന്നു കുറവായിരുന്നു. ഇന്ന് സ്ഥിതി മാറി.

എന്നാലും, അതു ഫോമയുടെ പ്രവര്‍ത്തനമായി ചെയ്യുക എളുപ്പമല്ല, പകരം അത്തരമൊരു കമ്മ്യൂണിറ്റിക്ക് വഴിയൊരുക്കാന്‍ ഫോമക്കു നേതൃത്വം കൊടുക്കാനാകും. വ്യക്തികള്‍ ചേര്‍ന്നുള്ള കോര്‍പ്പറേഷനായോ മറ്റോ ആണ് അത്തരം സ്ഥാപനം വരാന്‍ കഴിയുക. ഫോമ കണ്‍വന്‍ഷനില്‍ അതിനൊരു രൂപരേഖ കൊടുക്കാനാകും. ഇത്തരമൊരു കമ്മ്യൂണിറ്റി എല്ലാവര്‍ക്കും പ്രയോജനം ചെയ്യും.

വയസു കാലത്ത് മക്കള്‍ നോക്കുമെന്നൊന്നും പ്രതീക്ഷിക്കേണ്ട. പകരം പ്രായമായവര്‍ അന്യോന്യം സഹായിക്കുന്ന സ്ഥിതി വര്‍കയാണു വേണ്ടത്.
ഫ്‌ളോറിഡ കണ്വന്‍ഷനു ശേഷം ക്രൂസും പ്ലാന്‍ ചെയ്യും. കെ.എച്.എന്‍.എ. കണ്‍വന്‍ഷന്‍ കഴിഞ്ഞു നടത്തീയ ക്രൂസ് വന്‍ വിജയമായിരുന്നു. സോള്‍ഡ് ഔട്ടും ആയിരുന്നു.

കെ.എച്.എന്‍.എ. 
കണ്‍വഷന്‍ ക്രുത്യ സമയത്തു പ്രോഗ്രാമുകള്‍ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്ത് ശ്ര്ദ്ധ പിടിച്ച് പറ്റിയതാണു. മുന്‍പ് ഫൊക്കാന കണ്‍വഷന്‍ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്  കണ്‍വഷന്‍ നടത്തി നല്ല പരിചയം.

കണ്‍വഷനുകളുടെ പ്രാധാന്യം ഒട്ടും കുറച്ചു കാണേണ്ടതില്ല. പത്തും ഇരുപതും വര്‍ഷം കഴിഞ്ഞു പലരും കണ്ടു മുട്ടുന്നത് ഇത്തരം വേദികളിലാണു.
ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍ ഏറ്റവും വിജയകരവും എറ്റവുമധികം ജ
ങ്ങള്‍ പങ്കെടുക്കുന്നതും ആയിരിക്കും എന്നതില്‍ സന്ദെഹമൊന്നുമില്ല. മികച്ച പ്രവര്‍ത്തനങ്ങളാണു ഇപ്പോഴത്തെ നേത്രുത്വം നടത്തുന്നത്.

മത്സരരംഗത്തു പ്രത്യേകിച്ചു പാനലൊന്നും ഇല്ല. എന്നാല്‍ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്കു മുന്‍ ട്രഷറര്‍ സ്റ്റാറ്റെന്‍ ഐലന്‍ഡില്‍ നിന്നുള്ള ഷാജി എഡ്വെര്‍ഡിനെയാണു തീരുമാനിച്ചിരിക്കുത്. ട്രഷറര്‍ സ്ഥാനര്‍ഥി ഫ്‌ളോറിഡയില്‍ നിന്നായിരിക്കും.

1975-ല്‍ അമേരിക്കയിലേത്തിയ ആനന്ദന്‍ ന്യു യൊര്‍ക്ക്, ഒഹായോ, ഡിട്രോയിറ്റ് എിവിടങ്ങളില്‍ പരവര്‍ത്തിച്ച ശേഷം
ആണു 1990-ല്‍ ഫ്‌ളോറിഡയില്‍ കോറല്‍ സ്പ്രിഗ്‌സില്‍ എത്തുന്നത്. 1979-ല്‍ ഡിട്രോയിറ്റില്‍ ആണു സംഘടനാ പ്രവത്തനം ആരംഭിച്ചത്. അവിഭക്ത ഫൊക്കാന ദേശീയ സമിതി അംഗം, റീജിയനല്‍ വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചു.
റിട്ടയര്‍ ചെയ്ത ശേഷം റിയല്‍ എസ്റ്റേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്നു. ഭാര്യ സുഭദ്ര (മണി). മൂന്നു പെണ്മക്കളും ഡോക്ടര്‍മാരാണു. അനിസ ക്രുഷണമൂര്‍ത്തി (ന്യു യോര്‍ക്ക്) ബിന്ദു അനില്‍ (ഹൂസ്റ്റന്‍) അഞ്ജലി നിരവേല്‍ എന്നിവര്‍.


ഫോമയ്ക്ക് പുതിയ ദിശാബോധം നല്‍കും; ആനന്ദന്‍ നിരവേല്‍
Join WhatsApp News
Manny Varghese 2014-03-03 17:30:29
Hello Anandan;
It is so nice to see your picture after a while, we left H.S. I think we coincidentally met at Orlando convention in 2006. I am so glad to note that you are the leading candidate for next FOMA President. I congratulate you in advance and wish you all success
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക