Image

ജയരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയില്‍

Published on 08 November, 2011
ജയരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയില്‍
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയില്‍ ഒറ്റയ്‌ക്ക്‌ താമസിപ്പിക്കും. ഇന്ന്‌ വൈകുന്നേരം 5.35ഓടെയാണ്‌ ജയരാജനെ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്‌. ജയരാജനെ കാണാനും അഭിവാദനമര്‍പ്പിക്കാനും ജയിലിന്‌ മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലിന്‌ മുന്നില്‍ തടിച്ച്‌ കൂടിയിരുന്നു. ജയരാജനെ കൊണ്ടു വന്ന വഴിയിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അഭിവാദനമര്‍പ്പിക്കാന്‍ തിങ്ങിക്കൂടിയിരുന്നു. കൊല്ലത്തും കായംകുളത്തും അദ്ദേഹത്തെ കൊണ്ടു വരുന്ന പൊലീസ്‌ വാഹനം തടയുകയും ചെയ്‌തിരുന്നു.

6 മാസം തടവും 2000 രൂപ പിഴയുമാണ്‌ ശിക്ഷ പാതയോരത്ത്‌ പൊതുയോഗങ്ങള്‍ നടത്തരുതെന്ന ഹൈകോടതി ഉത്തരവില്‍ പ്രതിഷേധിച്ച്‌ നടത്തിയ റാലിയില്‍ ജഡ്‌ജിമാര്‍ക്കും കോടതിക്കുമെതിരെ ജയരാജന്‍ നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരിലാണ്‌ ഹൈകോടതി നടപടി. വിധി മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജയരാജന്‍ ഹരജി നല്‍കിയെങ്കിലും കോടതി ഇത്‌ അംഗീകരിച്ചില്ല. തുടര്‍ന്ന്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം ജയരാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക