Image

സിനിമാ വിതരണം നിര്‍ത്തിവെയ്‌ക്കും: എക്‌സ്‌ബിറ്റേഴ്‌സ്‌ അസോസിയേഷന്‍

Published on 08 November, 2011
സിനിമാ വിതരണം നിര്‍ത്തിവെയ്‌ക്കും: എക്‌സ്‌ബിറ്റേഴ്‌സ്‌ അസോസിയേഷന്‍
തിരുവനന്തപുരം: സിനിമാ മേഖലയില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തു. വിതരണം പൂര്‍ണമായി നിര്‍ത്തിവയ്‌ക്കുമെന്ന്‌ വിതരണക്കാരുടെ സംഘടന അറിയിച്ചു. നാളെ മുതല്‍ ഒരു സിനിമയും തിയറ്ററുകള്‍ക്ക്‌ നല്‍കില്ല എന്നും വിതരണക്കാരുടെ സംഘടന അറിയിച്ചു. സര്‍വീസ്‌ ചാര്‍ജ്‌ പുനസ്ഥാപിക്കുക, തീയറ്ററുകള്‍ക്ക്‌ ഗ്രേഡിംഗ്‌ സംവിധാനം ഏര്‍പ്പെടുത്താതിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ എക്‌സ്‌ബിറ്റേഴ്‌സ്‌ അസോസിയേഷന്‍ സമരം നടത്തുന്നത്‌. ഇതിനിടെ സമരം ചെയ്‌താലും തീയേറ്ററുകള്‍ അടച്ചിടില്ലെന്ന്‌ തീയേറ്റര്‍ ഉടമകളും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക