Image

ചേച്ചമ്മ ചാക്കോയുടെ നിര്യാണത്തില്‍ ഫൊക്കാനായുടെ ആദരാഞ്‌ജലികള്‍

ജോണ്‍സണ്‍ പുഞ്ചക്കോണം Published on 06 March, 2014
ചേച്ചമ്മ ചാക്കോയുടെ നിര്യാണത്തില്‍ ഫൊക്കാനായുടെ ആദരാഞ്‌ജലികള്‍
ഫൊക്കാന അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍, വൈസ്‌ പ്രസിടണ്ട്‌ എന്നീനിലകളില്‍ നോര്‍ത്ത്‌ അമേരിക്കയിലെ രാഷ്ട്രീയ സാമൂഹ്യ ആത്മീക മണ്ഡലങ്ങളില്‍ നീണ്ട വര്‍ഷങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന, അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ ഇരവിപേരൂര്‍ തറുവേലിമണ്ണില്‍ ടി. എസ്‌. ചാക്കോയുടെ സഹധര്‍മ്മിണി, ചേച്ചമ്മ ചാക്കോ(ലീലാമ്മ) യുടെ വേര്‍പാടില്‍ ഫൊക്കാനാ പ്രവര്‍ത്തകരുടെ അകൈതവമായ ദുഖവും, അനുശോചനവും അറിയിക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തൊമസ്‌, മുന്‍ പ്രസിഡന്റും ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാനുമായ പൊള്‍ കറുകപ്പള്ളില്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ജനറല്‍ സെക്രട്ടറി ഗണേഷ്‌ നായര്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

പ്രീയ സഹോദരിയുടെ വേര്‍പാടില്‍ വേദനിക്കുന്ന എല്ലാ പ്രവാസി മലയാളികളോടുമോപ്പം ആ കുടുംബത്തിന്റെ ദു:ഖങ്ങളില്‍ ഫൊക്കാനയുടെ എക്‌സികുട്ടിവ്‌ ബോര്‍ഡും, എല്ലാ പ്രവര്‍ത്തകരും പങ്കാളിയാവുന്നതായും , പരേതയുടെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം, പാദാരവിന്ദങ്ങളില്‍ അശ്രുപുഷ്‌പങ്ങള്‍ അര്‍പ്പിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചേച്ചമ്മ ചാക്കോയുടെ നിര്യാണത്തില്‍ ഫൊക്കാനായുടെ ആദരാഞ്‌ജലികള്‍
Join WhatsApp News
Ponmelil Abraham 2014-03-06 13:03:51
Adaranjalikal and prayers for the repose of her soul.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക