Image

അടുത്ത പ്രധാനമന്ത്രിയാര്‌ (ബ്ലെസന്‍ ഹൂസ്റ്റണ്‍)

Published on 02 March, 2014
അടുത്ത പ്രധാനമന്ത്രിയാര്‌ (ബ്ലെസന്‍ ഹൂസ്റ്റണ്‍)
ഇന്ത്യ ലോകസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്‌ വീണുകഴിഞ്ഞിരിക്കുകയാണ്‌. ഇന്ത്യയിലെ പ്രധാന മുന്നണികളായ കോണ്‍ഗ്രസ്സ്‌ നേതൃത്വം നല്‍കുന്ന യു. പി.എ.യും ബി.ജെ.പി നേതൃ ത്വം നല്‍കുന്ന എന്‍.ഡി.എ. യും തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ്‌. മൂന്നാം മുന്നണിയുണ്ടെങ്കിലും ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ്‌. തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോഴുള്ള ആവേശവും ഒത്തുചേരലുമെ അവര്‍ക്കുള്ളൂ. അതിനുശേഷം അവര്‍ മൂന്നും അഞ്ചും ഭാഗങ്ങളായി മാറുമെന്നതാണ്‌ കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങള്‍ തുറന്നു കാട്ടുന്നത്‌.

കഴിഞ്ഞ രണ്ട്‌ തിരഞ്ഞെടുപ്പുകളിലും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ്സ്‌ നേതൃത്വം നല്‍കുന്ന യു.പി.ഏ. മുന്നണിക്ക്‌ കഴിഞ്ഞു. അത്‌ അവരുടെ മികച്ച പ്രകടനം കൊണ്ടായിരുന്നില്ല. മറിച്ച്‌ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.സി.എ. മുന്നണിയുടെ കെടുകാര്യസ്ഥതയും ഐക്യമില്ലായ്‌മയും നേതൃത്വത്തിലെ കിടമല്‍സരവുമായിരുന്നു. എന്നാല്‍ ഇക്കുറി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി കൊണ്ട്‌ യു.പി.ഏയ്‌ക്ക്‌ എതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്‌. ഈ കഴിഞ്ഞ ഇട നാല്‌ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചിലയിടത്ത്‌ ഭരണം പിടിച്ചെടുക്കുകയും ഭരണം നിലനിര്‍ത്തുകയും ചെയ്യാന്‍ ബി.ജെ.പി.ക്ക്‌ കഴിഞ്ഞത്‌ അവര്‍ക്ക്‌ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. ഇതിന്‌ നേരെ മറിച്ചുള്ള അനുഭവമാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.പി.ഏ.യ്‌ക്കുള്ളത്‌. ഈ നിയമസഭാ തിരഞ്ഞെടുപ്പുകളി ല്‍ അവര്‍ക്ക്‌ ഭരണം പലയിടത്തും നഷ്‌ടമാകുകയാണുണ്ടായത്‌.

വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ വിലക്കയറ്റവും വികസന പ്രവര്‍ത്തനങ്ങളുമാണ്‌ മുഖ്യമായി രംഗത്തുവരിക. വിലക്കയ റ്റം മുഖ്യവിഷയമാക്കികൊണ്ടു ത ന്നെയായിരിക്കും ബി.ജെ.പി.യും അവരുടെ സഖ്യകക്ഷികളും തി രഞ്ഞെടുപ്പില്‍ വരിക. അവശ്യസാധനങ്ങളുടെ വില ദിവസം ചെല്ലുംതോറും കൂടികൊണ്ടിരിക്കുന്നതും അതിനെ പിടിച്ചുനിര്‍ ത്താന്‍ മന്‍മോഹന്‍സിംഗിന്റെ മ ന്ത്രിസഭ യാതൊന്നും ചെയ്യുന്നില്ലെന്നും ബി.ജെ.പി. ഇപ്പോള്‍ തന്നെ ശക്തമായ ആരോപണവുമായി രംഗത്തെത്തിയത്‌ അതിനുദാഹരണമാണ്‌. വിലക്കയറ്റത്തിനെതിരെ നിരവധി തവണ ഹര്‍ത്താലുകളും ഉപരോധസമരമാര്‍ക്ഷങ്ങളും മറ്റും നടത്തുകയുണ്ടായി. വന്‍വ്യവസായികളെ പ്രീതിപ്പെടുത്തുന്നതിനാണ്‌ അവശ്യസാധനങ്ങളുടെയും മറ്റും വിലവര്‍ദ്ധിപ്പിക്കുന്നതെന്നുമുള്ള പതിവ്‌ ആരോപണങ്ങളും അവര്‍ നടത്തുന്നുണ്ട്‌. ഒപ്പം മോഡിയുടെ ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളും ബി.ജെ.പി. തിരഞ്ഞെടു പ്പ്‌ പ്രചരണത്തില്‍ കൊണ്ടുവരുമെന്നതില്‍ സംശയമില്ല. പഴയപോലെ രാമക്ഷേത്രവും വര്‍ക്ഷീയ കാര്‍ഡുകളും മറ്റും ഉത്തരേന്ത്യയില്‍ മാത്രമായിയൊതുങ്ങും.

സുസ്ഥിരമായ ഭരണം കാഴ്‌ചവച്ചുയെന്നതോ മോഡി വര്‍ക്ഷീയ വാദിയാണെന്നോ ഉള്ള പ്രചരണമായിരിക്കും കോണ്‍ഗ്രസ്സും യു.പി.എ.യും പ്രധാനമായും തി രഞ്ഞെടുപ്പില്‍ വിഷയമായി കൊ ണ്ടുവരിക. പ്രധാനമന്ത്രി സ്ഥാ നാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ നേതൃ ത്വം നല്‍കുക യു.പി.എ. അദ്ധ്യ ക്ഷ സോണിയ ഗാന്ധിയും അവരുടെ മകനും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സമുന്നത നേതാവുമായ രാഹൂല്‍ഗാന്ധിയുമായിരിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ഒരിക്കല്‍ കൂടി ഡോ. മന്‍മോഹന്‍സിംഗ്‌ വരുമെന്ന്‌ അദ്ദേഹവും കോണ്‍ഗ്രസ്സും കരുതുന്നില്ല. ഇക്കുറി അദ്ദേഹത്തിന്‌ ഏറെ ആരോപണങ്ങള്‍ പ്രതികൂലമായി വന്നുയെന്നതാണ്‌.

രാജീവ്‌ഗാന്ധിയെപോലെ തുടക്കത്തില്‍ തിളങ്ങിയെങ്കിലും ഭരണത്തിന്റെ അവസാനാളുകളില്‍ ഏറെ പഴിയേല്‍ക്കേണ്ടി വന്നുയെന്നതാണ്‌ സത്യം. രാജീവ്‌ഗാന്ധിയുടെ കാലത്ത്‌ നടന്ന ബോഫോഴ്‌സ്‌ അഴിമതിയാരോപണത്തെക്കാള്‍ വലിയ അഴിമതിയാരോപണങ്ങളായിരുന്നു ടുജിസ്‌ പെക്‌ട്രത്തില്‍ കൂടി മന്‍മോഹ ന്‍സിംഗിന്റെ ഭരണകാലത്ത്‌ ഉന്നയിക്കപ്പെട്ടത്‌. ടുജുസ്‌പെക്‌ട്രത്തി ല്‍ കൂടി ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ്‌ മന്‍മോഹന്‍സിംഗിന്റെ മന്ത്രിസഭയിലെ അംഗം നടത്തിയത്‌. മന്ത്രിക്കെതിരെ ഒരു ചെറുവിരല്‍പോലുമനക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‌ കഴിഞ്ഞില്ല. അഴിമതി നടത്തിയ മന്ത്രിക്കെതിരെ എന്തെങ്കിലും നടപടിയെടുത്താല്‍ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന്‌ ഡി.എം.കെ. മുന്നറിയിപ്പ്‌ നല്‍കിയതാണ്‌ അതിനുകാരണമായി പറയുന്നത്‌. അഴിമതിവെളിച്ചെത്ത്‌ വന്ന്‌ തന്റെ കസേരയെപ്പോലും തെറിപ്പിക്കുമെന്ന ഘട്ടത്തിലാണ്‌ മന്ത്രിയോട്‌ രാജി ആവശ്യപ്പെട്ടത്‌.

ടൂജി സ്‌പെക്‌ട്രത്തിനുശേഷം അഴിമതിയുടെ പരമ്പരതന്നെ മന്ത്രിസഭയ്‌ക്കെതിരെയും ഉദ്യോഗസ്ഥവൃന്ദത്തിനെതിരെയും ഉന്നയിക്കുകയുണ്ടായി. ഇതൊക്കെ കണ്ടിട്ടും കാണാത്തപോലെ നടിച്ച മന്‍മോഹന്‍സിങ്‌ പലരേയും സംരക്ഷിക്കുന്നതായിപോലും വ്യാഖ്യാനിക്കപ്പെടുകയുമുണ്ടായി. അഴിമതിയാരോപണങ്ങളായിരുന്നു മന്‍മോഹന്‍സിംങ്‌ മന്ത്രിസഭയെ പ്രധാനമായും പിടിച്ചു കുലുക്കിയത്‌. രൂപയുടെ മൂല്യതകര്‍ച്ച മറ്റൊന്നായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തക ര്‍ച്ചയായിരുനനു മന്‍മോഹന്‍ സിംഗിന്റെ കാലത്ത്‌ ഉണ്ടായത്‌. രൂപയുടെ മൂല്യ തകര്‍ച്ചയില്‍ റി സര്‍വ്വ്‌ ബാങ്ക്‌ നട്ടം തിരിഞ്ഞപ്പോ ള്‍ മന്ത്രിസഭയുടെ പ്രതിച്ഛായ ആ രൂപയുടെ തകര്‍ച്ചയേക്കാള്‍ തകര്‍ന്നുയെന്നു വേണം പറയാ ന്‍. ഒടുവില്‍ റിസര്‍വ്വ്‌ ബാങ്കിനെക്കൊണ്ട്‌ ശക്തമായ നടപടികളും വായ്‌പ നിരക്കും പലിശനിരക്കും കൂട്ടുകയും കുറയ്‌ക്കയുമൊക്കെ ചെയ്‌ത്‌ തടിതപ്പുകയാണുണ്ടായത്‌.

എല്ലാം കൊണ്ടും മന്‍മോഹ ന്‍സിംഗിന്‌ രണ്ടാം വരവ്‌ പ്രതിച്ഛായ നഷ്‌ടപ്പെടാന്‍ കാരണമായി. അടുത്തൊരംങ്കത്തിന്‌ അദ്ദേഹം നിന്നുകൊടുക്കുമെന്ന്‌ തോന്നുന്നില്ല. തിരഞ്ഞെടുപ്പ്‌ വരെ മാത്രമെ സജ്ജീവമായി അ ദ്ദേഹം നേതൃരംഗത്ത്‌ ഉണ്ടാകുകയുള്ളുയെന്നതിന്റെ സൂചന യും അദ്ദേഹം നല്‍കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്‌ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി ആരെയെങ്കി ലും ഉയര്‍ത്തികൊണ്ടുവരേണ്ടിയിരിക്കുന്നു. ബി.ജെ.പി. നരേന്ദ്രമോഡിയെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യിച്ചപ്പോള്‍ അതിന്‌ തുല്യനായ ഒരു വ്യക്തിയെയായിരിക്കണം കോണ്‍ഗ്രസ്സും കണ്ടെത്തുക. കോണ്‍ഗ്രസ്സില്‍ നേതാക്കന്മാര്‍ ധാരാളമുണ്ട്‌. എന്നാല്‍ ശക്തരായ നേതാക്കന്മാരുണ്ടോയെന്നത്‌ ഇപ്പോള്‍ സംശയമാണ്‌.

ഇന്ദിരയുടെ കാലത്ത്‌ ചവാനും വി.പി. സിംഗും ജി.കെ. മൂപ്പനാരും ബഹുഗുണയും പന്തും മിശ്രയും അടങ്ങുന്ന ശക്തരായ നേതൃത്വനിരയുണ്ടായിരുന്നെങ്കി ല്‍ രാജീവിന്റെ കാലത്ത്‌ അര്‍ജ്ജുന്‍സിംഗും നരസിംഹറാവുവും ഭൂട്ടാസിംഗും അടങ്ങുന്ന ശക്തരായ നേതൃത്വനിരയായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത്‌ രാജേഷ്‌പൈലറ്റും കരുണാകരനും മാധവറാവുസിന്ധ്യയുമൊക്കെ നേതൃത്വപാടവം തെളിയിച്ച ശക്തരായിരുന്നു. എന്നാല്‍ അങ്ങനെയുള്ള നേതാക്കന്‍മാരൊന്നും കോണ്‍ഗ്രസിലില്ല. ഉള്ളവര്‍ തന്നെ പ്രായാധിക്യത്തി ല്‍ പഴയ വീര്യം നഷ്‌ടപ്പെട്ടവരുമാണ്‌. ഇന്ന്‌ കോണ്‍ഗ്രസ്സ്‌ എല്ലാം ആശകളുമര്‍പ്പിക്കുന്നത്‌ രാഹൂല്‍ ഗാന്ധിയിലാണ്‌. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ അടു ത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ നയിക്കുക സോണിയായും രാഹൂലും ചേര്‍ന്ന ടീമായിരിക്കും. കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നാല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന്‌ അതുകൊണ്ട്‌ ആരും കരുതുന്നില്ല. ഓരോ പടിയും നോക്കി മാത്രമാണ്‌ താന്‍ കയറുന്നതെന്നാണ്‌ ഇതെക്കുറിച്ച്‌ അദ്ദേഹത്തോട്‌ ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട്‌ അദ്ദേഹം പറ ഞ്ഞ മറുപടിയാണിത്‌.

അതിന്റെ അര്‍ത്ഥം ഒറ്റചാട്ടത്തിന്‌ പ്രധാനമന്ത്രി കസേരയിലെത്തുകയെന്നല്ലെന്നാണ്‌. ഒരു പക്ഷെ കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നാല്‍ അദ്ദേഹത്തിന്‌ കേന്ദ്രമന്ത്രിസഭയിലെ സുപ്രധാ ന പദവി ലഭിക്കും. രാഹുല്‍ പ്ര ധാനമന്ത്രി പദവിയോട്‌ അകലം പ്രാപിക്കുമ്പോള്‍ മറ്റൊരു നേതാവിനെ കോണ്‍ഗ്രസ്‌ കണ്ടെത്തേണ്ടതായിട്ടുണ്ട്‌. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ട്‌ തങ്ങളുടെ പാര്‍ലമെന്ററി നേതാവിനെ തിരഞ്ഞെടുക്കുയെന്ന്‌ കോണ്‍ഗ്രസ്‌ റാവുവിന്റെയും മന്‍മോഹന്‍ സിംഗിന്റെയും വരവിന്‌ മുന്‍പ്‌ പറഞ്ഞതുപോലെ ഇപ്പോള്‍ പറയാന്‍ ക ഴിയില്ല. എതിര്‍ചേരിയില്‍ മോഡി രംഗപ്രവേശം ചെയ്‌തതുകൊണ്ട്‌ ഒരാളെ ഉയര്‍ത്തികാട്ടിയെ മതിയാകൂ. അതാരെന്നുള്ളതാണ്‌ ഇ പ്പോഴുയരുന്ന ചോദ്യം. മന്‍മോഹന്‍സിംഗിനെ വീണ്ടുമവതരിപ്പിച്ചാല്‍ അത്‌ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഫലമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും സോണിയാഗാന്ധിക്കുമറിയാം. അതുകൊണ്ടുതന്നെ മന്‍മോഹന്‍സിംഗ്‌ വീണ്ടും തിരഞ്ഞെടുപ്പിന്‌ ചുക്കാന്‍ പിടിക്കാന്‍ കൂ ടുകയില്ല.
കേന്ദ്രധനകാര്യമന്ത്രി പി. ചി ദംബരത്തിലേക്കാണ്‌ ഇപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍. ഒരു കാലത്ത്‌ കോണ്‍ഗ്രസിന്റെ കരുത്തരായ യുവനേതാക്കളായിരുന്നു ജി.കെ. മൂപ്പനാര്‍ കൊണ്ടുവന്ന തമിഴ്‌നാട്ടിലെ ശിവഗംഗക്കാരനായ പളനിയപ്പന്‍ ചിദംബരമെന്ന പി. ചിദംബരം. പ്രശസ്‌ തമായ ഹാര്‍ഡ്‌വാര്‍ഡിലുമൊ ക്കെ പോയി ധനതത്വശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദം വരെ നേടിയ ചിദംബരം. കോ ണ്‍ഗ്രസ്സില്‍ ഇന്ന്‌ ഏറെകുറെ അംഗീകരിക്കപ്പെടുന്ന നേതാവാണ്‌ ചിദംബരം. ഒരാവശ്യം വ രുമ്പോള്‍ ഇപ്പോള്‍ പാര്‍ട്ടി ആദ്യം അന്വേഷിക്കുന്നതും ചിദംബരത്തെ തന്നെ. മുംബൈയില്‍ അജ്‌മലും കൂട്ടരും നടത്തിയ ബോംബാക്രമണത്തിലും ആ ന്ധ്രയിലും ആസ്സാമിലും നക്‌സലൈറ്റുകള്‍ പോലീസിനെപ്പോ ലും കൊന്നൊടുക്കിയപ്പോഴും നാടുനീളെ ബോംബുസ്‌ഫോടനങ്ങളും മറ്റും നിത്യസംഭവങ്ങളായപ്പോള്‍ അതില്‍ പകച്ചും പതറിയും പോയ അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ്‌ പാട്ടീലിനെ മാറ്റിയപ്പോള്‍ കോണ്‍ഗ്രസ്‌ ആ സ്ഥാനത്തിരുത്തിയത്‌ ചിദംബരത്തെയായിരുന്നു.

ധനകാര്യമന്ത്രിയായിരുന്ന പ്ര ണാബ്‌ മുഖര്‍ജി രാഷ്‌ട്രപതിയായിപ്പോയപ്പോള്‍ ആഭ്യന്തരമന്ത്രിസ്ഥാനത്തുനിന്ന്‌ എടുത്ത്‌ ധനകാര്യമന്ത്രിയുടെ കസേരയിലിരുത്തുകയുണ്ടായി. ആഭ്യന്തര വ കുപ്പില്‍ ഒട്ടേറെ നടപടികളും മ റ്റുമെടുത്ത്‌ ശക്തമായി മുന്നേറിയപ്പോഴുള്ള ഈ പറിച്ചുനടീല്‍ ചിദംബരത്തിന്റെ കഴിവിനുള്ള അംഗീകാരമായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശക്തമായ നിര്‍ദ്ദേശങ്ങളും നടപടികളും ഇന്ത്യയെ വീണ്ടും സമാധാനത്തിലേക്ക്‌ കൊണ്ടുവന്നുയെന്നുതന്നെ പറയാം.

അങ്ങനെ ചിദംബരം ഇപ്പോള്‍ കോണ്‍ഗ്രസില്‍ പൊതുവെ അംഗീകരിക്കപ്പെട്ട നേതാവാ ണ്‌. കുറച്ചുകാലം തന്റെ രാഷ്‌ട്രീയ ഗുരു ജി.കെ. മൂപ്പനാരോടൊപ്പം കോണ്‍ഗ്രസ്സുവിട്ട്‌ തമിഴ്‌മാനില കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചതു മാത്രമാണ്‌ അദ്ദേഹത്തിനെതിരെ പറയാനുള്ളത്‌. ഉത്തരേന്ത്യയില്‍ അദ്ദേഹത്തിന്‌ പറയത്തക്ക സ്വാ ധീനമൊന്നുമില്ലയെന്നതും എടു ത്തു പറയേണ്ടതായിട്ടുണ്ട്‌. എന്നാല്‍ പൊതുവെ സോണിയാഗാന്ധി അദ്ദേഹത്തെ പരിഗണിക്കാനാണ്‌ സാധ്യത. ഒരു കാല ത്ത്‌ സോണിയാഗാന്ധിയുടെ നേതൃത്വത്തെ എതിര്‍ത്ത ചിദംബരം ഇപ്പോള്‍ അവരുടെ വിശ്വസഥരിലൊരാളുമായതിനു പിന്നില്‍ ചിദംബരത്തിന്റെ പ്രധാനമന്ത്രി മോ ഹമെന്ന്‌ ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്‌. എന്തായാലും ചിദംബരത്തിന്‌ ഏറെ സാധ്യതകളാണ്‌ ഉള്ളത്‌.

ചിദംബരത്തിനു ശേഷം ഏ.കെ. ആന്റണിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികൊണ്ടുവരാനാണു സാധ്യത. പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഏ.കെ. ആന്റണിയോട്‌ ആവശ്യപ്പെടുമെന്നും കരുതുന്നവരുണ്ട്‌. സോണിയാഗാന്ധിയുടെ ഏറ്റവും വലിയ വിശ്വസ്‌തനാണ്‌ ആന്റണിയെന്നത്‌ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്‌. ആന്റണിയുടെ ആദര്‍ശമെന്ന ആ യുധം തന്നെ അതിനുകാരണം മന്‍മോഹന്‍സിംഗ്‌ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന പ്രണാബ്‌ മുഖര്‍ജി രാഷ്‌ട്രപതിയായപ്പോള്‍ ആ സ്ഥാനത്തേക്ക്‌ ആന്റണിയെയാണ്‌ സോണിയ കൊണ്ടുവന്നത്‌.

കേന്ദ്രമന്ത്രി ശരദ്‌പവാര്‍ അതിനെതിരെ ശക്തമായ പ്രതിഷേ ധം രേഖപ്പെടുത്തിയത്‌ പിന്നീട്‌ വിവാദമാകുകയുമുണ്ടായി. പ്രതിരോധവകുപ്പിന്റെയും സൈന്യത്തിലേയും അഴിമതി അവസാനിപ്പിക്കുകയെന്നതായിരുന്നു ആന്റണിയെ പ്രതിരോധത്തിന്റെ തലപ്പത്തിരുത്തിയതില്‍ കൂടി സോണിയാഗാന്ധിയും ഡോ.മന്‍മോഹന്‍സിംഗും തലപ്പത്തിരുത്തിയതില്‍കൂടി സോണിയാഗാന്ധിയും ഡോ. മന്‍മോഹന്‍സിംഗും ഉദ്ദേശിച്ചത്‌. കുറച്ചൊക്കെ അഴിമതി അവസാനിപ്പിക്കാന്‍ ആന്റണിക്ക്‌ സാധിച്ചെങ്കിലും പൂര്‍ണ്ണമായിട്ടില്ലായെന്നുതന്നെ പറയാം. വി.ഐ.പി. ഹെലികോപ്‌റ്റര്‍ വാങ്ങുന്നതിന്‌ നല്‍കിയ കരാറില്‍ പ്രതിരോധവകുപ്പും സൈന്യവും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും അതില്‍ വന്‍ അഴിമതി നടന്നിട്ടണ്ടെന്നുമുള്ള ആരോപണം ആന്റണിയുടെ പ്രതിച്ഛായക്ക്‌ കോട്ടം തട്ടുകയുണ്ടായി. ഉത്തരേന്ത്യന്‍ ലോ ബിയുടെ പിന്തുണയില്ലാത്തതും ഹിന്ദിവശമില്ലാത്തതും ആന്റണിക്ക്‌ ഒരുപോരായ്‌മയാണെങ്കി ലും കോണ്‍ഗ്രസ്‌ അധികാരത്തി ല്‍ വന്നാല്‍ ഒരു പക്ഷെ മന്‍ മോഹന്‍സിംഗിനെപ്പോലെ വന്നു കൂടായ്‌കയില്ല. കോണ്‍ഗ്രസിന്‌ അധികാരം കിട്ടിയാല്‍ ആന്റണി യെ തന്നെ പ്രധാനമന്ത്രിയായി സോണിയ കൊണ്ടുവരുമെന്ന്‌ പ ലരും വിശ്വസിക്കുന്നുണ്ട്‌. എന്തായാലും തിരഞ്ഞെടുപ്പിന്‌ മുന്‍പ്‌ അങ്ങനെയുള്ള പ്രഖ്യാപനങ്ങളൊന്നും തന്നെയുണ്ടാകാന്‍ സാ ധ്യതയില്ലായെന്നുതന്നെ പറയാം.

ഇവരെ കൂടാതെ ഒരു പിടി നേതാക്കന്‍മാരും പ്രധാനമന്ത്രി കസേര ലക്ഷ്യമിടുന്നുണ്ട്‌. ദിഗ്‌വിജയ്‌ സിംഗും അംബികാസോണിയയും മുന്‍ഡല്‍ഹി മുഖ്യമ ന്ത്രി ഷീലാദീക്ഷിത്തും വരെ അതിലുള്‍പ്പെടുന്നുണ്ട്‌. മുന്‍കര്‍ണ്ണാടക മുഖ്യമന്ത്രി എസ്‌.എം. കൃ ഷ്‌ണയുടെ പേര്‌ കുറച്ചുനാളുമു ന്‍പ്‌ വരെ കേട്ടിരുന്നെങ്കിലും ഇ പ്പോള്‍ അതില്ല. എന്നാല്‍ സോ ണിയായുടെ ലിസ്റ്റില്‍ ആന്റണി ക്ക്‌ ശേഷം കൃഷ്‌ണയാണെന്നാണ്‌ പറയപ്പെടുന്നത്‌. കൃഷ്‌ണ ക ര്‍ണ്ണാടകത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴും കേന്ദ്രവിദേശകാര്യമന്ത്രിയായിരുന്നപ്പോഴും കഴിവ്‌ തെളിയിച്ച വ്യക്തിയാണ്‌ എന്നാ ല്‍ പ്രായം കൃഷ്‌ണയ്‌ക്ക്‌ ഒരു ത ടസ്സം ആകുമെന്ന്‌ കരുതുന്നുണ്ട്‌.

ഒരു വനിതയെ മുന്‍നിര്‍ത്തി പോരാട്ടം നയിച്ച്‌ മോഡിക്കെതിരെ വിജയം കണ്ടെത്തുകയെന്ന ലക്ഷ്യത്തോട്‌ സോണിയ വന്നാല്‍ ഇപ്പോഴത്തെ ലോകസഭസ്‌പീക്കര്‍ മീരാകുമാറിനെ രംഗത്തിറക്കാന്‍ സാധ്യത കാണുന്നു. മുന്‍ ഉപപ്രധാനമന്ത്രി ജഗജീവന്‍ റാമിന്റെ മകളായ മീരാകുമാര്‍ ഇ ന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ പ്ര വര്‍ത്തിച്ച്‌ കഴിവുതെളിയിച്ച വ്യക്തിയാണ്‌ കേന്ദ്രമന്ത്രിയായും പാര്‍ലമെന്റില്‍ ദീര്‍ഘകാലം അം ഗമായിരുന്നു. ഇപ്പോള്‍ ലോകസഭ സ്‌പീക്കറായും കരുത്തും കഴിവും തെളിയിച്ച മീരാകുമാര്‍ സോണിയായുമായി വളരെ അ ടുത്ത ബന്ധം പുലര്‍ത്തുന്നുമുണ്ട്‌. പ്രതിഭാപാട്ടിലിനെ രാഷ്‌ട്രപതിയാക്കിയതുപോലെ മീരാകുമാറിനെയും വനിത പ്രധാനമന്ത്രിയാക്കി കൂടായ്‌കയില്ല.

എന്തായാലും തിരഞ്ഞെടുപ്പിന്റെ പ്രചരണത്തില്‍ സോണിയഗാന്ധിയും രാഹൂല്‍ ഗാന്ധിയുമായിരിക്കും മുന്‍പിലുണ്ടാകുക. എന്നാല്‍ തങ്ങള്‍ക്ക്‌ ഭൂരിപക്ഷം കിട്ടിയാല്‍ ഇന്ന വ്യക്തിയായിരി ക്കും തങ്ങളുടെ മന്ത്രിസഭയെ ന യിക്കുകയെന്ന സൂചന തിരഞ്ഞെടുപ്പില്‍ നല്‍കും. കാരണം മോഡി അപ്പുറത്തുള്ളതുതന്നെ. തങ്ങള്‍ക്ക്‌ നേതാവുണ്ടെന്നും അദ്ദേഹം തിരഞ്ഞെടുപ്പിലും അ തിനുശേഷവും പാര്‍ട്ടിയുടെ പാ ര്‍ലമെന്ററി നേതാവായിരിക്കുമെ ന്നും ഒരു നേതാവിനെപ്പോലും കോണ്‍ഗ്രസിനെ എടുത്തുകാട്ടാനില്ലായെന്നുമുള്ള ബി.ജെ.പി.യുടെ വിമര്‍ശനത്തെ തടയാന്‍ അതെയുള്ളൂ കോണ്‍ഗ്രസിന്‌. എന്തായാലും തിരഞ്ഞെടുപ്പ്‌ രം ഗം ചൂടുപിടിക്കുമ്പോള്‍ എല്ലാം വ്യക്തമാകും. അതുവരെ കാത്തിരിക്കാം.

ബ്ലെസന്‍ ഹൂസ്റ്റണ്‍
blesson houston@gmail.com
അടുത്ത പ്രധാനമന്ത്രിയാര്‌ (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക