Image

വേള്‍ഡ് യൂത്ത്‌ഡേ സന്ദേശം യുവജനങ്ങളിലേയ്ക്ക്

സാജു കണ്ണമ്പള്ളി Published on 09 November, 2011
വേള്‍ഡ് യൂത്ത്‌ഡേ സന്ദേശം യുവജനങ്ങളിലേയ്ക്ക്

ചിക്കാഗോ: 2011 ആഗസ്റ്റ് മാസം സ്‌പെയിനിലെ മാഡ്രഡില്‍ വച്ച് നടന്ന 'വേള്‍ഡ് യൂത്ത് ഡേ'യുടെ സന്ദേശം ലോകമെമ്പാടുമുള്ള യുവജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ റിലീജിയസ് എഡ്യൂക്കേഷന്‍ സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രായ പരിധിയിലുള്ളവര്‍ക്കായി സെമിനാറുകള്‍ നടത്തപ്പെട്ടു. യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മതാദ്ധ്യാപകര്‍ക്കും പ്രത്യേകം പ്രത്യേകം നടത്തപ്പെട്ട സെമിനാറിന് ജീസസ് യൂത്ത് നാഷണല്‍ കോര്‍ഡിനേറ്റര്‍ സുനില്‍ നടരാജന് നേതൃത്വം നല്‍കി.
 
ലോകമെമ്പാടുമുള്ള കാത്തോലിക്കാ യുവജനങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നതിനായി വളരെ വിജയകരമായി നടത്തിവരുന്ന വേള്‍ഡ് യൂത്ത് ഡേ യില്‍ തുടര്‍ച്ചയായി നാല് പ്രാവശ്യം പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ സുനില്‍ നടരാജന് യുവജനങ്ങള്‍ക്ക് കൈമാറി. ജീസസ് യൂത്ത് അംഗം സിമി സാഹുവും തന്റെ വേള്‍ഡ് യൂത്ത് ഡേ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളുമായി പങ്കുവച്ചു. വിശ്വാസത്തില്‍ അടിയുറച്ച് നിന്നുകൊണ്ടുള്ള ക്രൈസ്തവ ജീവിതം എന്നതായിരുന്നു യുവജനങ്ങള്‍ക്കും ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള സെമിനാറിന്റെ പഠനവിഷയം. കുടുംബം ഒരു പ്രാഥമിക വിദ്യാലയം എന്ന വിഷയത്തെപ്പറ്റി മാതാപിതാക്കള്‍ക്കും പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും അധിഷ്ഠിതമായ മതബോധനം എന്ന വിഷയത്തെപ്പറ്റി മതാദ്ധ്യാപകര്‍ക്കും സുനില്‍ നടരാജന്‍ ക്ലാസ്സുകള്‍ നല്‍കി.

"വേള്‍ഡ് യൂത്ത് ഡേ"യില്‍ ബനഡിക്ട് പതിനാറാമന് മാര്‍പാപ്പ യുവജനങ്ങള്‍ക്കായി നല്‍കിയ വലിയ സന്ദേശം മാതാപിതാക്കളിലൂടെയും മതാദ്ധ്യാപകരിലൂടെയും യുവജനങ്ങളിലൂടെയും കുട്ടികളില്‍ എത്തിക്കുന്നതിന് സെമിനാറുകള്‍ സഹായിച്ചു.

മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ വികാരി ഫാ.എബ്രാഹം മുത്തോലത്ത് സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചു. സെമിനാറിന് സജി പൂതൃക്കയില്‍ , ലിസി തോട്ടപ്പുറം, ഷൈനി വിരുത്തിക്കുളങ്ങര എന്നിവര്‍ ക്രമീകരണങ്ങള്‍ ചെയ്തു.

വേള്‍ഡ് യൂത്ത്‌ഡേ സന്ദേശം യുവജനങ്ങളിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക