Image

അങ്ങനെയും ചിലര്‍ (രണ്ടു ശ്ശോകങ്ങള്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 09 November, 2011
അങ്ങനെയും ചിലര്‍ (രണ്ടു ശ്ശോകങ്ങള്‍)

അങ്ങനെയും ചിലര്‍

തൊട്ട്‌കൂടാത്തവര്‍ തീണ്ടികൂടാത്തവര്‍
ദൃഷ്‌ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
കെട്ടിക്ലാത്തോര്‍ തമ്മിലുണ്ണാത്തൊരി-
ങ്ങനെയൊട്ടല്ലഹോ ജാതി കോമരങ്ങള്‍

എന്‍. കുമാരനാശാന്‍

ഇങ്ങനെയും ചിലര്‍

മുഖസ്‌തുതി പാടുന്നോര്‍ വാക്കൈപൊത്തീടുന്നോര്‍
കണ്ടാലോ കാലിലും വീഴുന്നവര്‍
സ്വന്തമഭിപ്രായമില്ലത്തോര്‍, അന്യന്റെ -
കാല്‍ക്കീഴില്‍ പട്ടിയായ്‌ കഴിയുന്നവര്‍
എണ്ണമറ്റൊരയ്യോ സ്വന്തം മനസ്സാക്ഷി
പണയപ്പെടുത്തുന്ന പാവത്താന്മാര്‍

സുധീര്‍ പണിക്കവീട്ടില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക