Image

മാലിന്യ സംസ്‌കരണത്തിന്റെ സാധ്യതകള്‍ തേടി (വിന്‍സന്റ്‌ ഇമ്മാനുവല്‍)

Published on 07 March, 2014
മാലിന്യ സംസ്‌കരണത്തിന്റെ സാധ്യതകള്‍ തേടി (വിന്‍സന്റ്‌ ഇമ്മാനുവല്‍)
ജനസാന്ദ്രത കൂടിയ ഇത്തിരിപ്പോന്ന കേരളത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നു മാലിന്യം കളയാന്‍ സ്ഥലമില്ലെന്നതാണ്‌. കൊച്ചി നഗരസഭയില്‍ എന്നും ഇതൊരു പ്രശ്‌നമാണ്‌. കോട്ടയത്തുള്ളവര്‍ക്ക്‌ വടവാതൂരിനടുത്തു മാലിന്യം തള്ളുന്നതുമായുള്ള പ്രശ്‌ങ്ങള്‍ അറിയാം.

വസ്‌തുക്കളുടെ ഉപയോഗവും ജനസംഖ്യയും കൂടും തോറും മാലിന്യവും കൂടുന്നു. അപ്പോള്‍ മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനം വേണം. പക്ഷേ കേരളത്തില്‍ അതില്ല. അതു സംബന്ധിച്ച്‌ അധികമാര്‍ക്കൂം വലിയ ധാരണകളുമില്ല. മുന്‍പ്‌ ഫോമയുടെ കോട്ടയം കണ്‍വഷനിലേക്ക്‌ അമേരിക്കയില്‍ നിന്നു മാലിന്യ സംസ്‌കരണ വിദ്‌ഗ്‌ദനെ കൊണ്ടു പോയതും ഓര്‍ക്കുക.

ഈ പശ്ചാത്തലത്തിലാണ്‌ പാലാ നഗരസഭ ചെയര്‍മാന്‍ കുരിയാക്കോസ്‌ പടവന്‍ അടുത്തയിടക്ക്‌ ഫിലാഡല്‍ഫിയ സന്ദര്‍ശിച്ചത്‌. ഫിലാഡല്‍ഫിയായിലുള്ള അദ്ദേഹത്തിന്റെ സുഹൃത്ത്‌ മനോജ്‌ ജോസിനെ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയില്‍ മാലിന്യം സംസ്‌കരിക്കുന്നത്‌ ചര്‍ച്ചാവിഷയമായി.

തുടര്‍ന്ന്‌ കുരിയാക്കോസ്‌ പടവന്‍ റീസൈക്കിളിംഗ്‌ പ്ലാന്റുകള്‍ സന്ദര്‍ശിച്ചു. മനോജ്‌ ജോസും ലേഖകനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. റവലൂഷന്‍ റിക്കവറി എന്ന പ്ലാന്റ്‌ അദ്ദേഹത്തിനു നന്നേ ബോധിച്ചു. തുടര്‍ന്ന്‌ സ്ഥാപനത്തിന്റെ ഉടമകളുമായി ചര്‍ച്ച നടത്തി.

സ്ഥലത്തിന്റെ
ദൗര്‍ലഭ്യം കൊണ്ടു കേരളത്തില്‍ ലാന്‍ഡ്‌ഫില്‍ സംവിധാനം പ്രാവര്‍ത്തികമല്ലെന്ന്‌ ശ്രീ പടവന്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു റീസൈക്കിളിംഗ്‌ മാത്രമാണ്‌ പോംവഴി.

അതു പ്രയാസമുള്ള കാര്യമല്ലെന്നു സ്ഥപന ഉടമകളിലൊരാളായ ജോ വൈബര്‍ അദ്ദേഹത്തെ ധരിപ്പിച്ചു.
2005 ല്‍ വൈബറും അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയാണ്‌ റവലൂഷന്‍ റിക്കവറി സ്ഥപിച്ചത്‌.

കണ്‍സ്‌ട്രഷന്‍ വേസ്റ്റ്‌ മുതല്‍ മുന്‍സിപ്പാലിറ്റി വേസ്റ്റ്‌ വരെ റീസൈക്കിള്‍ ചെയ്യാനുള്ള സംവിധാനം അവിടെ ലഭ്യമാണ്‌. 18 കോടി രൂപ മുതല്‍ മുടക്കി പ്ലാന്റ്‌ സ്ഥാപിച്ചാല്‍ 550 ടണ്‍ വേസ്റ്റ്‌ ദിനവും റീസൈക്കിള്‍ ചെയ്യാമെന്ന്‌ ജോ വൈബര്‍ പറഞ്ഞു.  ഏകദ്ദേശം കേരളത്തിലെ ഒരു ജില്ലയിലെ മാലിന്യം മുഴുവന്‍ സംസ്‌ക്കരിയ്‌ക്കാന്‍ ഒരു പ്ലാന്റ്‌ മതിയാവുമത്രേ.

ജൈവ മാലിന്യം മണ്ണും വളവുമാക്കി മാറ്റും. തടിയുടെയും മറ്റും മാലിന്യംപൊടിച്ച്‌ മറ്റു പദാര്‍ഥങ്ങളായി ഉപയോഗിക്കാവുന്ന രീതിയിലാക്കും. ഇവിടെയാണെങ്കില്‍ ഷീറ്റ്‌
റോക്കിനും മറ്റും ഉപയോഗപ്രദം.

പ്ലാസ്റ്റിക്ക്‌ ബാഗുകള്‍, പ്ലാസ്റ്റിക്ക്‌ കുപ്പികള്‍, കാര്‍ഡ്‌ബേര്‍ഡ്‌ എന്നിവയൊക്കെ തരം തിരിച്ച്‌ ബണ്ടിലുകളാക്കി ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക്‌ വില്‍ക്കുകയാണ്‌ ഈ സ്ഥാപനം.

അവരതു റീസൈക്കിള്‍ ചെയ്‌ത്‌ബാഗുകളും, ബോക്‌സുകളുമാക്കി മാറ്റുന്നു. പ്ലാസ്റ്റിക്ക്‌ നിരോധനം എന്ന പ്രാവര്‍ത്തികമല്ലാത്ത നിയമത്തേക്കാള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മാലിന്യ സംസ്‌ക്കരണമാണ്‌ കേരളത്തിന്‌ ഉപയോഗപ്പെടുത്താവുന്നത്‌.

കേരളത്തിലെ മാലിന്യങ്ങള്‍ എതൊക്കെ എന്നു അറിയിച്ചാല്‍ അവയ്‌ക്ക്‌ അനുസ്രുതമായ എഞ്ചിനും പ്ലാന്റും രൂപകല്‌പന ചെയ്യാനാവുമെന്നു വൈബര്‍ ചൂണ്ടിക്കാട്ടി.

എന്തായാലും മാലിന്യം ഒരു കീറാമുട്ടി പ്രശ്‌നമല്ലെന്ന ധാരണ പടവനു ലഭിച്ചു.  ഈ സാങ്കേതിക വിദ്യയുടെ അറിവുമായാണു അദ്ധേഹം മടങ്ങിയത്‌. അതിനി അവിടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയണം.
റോഡിലെ ചെറിയ കുഴികളും മറ്റും നീക്കം ചെയ്യാന്‍ ഇവിടെ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയും അദ്ധേഹം നേരത്തെ മനസിലാക്കുകയുണ്ടായി. അതും അവിടെ പ്രയോജനം ചെയ്യും.
മാലിന്യ സംസ്‌കരണത്തിന്റെ സാധ്യതകള്‍ തേടി (വിന്‍സന്റ്‌ ഇമ്മാനുവല്‍)മാലിന്യ സംസ്‌കരണത്തിന്റെ സാധ്യതകള്‍ തേടി (വിന്‍സന്റ്‌ ഇമ്മാനുവല്‍)മാലിന്യ സംസ്‌കരണത്തിന്റെ സാധ്യതകള്‍ തേടി (വിന്‍സന്റ്‌ ഇമ്മാനുവല്‍)മാലിന്യ സംസ്‌കരണത്തിന്റെ സാധ്യതകള്‍ തേടി (വിന്‍സന്റ്‌ ഇമ്മാനുവല്‍)മാലിന്യ സംസ്‌കരണത്തിന്റെ സാധ്യതകള്‍ തേടി (വിന്‍സന്റ്‌ ഇമ്മാനുവല്‍)മാലിന്യ സംസ്‌കരണത്തിന്റെ സാധ്യതകള്‍ തേടി (വിന്‍സന്റ്‌ ഇമ്മാനുവല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക