Image

ജാസ്മിന്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 11 March, 2014
ജാസ്മിന്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി
ന്യുയോര്‍ക്ക്: ഫെബ്രുവരി 24- മുതല്‍ കാണാതായ ജാസ്മിന്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടതായി പോലീസ് അറിയിച്ചതായി പിതാവ് സോണി ജോസഫ് ഇമലയാളിയൊടു പറഞ്ഞു.
ലോംഗ് ഐലന്‍ഡിലെ ജെറിക്കോ ടേണ്‍പൈക്കിനു സമീപം സയോസെറ്റ് പ്ലാസയിലാണു കാര്‍ കിടന്നിരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ കാര്‍ കണ്ടെത്തി. 
മരണ കാരണം വ്യകതമല്ല. ഫൗള്‍ പ്ലേ നടന്നിട്ടില്ലെന്നു പറഞ്ഞു കാര്യമായ അന്വേഷണമൊന്നും നടത്താതിരുന്ന പോലീസ് രണ്ടാഴ്ചക്കു ശേഷം ഇന്നു പുലര്‍ച്ചെ ദുഖ വാര്‍ത്തയുമായാണു എത്തിയത്.
ഫെബ്രുവരി 12-നി ഇല്ലിനോയിയിലെ കാര്‍ബണ്‍ ഡേലില്‍ കാണാതായ പ്രവീണ്‍ വര്‍ഗീസിനെ 19-നു കണ്ടെത്തിയതും മരിച്ച നിലയിലാണു.
മാര്‍ച്ച് 3-നു ഫ്‌ളോറിഡയിലെ പനമ സിറ്റി ബീച്ചില്‍ കാണാതായ റെനി ജോസിനു വേണ്ടി അന്വേഷണം തുടരുന്നു.
ന്യു യോര്‍ക്ക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി (വെസ്റ്റ് ബറി) യില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്ന ജാസ്മിന്‍ സുരക്ഷിതയാണെന്ന വിശ്വാസത്തിലായിരുന്നു കുടുംബാംഗങ്ങള്‍.
മൂത്ത സഹോദരന്‍ കരീബിയനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണു. പിതാവ് എം.ടി.എ. ഉദ്യോഗസ്ഥനും അമ്മ ആര്‍. എന്നും.
ജാസ്മിന്റെ സ്വഭാവ മഹിമയും പാരമ്പര്യത്തിലധിഷ്ഠിതമായ വിശ്വാസങ്ങളും മലയാളികളും അയല്‍ക്കാരും ചൂണ്ടിക്കാട്ടിയിരുന്നു.
വീട്ടില്‍ നിന്നു മാറി നില്‍ക്കാനുള്ള മടി കൊണ്ടാണു കോളജ് ഡോര്‍മിറ്ററിയിലേക്ക് ജാസ്മിന്‍ മാറാതിരുന്നത്.
സുഹ്രുത്തുക്കള്‍ക്കു ഈമെയില്‍ പോലും ജാസ്മിന്‍ അയക്കാത്തത് ഒരു പക്ഷെ ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ആവാം എന്ന് സുഹ്രുത്തുക്കള്‍ കരുതിയിരുന്നു.
ന്യു യോര്‍ക്ക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷം ജാസ്മിന്‍ എന്‍ റോള്‍ ചെയ്തിട്ടില്ലെന്ന് സ്‌കൂള്‍ അധിക്രുതര്‍ പറഞ്ഞുവെങ്കിലും ഫാള്‍ സെമസ്റ്ററിലേക്ക് 6072 ഡോളര്‍ ഫീസ് അടച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞ്. ജൂലൈയില്‍ ഫീസ് അടച്ചതിന്റെ ക്രെഡിറ്റ് കാര്‍ഡ് രേഖ പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കി. അതു സംബന്ധിച്ച് കോളജ് വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
ഈ പ്രശ്‌നമാണു മാധ്യമങ്ങള്‍ ഏറ്റു പിടിച്ചതും അന്വേഷണം കാര്യമായി നടക്കാതിരിക്കാന്‍ കാരണമായതെന്നും തിരിഞ്ഞു നോക്കുമ്പോള്‍ കരുതേണ്ടിയിരിക്കുന്നു. ആ തുക തിരിച്ച് നല്‍കാമെന്നു കോളജ് അറിയിച്ചതായി പിതാവ് സോണി ജോസഫ് പറഞ്ഞിരുന്നു.
കാര്‍ സിറ്റി വിട്ട് പോയിട്ടില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. അപ്പോഴൊക്കെ വീടിനു അധികം ദൂരെയല്ലാതെ ആ കുരുന്നു ജീവന്‍ അപകടത്തിലായിരുന്നു എന്നു കണ്ടെത്താന്‍ ആര്‍ക്കും ആയില്ല. എന്താണു സംഭവിവിച്ചതെന്നാണു ഇനി വ്യക്തമാകേണ്ടതു.
കോളജ് ലൈബ്രറിയിലാണെന്നാണു ഫെബ്രുവരി 24 തിങ്കളാഴ്ച വൈകിട്ട് 5:17നു ജാസ്മിന്‍ പറഞ്ഞതു. അതിനു ശേഷം ഒരു വിവരവും കിട്ടിയിട്ടില്ല.

വിവരങ്ങള്‍ക്ക് ജോളി ജോസഫ്: 845-653-1227
ജാസ്മിന്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി
Join WhatsApp News
Peter Neendoor 2014-03-11 05:13:03
So sad.....condolences
Biju Cherian 2014-03-11 05:55:40
Sad news. prayers and condolences.
Sunny Panickers 2014-03-11 07:22:08
Very sad news. .Our prayers and deepest sympathy to the sorrowing.family members
joe koshy 2014-03-11 07:45:40
Is this report true???? No other news has reported this... And the first lines look so fabricated as well... Please confirm the news and publish it instead of building panic and false reports... Praying for the Joseph family, and her safe return
thomas koovalloor 2014-03-11 07:56:33
ജാസ്മിന്റെ ആകസ്മിക വേർപാടിൽ കുടുംബഅംഗമ്ഗലോടൊപ്പം ഞാനും എന്റെ കുടുംബവും സഹ പ്രവർത്തകരും പംക് ചേരുന്നു.
 തോമസ്‌ കൂവള്ളൂർ      
Rachel Philips 2014-03-11 08:12:31
Heartbreaking report. My deepest sympathy and condolences to the bereaved family. May the Almighty give you all the comfort and peace to bear the loss. Uphold the family in prayer.
Moncy kodumon 2014-03-11 09:47:10
Our condolence with prayers
A.C.George, Houston 2014-03-11 09:58:58
Our Deep Sympathy, sorrow, condolances and prayers
JOSE KADAPURAM KAIRALITV& PRESS CLUB 2014-03-11 11:19:41
SAD NEWS!!DEEPEST CONDOLENCES അതെ. `നിത്യമാം സത്യമാണ്‌ മരണമെന്നറിയിലും ഉള്‍ക്കൊള്ളുന്നതേയില്ല തന്‍ മകളുടെ വേര്‍പാടില്‍
Babu Thomas Thekkekara 2014-03-11 11:20:09
So sad to hear another tragedy.  Heartfelt condolences to the bereaved family.  
Samuel 2014-03-11 11:28:41
Our sympathy and prayers to the family for their loss. Let God shower you peace and strength to survive. Our deepest condolences
Biju Parayil 2014-03-11 15:22:37
It is sad to hear the news. May her soul rest in peace.
Vinsent Thomas 2014-03-11 20:42:02
Condolences...!
Wilson Mathew.....Houston TX 2014-03-11 22:14:43
Sad News.....Our condolence with prayers.
Roychengannur 2014-03-11 22:46:41
Our heartfelt condolence with prayers
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക