Image

ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും

Published on 11 March, 2014
ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
(Report-3/11/14) see photos below
ന്യു യോര്‍ക്ക്: സയോസെറ്റില്‍ ജാസ്മിന്‍ ജോസഫിന്റെ മ്രുതദേഹം കണ്ടെടുത്ത പാര്‍ക്കിംഗ് ലോട്ടില്‍ നേരത്തെ അരിച്ചു പെറുക്കി പരിശോധിച്ചതാണെന്നു വീട്ടുകാര്‍ പറയുന്നു. കാര്‍ കണ്ടെത്തിയ ക്രുത്യം സ്ഥലത്തു തന്നെ നേരത്തെ തെരച്ചില്‍ നടത്തിയിരുന്നുവത്രെ. അന്നൊന്നും കാണാതിരുന്ന കാര്‍ ഇപ്പോള്‍ എങ്ങനെ കണ്ടെത്തി എന്നതും മറ്റൊരു ദുരൂഹതയായി.
ചൊവ്വാഴ്ച രാത്രി ഒരു മണിക്കാണു കാര്‍ കാണുന്നത്. നാലു മണിക്ക് പോലീസ് ജാസ്മിന്റെ മാതാപിതാക്കളായ സോണി ജോസഫിനെയും ലവ്‌ലിയേയും വിവരം അറിയിച്ചു. ജാസ്മിന്റെ കോട്ടും മറ്റും കൊടുക്കുകയും ചെയ്തു. മകള്‍ എവിടെ എങ്കിലും ജീവനോടെ ഉണ്ടാവുമെന്നു അതു വരെ കരുതിയിരുന്ന മാതാപിതാക്കള്‍ക്ക് അതു താങ്ങാനവാത്ത ആഘാതമായി. ജീവനോടെ ഒന്നു കണ്ടാല്‍ മതി എന്നു പറഞ്ഞു നെഞ്ചത്തടിച്ചു കരയുന്ന മാതാപിതാക്കളെയാണു വൈകാതെ എത്തിയബന്ധുമിത്രാദികള്‍ കാണുന്നത്. അവരുടെ കണ്ണീര്‍ കാണുന്നവരുടെ നെഞ്ചു പിളര്‍ക്കുന്നതായിരുന്നു.
വൈകാതെ ഇമലയാളിയിലും മറ്റും മരണ വാര്‍ത്ത വന്നു. മുഖ്യധാരാ മാധ്യമങ്ങളും എത്തി. എന്നാല്‍ ടിവി. വാര്‍ത്തയില്‍ കാര്‍ കിട്ടിയ കാര്യം മാത്രമാണു പറഞ്ഞതു. കാര്‍ ടോ ചെയ്തു കൊണ്ടു പോകുന്നതും വീഡിയോയില്‍ കാണിച്ചു.
അതോടെ കാറില്‍ ജാസ്മിന്‍ ഉണ്ടായിരുന്നോ എന്നു ആളുകള്‍ക്ക് സംശയമായി. എന്നല്‍ മരണ വിവരം ബന്ധുക്കള്‍ വീണ്ടും ഇമലയളിയോട് ഉറപ്പിച്ച് പറഞ്ഞു.
ഉച്ചക്ക് ഒന്നരക്ക് മ്രുതദേഹം നാസാ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ തിരിച്ചറിയാന്‍ ഇമലയാളി ലേഖകന്‍, ഫൊക്കാന നേതാവ് പോള്‍ കറുകപ്പിള്ളി, ഫോമ വനിതാ വിഭാഗം നേതാവ് ലാലി കളപ്പുരക്കല്‍ എന്നിവരും ബന്ധുക്കള്‍ക്കൊപ്പം പോയി.
ജാസ്മിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹത്തില്‍ കാര്യമായ പരിക്കുകള്‍ ഒന്നുമില്ല. ഉറങ്ങിക്കിടക്കുകയാണന്നേ തോന്നൂ. മുഖത്തിനു കാര്യമായ നിറവ്യത്യസമില്ല. രണ്ടാഴ്ച മുന്‍പ് മരിച്ചിരിക്കാം എന്നു വിശ്വസിക്കാന്‍ പ്രയാസം.
ജാസ്മിന്റെ ആഭരണങ്ങളും മറ്റും അധിക്രുതര്‍ ബന്ധുക്കളെ ഏല്പിച്ചു.
ബുധനാഴ്ച ഓട്ടോപ്‌സി (പോസ്റ്റ്‌മോര്‍ട്ടം) നടത്തും. വെള്ളിയാഴ്ച പൊതുദര്‍ശനം നടത്തി ശനിയാഴ്ച സംസ്‌കാരം നടത്താനാണ് താത്കാലികമായി തീരുമാനിച്ചിരിക്കുന്നതെന്ന് പിതൃസഹോദരന്‍ ജോളി ജോസഫ് പറഞ്ഞു.
മ്രുതദേഹം ജാസ്മിന്റേതാണെന്നു ഉറപ്പായതോടെ വീടും പരിസരവും ജനങ്ങളെക്കൊണ്ടും മാധ്യമങ്ങളെക്കൊണ്ടും നിറഞ്ഞു. വെള്ള വിരിച്ച ടീപ്പോയിയില്‍ ജാസ്മിന്റെ മധുരമായി ചിരിക്കുന്ന വലിയ ചിത്രം വച്ചു. കഴിഞ്ഞ വരഷം ക്രൂസിനു പോയപ്പോള്‍ എടുത്ത ചിത്രമാണതെന്നു ലൈസി അലക്‌സ് ഓര്‍മ്മിച്ചു. അന്നു ഓടിച്ചാടി നടന്ന അ സുന്ദരിക്കുട്ടി ഇന്ന കാലയവനികക്കുള്ളില്‍ മറഞ്ഞു എന്നു വിശ്വസിക്കാന്‍ പ്രയാസം.
കന്യകാമറിയത്തിന്റെ രൂപത്തിനു സമീപം ജാസ്മിന്റെ ഫോട്ടോക്കു മുന്‍പില്‍ മെഴുകു തിരികള്‍ തെളിഞ്ഞു. ഫാ. റോബര്‍ട്ട് അമ്പലത്തിങ്കലിന്റെ നേത്രുത്വത്തില്‍ പ്രാര്‍ഥന നടന്നു.
കരീബിയനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയയ ജാസ്മിന്റെ സഹോദരന്‍ ഉച്ചക്കുഅവിടെ നിന്നു പോന്നിട്ടുണ്ട്.
രണ്ടാഴ്ചയോളം പാര്‍ക്കിംഗ് ലോട്ടില്‍ കിടന്ന കാര്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല എന്നതില്‍ പരക്കെ പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്. പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചു കൈരളി പത്രാധിപര്‍ ജോസ് തയ്യില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിക്കു കത്തയച്ചു. (താഴെ കാണുക)
നമ്മുടെ കുട്ടികള്‍ക്കു പ്രയോജനപ്പെടുന്ന കൗണ്‍സലിംഗ് സംവിധാനവും മറ്റും സംഘടനകള്‍ രൂപപ്പെടുത്തണമെന്നും അഭിപ്രായമുയര്‍ന്നു. ഇന്ന് ജാസ്മിനു സംഭവിച്ചത് നാളെ മറ്റാര്‍ക്കും സംഭവിക്കാവുന്നതാണല്ലൊ.
   
1989കളില്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത ജാസ്മിന്റെ പിതാവ് കോട്ടയം കുറവിലങ്ങാട് സെന്റ് മേരീസ് ഫെറോന ചര്‍ച്ച് ഇടവകാഗമായ വന്തനാംതടത്തില്‍ സോണി ജോസഫ് ന്യൂയോര്‍ക്കില്‍ മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയിലെ (MTA) ഉദ്യോഗസ്ഥനായും , മാതാവ് ലൗലി നോര്‍ത്ത്‌ഷോര്‍ പ്ലൈന്‍വ്യൂ ഹോസ്പിറ്റലില്‍ സ്റ്റാഫ്‌നേഴ്‌സ് ആയും സേവനമനുഷ്ടിക്കുന്നു. ജാസ്മിന്‍ ജോസഫിന്റെ സഹോദരന്‍ ആല്‍വിന്‍ ജോസഫ് കരീബിയനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.

ജോളി ജോസഫ്, ഷാജി ജോസഫ്, പ്രിന്‍സ് ജോസഫ് (എല്ലാവരും ന്യൂയോര്‍ക്ക്), ലില്ലി മാത്യൂസ്, ജോണ്‍സണ്‍ ജോസഫ് (ഇരുവരും ലോസ് എയ്ന്‍ജല്‍സ്), വത്സല (ടൊറന്റോ) ആലീസ് തോമസ്(കളത്തൂര്‍), തങ്കച്ചന്‍ ജോസഫ് (ഏറണാകുളം) എന്നിവരാണ് സോണി ജോസഫിന്റെ സഹോദരങ്ങള്‍.

എലിഞ്ഞി കൊച്ചുപുരക്കല്‍ കുടുംബാഗമായ ലൗലി 1986ല്‍ ജോലിക്കായി അമേരിക്കയിലേക്ക് വന്നു. ന്യൂയോര്‍ക്കിലെ ലോങ്ങ്അയലണ്ടില്‍ താമസിക്കുന്ന ജോര്‍ജ് കൊച്ചുപുരക്കല്‍, തങ്കച്ചന്‍ കൊച്ചുപുരക്കല്‍, ജോസി കൊച്ചുപുരക്കല്‍ എന്നിവരാണ് ലൗലിയുടെ സഹോദരങ്ങള്‍.
    
 
From

Joseph Thayil

22 Bonaventure Ave

Ardsley, NY10502

To

District Attorney

Katheelin M  Rice

Honarable  Madam,

It was a shock and disappointment for the  Indian community in tristate area especially in Nassau County, when   body of Jasmin Joseph has been  found   in Long  Island. 

It is quite unbelievable that Jasmin, who lives at 37 Stuart Drive, Soyosset,  disappeared on February 24th  and the Nassau County  Police Department totally ignored  to  investigate it or we suppose, purposely  delayed to  search for her.

At this point we humbly request a thorough investigation about the whole thing. The community wants to know about the culprits, if any and also about how she died. We also look for answers about why the police delayed the investigation.

Yours sincerely

Joseph Thayil

Editor & Publisher

ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
ഒരു കുരുന്നു ജീവന്റെ അന്ത്യം: തേങ്ങലോടെ മലയാളി സമൂഹവും
Join WhatsApp News
വിദ്യാധരൻ 2014-03-11 16:41:54
" കായും ഹൃത്തൊടടുത്തു കേണരുളുവോർ 
              നേരെ ചിരിച്ചും, തിരി-
ഞ്ഞായുർ ജ്യോതിഷതത്ത്വവിദ്യകളെ 
             നോക്കി കൊഞ്ഞനം കാട്ടിയും 
ഭീയും ദീനതയും മഹാവിരതിയും 
            നോട്ടങ്ങളാൽ ചേർത്തുമാ-
ശ്രീയുക്താവയവങ്ങൾതോറുമൊരുപൊൽ 
            കൂത്താടിയാർത്തു മൃതി"  (പ്രരോദനം -ആശാൻ ) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക