Image

ദേവയാനിക്കെതിരേ പരാതി നല്‍കിയ സംഗീതയും ഭര്‍ത്താവ്‌ ഫിലിപ്പും വിവാഹമോചനത്തിന്‌

Published on 12 March, 2014
ദേവയാനിക്കെതിരേ പരാതി നല്‍കിയ സംഗീതയും ഭര്‍ത്താവ്‌ ഫിലിപ്പും വിവാഹമോചനത്തിന്‌
വാഷിംഗ്‌ടണ്‍: മുന്‍ ന്യൂയോര്‍ക്ക്‌ കോണ്‍സല്‍ ദേവയാനി ഖൊബ്രഗഡെയ്‌ക്കെതിരേ പരാതി നല്‍കിയ സംഗീതയും ഭര്‍ത്താവ്‌ ഫിലിപ്പ്‌ റിച്ചാര്‍ഡും വഴി പിരിയുന്നു. സംഗീതയുമായുള്ള വിവാഹ മോചനത്തിന്‌ ഫിലിപ്പ്‌ ഹര്‍ജി ഫയല്‍ ചെയ്‌തു.

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന സംഗീതയുമായി ഒത്തുപോകുന്നത്‌ പ്രയാസമാണെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. പക്ഷേ ദേവയാനി കേസില്‍ താന്‍ സംഗീതയെ പിന്തുണയ്‌ക്കുന്നുവെന്നും സംഗീതയുടെ ഭാഗത്ത്‌ തെറ്റൊന്നുമില്ലെന്നും ഫിലിപ്പ്‌ പറഞ്ഞു.

അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന ദേവയാനി ഖൊബ്രഗഡെയുടെ ജോലിക്കാരിയായിരുന്ന സംഗീത ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ദേവയാനിക്കെതിരെ പരാതി നല്‍കിയത്‌ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇന്ത്യയില്‍നിന്ന്‌ ഈ ദന്‌പതികളെ അമേരിക്കയിലേക്ക്‌ രഹസ്യമായി കടത്തിക്കൊണ്ടുപോയശേഷമാണ്‌ ദേവയാനിക്കെതിരെ പരാതി നല്‍കിയത്‌. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന്‌ ഇന്ത്യ നയതന്ത്ര പരിരക്ഷ വര്‍ദ്ധിപ്പിച്ച്‌ നിയമപ്രകാരം തന്നെ ദേവയാനിയെ നാട്ടിലേക്ക്‌ കൊണ്ടുവരികയായിരുന്നു. പക്ഷേ അമേരിക്കയിലെ കേസ്‌ നിലനില്‍ക്കുന്നുണ്ട്‌.

ഡല്‍ഹിയിലെ മൊസാംബിക്‌ എംബസിയില്‍ ഡ്രൈവറായിരുന്നു ഫിലിപ്പ്‌. ഇവരുടെ രണ്ടു മക്കളും ഇപ്പോള്‍ അമേരിക്കയിലാണ്‌.

ദേവയാനിക്കെതിരേ പരാതി നല്‍കിയ സംഗീതയും ഭര്‍ത്താവ്‌ ഫിലിപ്പും വിവാഹമോചനത്തിന്‌
Join WhatsApp News
Anthappan 2014-03-12 16:07:56
Devayani, Sangeetha and Philip screwed up the image of honest Indian Americans living in USA!  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക