Image

പനമ്പില്‍ ദിവാകരന്‍ നിര്യാതനായി

Published on 09 November, 2011
പനമ്പില്‍ ദിവാകരന്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: സാഹിത്യ വിവാദങ്ങളും വിമര്‍ശനവും തളര്‍ത്താത്ത നിരൂപകനും, മലയാള ഭാഷാസ്‌നേഹിയും ആയിരുന്ന ശ്രീ പനമ്പില്‍ ദിവാകരന്‍ (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

കൊല്ലം ജില്ലയിലെ കല്ലടയാണ്‌ സ്വദേശം. 1973-ല്‍ അമേരിക്കയില്‍ കുടിയേറിയ അദ്ദേഹം ഇന്ത്യയില്‍ കേന്ദ്ര സിവില്‍ സപ്ലൈസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്‌ഠിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തായിരുന്നു പ്രവര്‍ത്തനം. ശ്രീനാരായണ അസോസിയേഷന്റെ മെമ്പറും പ്രവര്‍ത്തകനും ആയിരുന്നു.

ഭാര്യ: ഓമന മന്ദാകിനി.

മക്കള്‍: സലിം ദിവാകരന്‍, സിന്ധു രാജന്‍. മരുമക്കള്‍: സുനില്‍ രാജന്‍, ജോസിയ ദിവാകരന്‍. പേരക്കുട്ടികള്‍: യാന, ഡൈലന്‍, മിയ എന്നിവരാണ്‌.

അമേരിക്കയിലെ മലയാളം പ്രസിദ്ധീകരണങ്ങളില്‍ കാലാനുസൃതമായ ലേഖനങ്ങളും, നിരൂപണങ്ങളും ശ്രീ ദിവാകരന്‍ എഴുതിയിരുന്നു. സമൂഹത്തെ അടുത്തറിയുകയും, തന്റെ ആദര്‍ശങ്ങള്‍ക്ക്‌ അടിവരയിട്ട്‌ അകന്നു നിന്ന്‌ സഹകരിക്കുകയും ചെയ്‌തിരുന്ന ദിവാകരന്‌ യോഗ തന്റെ ജീവതചര്യയുടെ ഭാഗമായിരുന്നു.

നവംബര്‍ 10-ന്‌ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മുതല്‍ 5 വരേയും വൈകിട്ട്‌ 7 മുതല്‍ 9 വരേയും ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലെ പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം നടക്കും. വെള്ളിയാഴ്‌ച രാവിലെ 9.30-ന്‌ അന്ത്യകര്‍മ്മങ്ങള്‍ ആരംഭിക്കും.
പനമ്പില്‍ ദിവാകരന്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക