Image

സഹോ. പോള്‍ ദിനകരന്‍ കാലിഫോര്‍ണിയയില്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 November, 2011
സഹോ. പോള്‍ ദിനകരന്‍ കാലിഫോര്‍ണിയയില്‍ പ്രസംഗിക്കുന്നു
കാലിഫോര്‍ണിയ: `യേശു വിളിക്കുന്നു' ശുശ്രൂഷയിലൂടെ ലോകമെമ്പാടും ലക്ഷക്കണക്കിന്‌ ജനങ്ങളിലേക്ക്‌ യേശുക്രിസ്‌തുവിന്റെ സുവിശേഷം എത്തിക്കുന്ന അന്താരാഷ്‌ട്ര പ്രശസ്‌ത സുവിശേഷകന്‍ സഹോദരന്‍ പോള്‍ ദിനകരന്‍ ഈ ആഴ്‌ച കാലിഫോര്‍ണയയില്‍ ക്രമീകരിച്ചിരിക്കുന്ന രണ്ടു പ്രധാന യോഗങ്ങളില്‍ പ്രസംഗിക്കുകയും, വിവിധ ജീവിത പ്രശ്‌നങ്ങളാല്‍ ഭാരപ്പെടുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

നവംബര്‍ 11-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30-നും, 12-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5.30-നും പ്രിന്‍സ്‌ ഓഫ്‌ പീസ്‌ ലൂഥറന്‍ ചര്‍ച്ചിലും (38451 Fremont Bvld, Fremont, CA-94536), നവംബര്‍ 13-ന്‌ വൈകിട്ട്‌ 3 മണിക്ക്‌ യുബാ സിറ്റി ഹൈസ്‌കൂളിലും (850 B Street, Yuba City, California) ആണ്‌ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

കാലിഫോര്‍ണിയയിലുള്ള വിവിധ ഭാഷാ-വര്‍ണ്ണ-സഭാ വിഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്കു വേണ്ടിയാണ്‌ യോഗം ക്രമീകരിച്ചിരിക്കുന്നത്‌. സഹോദരന്‍ പോള്‍ ദിനകരനെ നേരില്‍ കാണുവാനും, പ്രാര്‍ത്ഥിക്കുവാനും പ്രത്യേകം അവസരമുണ്ടായിരിക്കുന്നതാണ്‌.

ഹൂസ്റ്റണ്‍, ന്യൂജേഴ്‌സി പട്ടണങ്ങളില്‍ നടക്കുന്ന അനുഗ്രഹിക്കപ്പെട്ട യോഗങ്ങള്‍ക്കുശേഷമാണ്‌ സഹോ. പോള്‍ ദിനകരന്‍ കാലിഫോര്‍ണിയയില്‍ എത്തുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.jesuscalls.org സന്ദര്‍ശിക്കുക.
സഹോ. പോള്‍ ദിനകരന്‍ കാലിഫോര്‍ണിയയില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക