Image

ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ പ്രൊഫ. കെ. കെ. ശിവരാമന്‍ സംസാരിക്കുന്നു

ജയിന്‍ മുണ്ടയ്ക്കല്‍ Published on 13 March, 2014
ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ പ്രൊഫ. കെ. കെ. ശിവരാമന്‍ സംസാരിക്കുന്നു
താമ്പാ: മാര്‍ച്ച്  പതിനഞ്ചാം തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി' എന്നതായിരിക്കും ചര്‍ച്ചാ വിഷയം.  മദ്രാസ് പ്രസിഡന്‍സി കോളേജില്‍  മലയാളം ആദ്ധ്യാപകന്‍ ആയിരുന്ന പ്രൊഫ. കെ. കെ. ശിവരാമന്‍ ആയിരിക്കും 'എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍  ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. 'എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി' എന്ന വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച്  എട്ടാം തീയതി സംഘടിപ്പിച്ച അന്‍പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ശൈലീവിജ്ഞാനം' (Stylistics) എന്നതായിരുന്നു ചര്‍ച്ചാ വിഷയം.  ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍  മലയാളം ആദ്ധ്യാപകന്‍ ആയ ഡോ. ജെയിംസ് മണിമല  ആണ് 'ശൈലീവിജ്ഞാനം' (Stylistics) എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. 'ശൈലീവിജ്ഞാനം' (Stylistics) എന്തെന്നും അത് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും മനസ്സിലാക്കത്തക്കവണ്ണം ചര്‍ച്ചകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അന്താരാഷ്ട്ര വനിതാദിനമായി ആഘോഷിക്കുന്ന മാര്‍ച്ച്  എട്ടാം തീയതിയില്‍ നടന്ന സാഹിത്യ സല്ലാപത്തില്‍ ലോകമെമ്പാടുമുള്ള വനിതകള്‍ക്കും പ്രത്യേകിച്ച് സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്ത വനിതകള്‍ക്കും ആശംസകള്‍ നേരുകയുണ്ടായി. കൂടാതെ കഴിഞ്ഞ ആഴ്ചകളില്‍ ജന്മദിനം ആഘോഷിച്ച ഡോ. എം. പി. രവീന്ദ്രനാഥന്‍, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജോണ്‍ ഇളമത എന്നിവര്‍ക്കും ജന്മദിന മംഗളാശംസകള്‍ നേര്‍ന്നു. കവിതാ മത്സരത്തില്‍ അവാര്‍ഡ് നേടിയ മോന്‍സി കൊടുമണിനെ പ്രത്യേകമായി അഭിനന്ദിക്കുകയുമുണ്ടായി.

മാര്‍ച്ച്  ഒന്‍പതാം തീയതി ഞായറാഴ്ച പ്രത്യേകമായി സംഘടിപ്പിച്ച അന്‍പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയിലെ മലയാളി യുവാക്കളുടെ തിരോധാനം ഒരു തുടര്‍ക്കഥ?' എന്ന വിഷയം ചര്‍ച്ച ചെയ്യുകയുണ്ടായി. മാത്യു മൂലേച്ചേരില്‍ ആയിരുന്നു വിഷയം അവതരിപ്പിച്ചത്. ചിന്തോദ്ദീപകങ്ങളും പ്രായോഗികവുമായ ധാരാളം നിര്‍ദ്ദേശങ്ങളും ആശയങ്ങളും പ്രസ്തുത സംവാദത്തില്‍ ഉയരുകയുണ്ടായി.

ചെറിയാന്‍ കെ. ചെറിയാന്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ. എം. പി. രവീന്ദ്രനാഥന്‍, ഡോ.തെരേസാ ആന്റണി, മനോഹര്‍ തോമസ്, ഡോ. തോമസ് പാലക്കല്‍, ഡോ. ജോസ് കാനാട്ട്, ഡോ. എന്‍. പി. ഷീല,  ഡോ. ആനി കോശി, ത്രേസ്യാമ്മ നാടാവള്ളില്‍, ഷീലാ ചെറു, സോയാ നായര്‍, ജോസഫ് നമ്പിമഠം,  എബ്രഹാം തെക്കേമുറി, അനിയന്‍ ജോര്‍ജ്ജ്, അലക്‌സ് കോശി വിളനിലം, യു. എ. നസീര്‍, രവീന്ദ്രന്‍ നാരായണന്‍, മൈക്ക് മത്തായി, മോന്‍സി കൊടുമണ്‍, ജോര്‍ജ്ജ് കുരുവിള, ഷാജു തയ്യില്‍, എബി മക്കപ്പുഴ, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സജി കരിമ്പന്നൂര്‍, ജോസഫ് കുര്യന്‍,  രാജു തോമസ്, ജോണ്‍ മാത്യു,  ഷാജി ജോര്‍ജ്ജ്,  പി. വി. ചെറിയാന്‍, അബ്ദുല്‍ പുന്നയൂര്‍ക്കളം,  പി. പി. ചെറിയാന്‍, റജീസ് നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസ്തുത ചര്‍ച്ചകളില്‍  സജീവമായി പങ്കെടുത്തു.

മാര്‍ച്ച് മാസത്തിലെ മറ്റു ചര്‍ച്ചാ വിഷയങ്ങള്‍


60. 03/22/2014 – 'ഐതിഹ്യങ്ങള്‍' (Myths) – റവ. ഡോ. ജെ. ഔസേപ്പറംമ്പില്‍

61. 03/29/2014 – 'മാധ്യമ സംസ്‌ക്കാരം' (Media Culture) – ജോസ് പനച്ചിപ്പുറം (മലയാള മനോരമ)  & ജോര്‍ജ്ജ് ജോസഫ് (ഇമലയാളി)

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


14434530034  കോഡ്  365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.comഎന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395
Join us on Facebook  https://www.facebook.com/groups/142270399269590/

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ പ്രൊഫ. കെ. കെ. ശിവരാമന്‍ സംസാരിക്കുന്നു
Join WhatsApp News
vayanakaran 2014-03-14 11:17:10
നാലാം ക്ലാസ് വരെ മാത്രം മലയാളം പഠിച്ച ഒരു മലയാളിയാണ് ഇതെഴുതുന്നത്. (പിന്നെ ഹിന്ദിയാണ് പഠിച്ചത്)വിഡ്ഡിത്വമാണെങ്കിൽ സദയം ക്ഷമിക്കുക. എഴുത്തച്ഛൻ എങ്ങനെ ഭ്രാന്താലയത്തിന്റെ രാജശിൽപ്പി ആയിയെന്നരിയാൻന് ആഗ്രഹമുണ്ട്. ഒരു പക്ഷെ ഇതിഹാസ ഗ്രന്ഥങ്ങൾ രചിച്ച് അവതാരങ്ങളെ ദൈവങ്ങളാക്കി കേരളത്തിൽ ഒരു ഭക്തി പ്രസ്ഥാനം വളര്ത്തി ജാതി വ്യവസ്ഥ ഭീകരമാക്കിയതിനാലാണോ. ? അതിനുത്തരവാദി അദ്ദേഹമല്ല. അദ്ദേഹം ഭാഷക്ക് ചില ഗുണങ്ങൾ ചെയ്തെന്ന് കേള്ക്കുന്നു. അറിയാൻ കൗതുകമുണ്ട്.Ezhuthachan conceived Ramayana with Bakthi as the central theme. It has religious as well as literary dimensions. I read what Pattambi chittar said about caste : We’ll set fire to divisions of caste We’ll debate philosophy in the market places We’ll have dealings with despised households We’ll go round in different paths. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് വിവേക് ആനന്ദനാണ്. അത് ജാതി വ്യവസ്ഥ കണ്ടിട്ടാണ്. അങ്ങനെ ഒരു ഭ്രാന്താലയ്ത്തിന്റെ രാജ ശില്പി എഴുത്തചനാണൊ?
andrews 2014-03-14 18:26:15
Dear Vayanakaran!
Join the Tele.con on Sat on 15th as express all your concerns.  Sri. Sivaraman  may answer all your concerns and questions. If not there may be another solution. Regardless hear you Sat
andrews
വിദ്യാധരൻ 2014-03-14 20:32:25
പഴയ നാലാം ക്ലാസ്സായിരിക്കും ? പഴയ നാലാം ക്ലാസ്സിനെ അങ്ങനെ തഴഞ്ഞു കളയാൻ ഞാൻ തയ്യാറല്ല. കാരാണം വായനക്കാരാൻ ഉയർത്തിയിരിക്കുന്ന ചോദ്യം ന്യായമായ ചോദ്യമാണ്.  പ്രൊഫസ്സർ മലയാള ഭാഷയുടെ  പിതാവിനെ എങ്ങനെ അവതരിപ്പിക്കാനാണ് പോകുന്നത് എന്ന് കേൾവിക്കാർക്ക് ആകാംഷ ഉണ്ടാകട്ടെ എന്ന് വിചാരിച്ചു എഴുത്തച്ചന്റെം രാജശില്പ്പിയുടെം ഇടയ്ക്കു ഭ്രാന്താലയം കയറ്റി വച്ചതാണോ എന്തോ? എന്തായാലും അത് കേൾക്കണമെ ന്നില്ല.  കാരണം  മലയാളിയുടെ ഭ്രാന്തു മാറ്റുവാൻ തുഞ്ചത്ത് എഴുത്തച്ചൻ ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിലൂടെ മലയാളിയുടെ തലമണ്ടയിൽ തളം വച്ച് ഭ്രാന്തു മാറ്റുകയായിരുന്നു. നമ്മുടെ സംസ്ക്കാരത്തെ രൂപപ്പെടുത്തുന്ന കാര്യത്തിൽ മറ്റ് ആദ്ധ്യാത്മ ശാസ്ത്രങ്ങൾക്കൊന്നും ഇല്ലാത്ത ഒരു മഹിമ രാമായണത്തിനുണ്ട്.  ഭാരതീയ കുടുംബബന്ധങ്ങളെ ഇത്ര    ഉറപ്പുള്ളതാക്കിയത് രാമായണമാണ്. പിതൃപുത്രബന്ധം, സോദരബന്ധം, ഭാര്യാഭർത്തൃബന്ധം ഇവയെ അരക്കിട്ട് ഉറപ്പിച്ചത് സീതാരാമാചരിത്രമത്രെ.  ഭാരതസ്ത്രീത്വത്തിന്റെ പരമാദർശം പാതിവൃത്യമാക്കിയത്, 'മുമ്പിൽ നടപ്പൻ വനത്തിനു ഞാൻ, മമ പിന്നാലെ വേണമെഴുന്നെള്ളുവാൻ ഭവാൻ." എന്ന് പറഞ്ഞിറങ്ങിയ സീതാദേവിയും തുടർന്ന് വന്ന സാവിത്രിയും ദാമയന്തിയുമാണ്.  സീതയെ പവിത്രയെന്നു പറഞ്ഞാൽപ്പോരാ, പവിത്രതാ മൂര്ത്തിയെന്നാണ് വിളിക്കെണ്ടതെന്നാണ് വിവേകാനന്ദ   സ്വാമികൾ വിളിച്ചത്.   വിവേകാനന്ദനു എത്രയോ മുൻപ്, ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിലൂടെ മലയാളിയുടെ ഭ്രാന്ത് മാറ്റാൻ ശ്രമിച്ച ആളാണ്‌ എഴുത്തച്ഛൻ. സ്വർണ്ണം ചീത്തയായ്തിനു തട്ടാനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.  കേരളം എന്ന ഭ്രാന്താലയത്തിൻറെ  ശിൽപ്പി   ആരാണെന്ന് ചോദിച്ചാൽ,  അതിനു തുഞ്ചത്ത് എഴുത്തച്ചനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .  ഉള്ളിൽ കനിവിന്റെ കണികപോലും ഇല്ലാതെ, വരിക്ക ചക്കപോലത്തെ വാചകം അടിച്ചു, ആത്മാര്ത്തതകത്ത് നഞ്ച് കലക്കി സാധാരണകാരനെ കൊള്ളയടിച്ചും വഴിതെറ്റിച്ചും അഞ്ജതയുടെ പടുകുഴിയിലിട്ടു നട്ടം തിരിക്കുന്ന രാഷ്ട്രീയക്കാർ, പുരോഹിതവർഗ്ഗം, ആൾ ദൈവങ്ങളും  അവരെ തലയിലേറ്റി നടക്കുന്ന പൊങ്ങൻമ്മാരായ മലയാളി വർഗ്ഗവുമാണ്. മുൻകാലങ്ങളിൽ ഹിന്ദു ഭവനങ്ങളിൽ കുട്ടികൾ രാമനാമം ജപിക്കാറണ്ടായിരുന്നു. അതിനുള്ള പ്രതിവിധിയായിരുന്നു തുഞ്ചന്റെ തത്തയുടെ കളകൂജനം കേൾക്കുക എന്നത്. എന്നാൽ ഇന്ന് അതാണ്‌ തലയ്ക്കു ഭ്രാന്തു പിടിപ്പിക്കുന്ന   ഇന്റെർനെറ്റിലൂടെ വരുന്ന നീലച്ചിത്രങ്ങളായി മാറിയത്.  മലയാളം നേരെ എഴുതുകയോ പറയുകയോ ചെയ്യണം എങ്കിൽ എഴുത്തച്ഛന്റെ കൃതികളുമായി പരിചയപ്പെടണം.  അത് ഭക്തിയും വിഭക്തിയും ആശയവും ആദർശവും നല്കി മലയാളിയുടെ ഭ്രാന്തു മാറ്റിത്തരും.  രാമനാമം ജപിച്ചും രാമരൂപം ധ്യാനിച്ചും ജന്മസാഫല്യം നേടാൻ സഹായിക്കുന്ന ധർമ്മശാസ്ത്രമാണ് രാമായണം. കൈരളിയുടെ ആമൂല്യമായ തുഞ്ചന്റെ കിളിമൊഴികൾ മലയാളിയുടെ ഏതു ഭ്രാന്തു മാറ്റാനും പരിയാപ്തമായ കിളിമോഴികലാണ് 

"സകലശുകകുലവിമലതിലകിത കളേബരേ, 
സാരസ്യപീയുഷസാരസർവ്വസമേ,
കഥയ മമ കഥയ മമ കഥകളതിസാദരം 
കാകൃതസ്ഥലീലകൾ കേട്ടാൽ മതിവരാ "

സാഹിത്യസല്ലാപത്തിന് പോകുന്നതിനു പകരം വായനക്കാരൻറെ നാലാം ക്ലാസിൽ പ്രവേശനം കിട്ടിയാൽ വളരെ സന്തോഷം! ഭ്രാന്തു പിടിക്കാതിരിക്കുമല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക