Image

ന്യൂ എഡ്‌മന്റണ്‍ സെന്റ്‌ സൈമണ്‍സ്‌ യാക്കോബായ പള്ളിയില്‍ പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 10 November, 2011
ന്യൂ എഡ്‌മന്റണ്‍ സെന്റ്‌ സൈമണ്‍സ്‌ യാക്കോബായ പള്ളിയില്‍ പെരുന്നാള്‍
ന്യൂ എഡ്‌മന്റണ്‍ (കാനഡ): പരുമലയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ 109-മത്‌ ശ്രാദ്ധപ്പെരുന്നാള്‍ നവംബര്‍ 11-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ എഡ്‌മന്റണ്‍ സെന്റ്‌ സൈമണ്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തപ്പെടുന്നു.

വിശ്വാസികള്‍ ഏവരും ഒരുക്കത്തോടുകൂടി വന്ന്‌ പെരുന്നാളില്‍ സംബന്ധിച്ച്‌ പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വികാരി റവ.ഫാ. പ്രിന്‍സ്‌ മൂക്കനോട്ടില്‍, ട്രസ്റ്റി ഷാജി ചെറിയാന്‍, സെക്രട്ടറി പോള്‍ വര്‍ഗീസ്‌ എന്നിവര്‍ ക്ഷണിക്കുന്നു.
ന്യൂ എഡ്‌മന്റണ്‍ സെന്റ്‌ സൈമണ്‍സ്‌ യാക്കോബായ പള്ളിയില്‍ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക