Image

മൂന്നു അന്ത്യ യാത്രകള്‍: ഫിലഡല്‍ഫിയക്കു നാളെ (ശനി) ദുഖദിനം

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 14 March, 2014
മൂന്നു അന്ത്യ യാത്രകള്‍: ഫിലഡല്‍ഫിയക്കു നാളെ (ശനി) ദുഖദിനം
ഫിലഡല്‍ഫിയ: 4500-ല്‍ പരം മലയാളി കുടുംബങ്ങള്‍ താമസിക്കുന ഫിലഡല്‍ഫിയയില്‍ നാളെ (ശനി) 3 ശവ സംസ്‌കാരങ്ങളാണു നടക്കുന്നത്. ചെറിയൊരു സമൂഹത്തെ സംബന്ധിച്ച് തീര്‍ത്തൂം ദുഖകരമായ കാര്യം. ആദ്യ കാല കുടിയേറ്റത്തിന്റെ വിടവാങ്ങലും കൂടിയാണിത്.

രാജന്‍ ഒടിക്കണ്ടത്തില്‍
മാര്‍ച്ച് 3-നു നിര്യാതനായ രാജന്‍ ഒടികണ്ടത്തിലിന്റെ സംസ്‌കാരം രാവിലെ 9 മണിക്കു ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍. (25 Byberry Road, Huntington Valley, PA-19006) കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന സംസ്‌കാരം മാറ്റി വയ്ക്കുകകയായിരുന്നു.
ഫിലാഡല്‍ഫിയയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണു ഫിലിപ്പ് ഒ. തോമസ് എന്ന രാജന്‍. 1975ല്‍ അമേരിക്കയിലേക്ക് കുടിയേറിയ രാജന്‍ മന്ദമരുതി ഒടികണ്ടത്തില്‍ പരേതനായ ഫിലിപ്പോസിന്റെ മകനാണ്.
റാന്നി നെല്ലിക്കമണ്‍ ഐനിയില്‍ ഏലിയാമ്മ (ലീലാമ്മ) ആണ് ഭാര്യ. മക്കള്‍: ലെനെ, ലിജു, ലിബു
പത്തുവര്‍ഷത്തോളം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സേവനം അനുഷ്ഠിച്ചശേഷമാണ് ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്. ഫിലാഡല്‍ഫിയയിലെ ആദ്യത്തെ സാമൂഹ്യ സംഘടനയായ മാപ്പിന്റെ സ്ഥാപക നേതാവാണ്. ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്, ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ച് എന്നിവയിലെ സജീവ പ്രവര്‍ത്തകനും ആദ്യംമുതലുള്ള മെമ്പറുമാണ്.

ചെറിയാന്‍ ഫിലിപ്പ്‌
കുണ്ടറ മുളവന നിരപ്പുവിള പുത്തന്‍വീട് പരേതരായ ഫിലിപ്പോസ് ഇട്ടിച്ചെറിയയുടേയും അന്നമ്മയുടേയും പുത്രന്‍ ചെറിയാന്‍ ഫിലിപ്പിന്റെ (75) വ്യൂവിംഗ് ഇന്ന് (വെള്ളി 6 മുതല്‍ 9 വരെ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍.
നാളെ രാവിലെ 9:30 മുത 10 വരെ വ്യൂവിംഗ്. അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, 10197 നോര്‍ത്ത് ഈസ്റ്റ് അവന്യു, ഫിലഡല്‍ഫിയ.തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ റവ് ആന്റണി ടി. വര്‍ഗീസിന്റെ കാര്‍മ്മികത്വത്തില്‍.
കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്റെ സ്ഥാപക നേതാവും നിരവധി കാലം സംഘടനയുടെ എക്‌സിക്യൂട്ടിവ് മെമ്പറുമായിരുന്നു.
മേരിയാണ് ഭാര്യ. മക്കള്‍: സ്റ്റാന്‍ലി, സെലിന്‍, ഷാരോ. മരുമക്കള്‍: എമ്മ, ബ്രൂസ്.
കൊച്ചുമക്കള്‍: ട്രിസ്റ്റ, റോഹന്‍, ജയന്‍.
സഹോദരങ്ങള്‍: ദാനിയേല്‍, വര്‍ഗീസ്, ജോ, തോമസ്, ലീലാമ്മ, ഗ്രേസി.

പി. കെ. ചാക്കോ
തിരുവന്‍ വണ്ടൂര്‍ പൊന്നാട്ടുശേരില്‍ പി. കെ. ചാക്കോ (67) യുടെ സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍.
ഭാര്യ കുഞ്ഞൂഞ്ഞമ്മ. മക്കള്‍: ലിറ്റി (ഫിലദല്‍ഫിയ) ബെറ്റി (കാലിഫോര്‍ണിയ) നിറ്റി (അറ്റ്‌ലാന്റ) പ്രാറ്റി (ഹൂസ്റ്റന്‍)
ജാമാതാക്കള്‍: റെജിമോന്‍, കുരുവിള, ബിനു, സിറില്‍.
മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരുമുണ്ട്.
20 വര്‍ഷം മുന്‍പ് അമേരിക്കയിലെത്തിയതാണു.
ഇന്ന് (വെള്ളി) 6 മുതല്‍ ലാമ്പ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം.
സംസ്‌കാര ശുശ്രൂഷ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നാളെ രാവിലെ 9 മുതല്‍. ഫാ. ചാക്കോ പുന്നൂസ്, ഫാ. സി. എ. തോമസ് എന്നിവര്‍ കാര്‍മ്മികരായിരിക്കും.
സംസ്‌കാരം 11:30-നു ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍

മൂന്നു അന്ത്യ യാത്രകള്‍: ഫിലഡല്‍ഫിയക്കു നാളെ (ശനി) ദുഖദിനം മൂന്നു അന്ത്യ യാത്രകള്‍: ഫിലഡല്‍ഫിയക്കു നാളെ (ശനി) ദുഖദിനം മൂന്നു അന്ത്യ യാത്രകള്‍: ഫിലഡല്‍ഫിയക്കു നാളെ (ശനി) ദുഖദിനം
Join WhatsApp News
Peter Neendoor 2014-03-14 13:33:12
Condolences
Life is ending with such a small news.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക