Image

ആനി പോളിന് ഫോമയുടെ ആശംസകള്‍

ജയപ്രകാശ് നായര്‍ Published on 10 November, 2011
ആനി പോളിന് ഫോമയുടെ ആശംസകള്‍

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേച്ചറായി തെരഞ്ഞെടുക്കപ്പെട്ട ആനി പോളിന് ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക (ഫോമാ)യുടെ ആശംസകള്‍ .

ആനി പോളിന്റെ വിജയം അമേരിക്കയിലെ മലയാളി സമൂഹത്തിന് ഒരു പ്രേരകമായിത്തീരട്ടേ എന്ന് ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ചരിത്രപരമായി, മലയാളി സമൂഹം അമേരിക്കന്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ വൈമനസ്യം കാണിക്കുന്നവരാണ്. ആനി പോളിന്റെ വിജയം പ്രേരകമായെടുത്ത് കൂടുതല്‍ പേര്‍ രാഷ്ട്രീയ രംഗത്തേക്ക് വരുമെന്ന് ഫോമാ പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ മലയാളികള്‍ ആനി പോളിന്റെ പാത പിന്തുടരണമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ബിനോയ് തോമസ് പറഞ്ഞു. ആനി പോളിന്റെ വിജയം ഏറെ മധുരതരമാണ്. കുടിയേറ്റക്കാരായ അമേരിക്കന്‍ മലയാളികളുടെ ഉത്ഭവസ്ഥാനം ന്യൂയോര്‍ക്ക് ആയതുകൊണ്ടായിരിക്കാം ഈ പ്രതിഭാസം എന്ന് ബിനോയ് പ്രസ്താവിച്ചു.

''ആനി പോളിന്റെ വിജയത്തില്‍ ഞങ്ങള്‍ അവരെ സല്യൂട്ട് ചെയ്യുന്നു.'' തന്റെ സന്ദേശത്തില്‍ ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ് പറഞ്ഞു. കൗണ്ടി ലജിസ്ലേച്ചറായി വിജയിച്ച ആനി പോളിന് ഫോമയുടെ എല്ലാവിധ ആശംസകളും നേരുന്നു എന്ന് ബിനോയ് തോമസ് അറിയിച്ചു.
ആനി പോളിന് ഫോമയുടെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക