Image

ജാസ്മിനു യാത്രാമൊഴി; വിടപറയാന്‍ വന്‍ ജനാവലി

Published on 14 March, 2014
ജാസ്മിനു യാത്രാമൊഴി; വിടപറയാന്‍ വന്‍ ജനാവലി
ന്യുയോര്‍ക്ക്: കരയാന്‍ കണ്ണീര്‍ പോലുമില്ലാത്ത ഉറ്റവരും ഉടയവരും. വിങ്ങുന്ന മനസോടെ ആബാലവ്രുദ്ധം ജനങ്ങള്‍. അകാലത്തില്‍ പൊലിഞ്ഞ ജാസ്മിന്‍ ജോസഫിനു വിടപറയാന്‍ ഗാര്‍ഡന്‍ സിറ്റിയിലെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ തടിച്ചു കൂടിയവര്‍ മരണമെന്ന സമസ്യക്കു മുന്നില്‍ തേങ്ങലടക്കി.
അവിടെ കൂടിയിരുന്ന ഒരുപാടു പേര്‍ ജാസ്മിനെ മുന്‍പ് കണ്ടിട്ടു കൂടിയില്ല. എന്നാല്‍ ഒരു കുടുംബാംഗം വേര്‍പെട്ടു പോയ ദുഖം പേറിയാണു അവര്‍ ആ കൊച്ചു ജീവിതത്തിനു ആദരവ് അര്‍പ്പിക്കാന്‍ ഓടിയെത്തിയത്.
ഇന്ത്യക്കാര്‍ക്കു പുറമേ അമേരിക്കക്കാരും സഹപാഠികളും അവരിലുണ്ടായിരുന്നു. വിവിധ സഭാ വിഭാഗങ്ങളിലെ വൈദികര്‍ പ്രാര്‍ഥനകളില്‍ പങ്കെടുത്തു.
ജാസ്മിന്റെ സംസ്‌കാര ശുശ്രൂഷകള്‍ (ശനി) രാവിലെ 9:30-നു വെസ്റ്റ് ഹെമ്പ്‌സ്‌ടെഡിലെ സെന്റ് തോമസ് അപ്പസ്തല്‍ ചര്‍ച്ചില്‍. (24 വെസ്റ്റ്മിന്‍സ്റ്റര്‍ റോഡ്, വെസ്റ്റ് ഹെമ്പ്‌സ്റ്റെഡ്, ന്യു യോര്‍ക്ക്-11552
തുടര്‍ന്നു 11 മണിക്ക് സംസ്‌കാരം ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍. (855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്-11024
സമാപന പ്രാര്‍ഥന: കൊട്ടിലിയന്‍, 440 ജെറിക്കോ ടേണ്‍പൈക്ക്, ജെറിക്കോ, ന്യു യോര്‍ക്ക്-11753
ജാസ്മിനു യാത്രാമൊഴി; വിടപറയാന്‍ വന്‍ ജനാവലിജാസ്മിനു യാത്രാമൊഴി; വിടപറയാന്‍ വന്‍ ജനാവലിജാസ്മിനു യാത്രാമൊഴി; വിടപറയാന്‍ വന്‍ ജനാവലിജാസ്മിനു യാത്രാമൊഴി; വിടപറയാന്‍ വന്‍ ജനാവലിജാസ്മിനു യാത്രാമൊഴി; വിടപറയാന്‍ വന്‍ ജനാവലിജാസ്മിനു യാത്രാമൊഴി; വിടപറയാന്‍ വന്‍ ജനാവലി
Join WhatsApp News
Moncy kodumon 2014-03-15 05:47:22
Deepest condolence with prayers
josecheripuram 2014-03-15 12:20:18
A loss is a loss the vacuum left will never be filled.Let God give strength to the family to hold together at this difficult time.
My hearty condolence to entire family. Its a big loss. May the god almighty give strengnth and coura 2014-03-16 13:20:10

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക