Image

'മാം' മുട്ടത്തുവര്‍ക്കി ഗ്ലോബല്‍ അവാര്‍ഡ് മേള മാര്‍ച്ച് 29ന്

മൊയ്തീന്‍ പുത്തന്‍ചിറ Published on 16 March, 2014
 'മാം' മുട്ടത്തുവര്‍ക്കി ഗ്ലോബല്‍ അവാര്‍ഡ് മേള മാര്‍ച്ച് 29ന്
മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) യുടെ മുട്ടത്തുവര്‍ക്കി ഗ്ലോബല്‍ അവാര്‍ഡ് മേള മാര്‍ച്ച് 29ന് മെരിലാന്റില്‍ വെച്ച് നടക്കും.

ആഗോള പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി 'മാം' സംഘടിപ്പിച്ച മുട്ടത്തുവര്‍ക്കി സ്മാരക സാഹിത്യ മത്സരത്തിലെ വിജയികള്‍ക്ക് അന്നേ ദിവസം അവാര്‍ഡുകള്‍ സമ്മാനിക്കുന്നതാണ്. സ്ഥലം: ക്വാളിറ്റി ഇന്‍, 7200 ബാള്‍ട്ടിമൂര്‍ അവന്യൂ, കോളേജ് പാര്‍ക്ക്, മെരിലാന്റ് 20740, ഫോണ്‍: 301 276 1000.

പ്രശസ്ത എഴുത്തുകാര്‍, സാഹിത്യകാരന്മാര്‍, കവികള്‍, സാമൂഹ്യസാംസ്‌ക്കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഈ അവാര്‍ഡ് മേളയില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു എന്ന് മാം ചെയര്‍മാന്‍ ജോസഫ് പോത്തന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് പോത്തന്‍ 443 326 4018, josephpothen@comcast.net

 'മാം' മുട്ടത്തുവര്‍ക്കി ഗ്ലോബല്‍ അവാര്‍ഡ് മേള മാര്‍ച്ച് 29ന് 'മാം' മുട്ടത്തുവര്‍ക്കി ഗ്ലോബല്‍ അവാര്‍ഡ് മേള മാര്‍ച്ച് 29ന്
Join WhatsApp News
Truth man 2014-03-17 09:30:38
Congratulation to all winners
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക