Image

`കൗമാരക്കാരെ മനസ്സിലാക്കാന്‍'- ഫോമയുടെ കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 22-ന്‌ ഡെലവെയറില്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 March, 2014
`കൗമാരക്കാരെ മനസ്സിലാക്കാന്‍'- ഫോമയുടെ കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 22-ന്‌ ഡെലവെയറില്‍
ഡെലവെയര്‍: മാര്‍ച്ച്‌ 22-ന്‌ ഡെലവെയറില്‍ വിമന്‍സ്‌ ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറില്‍ ശ്രദ്ധേയമായത്‌ `പേരന്റിംഗ്‌ യുവര്‍ ടീനേജര്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന സെമിനാര്‍ ആയിരിക്കും. നമ്മുടെ രണ്ടാം തലമുറ വിഭിന്നമായി ചിന്തിക്കുന്നു. കാരണം, അവര്‍ വളര്‍ന്നുവന്നത്‌ രണ്ട്‌ സംസ്‌കാരങ്ങള്‍ക്കിടിയിലാണ്‌. ഇവിടെ വളരുന്ന കുട്ടികള്‍ക്ക്‌ `പിയര്‍ പ്രഷര്‍' ധാരാളമുണ്ട്‌. സഹപാഠിയായ അമേരിക്കന്‍ സുഹൃത്തിനെപ്പോലെ പെരുമാറണമെന്ന രഹസ്യമായൊരു ആഗ്രഹവും അവര്‍ കൊണ്ടുനടക്കുന്നു. പല കാര്യങ്ങളിലും മാതാപിതാക്കളുമായി യോജിച്ചുപോകുവാന്‍ കഴിയാതെ സംഘര്‍ഷമുണ്ടായി അവരോട്‌ പറയാതെ പോകുന്നു.

കൗമാരത്തിലുള്ള കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നും മനസിലാക്കണമെന്നും അറിയാനുള്ള സുവര്‍ണ്ണാവസരത്തിനായി മാര്‍ച്ച്‌ 22-ന്‌ ഫോമ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഡെലവെയറില്‍ നടക്കുന്ന സെമിനാറില്‍ നിങ്ങളും പങ്കെടുക്കുക. രാവിലെ 9 മണിക്ക്‌ കോണ്‍ഫറന്‍സ്‌ ആരംഭിക്കും. ഈ വിഷയത്തില്‍ വിദഗ്‌ധരായവര്‍ നിങ്ങളോട്‌ സംസാരിക്കുന്നതാണ്‌. സദസിന്‌ ചോദ്യോത്തരങ്ങള്‍ക്കായി അവസരം ഉണ്ടായിരിക്കും. പ്രവേശനം തികച്ചും സൗജന്യം. നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ fomaa.com-ലെ ലിങ്കില്‍ ക്ലിക്കുചെയ്യുക.

ഡോ. നിര്‍മ്മല ഏബ്രഹാം ഈ വിഷയത്തില്‍ ക്ലാസ്‌ എടുക്കും. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, ഡെലവെയര്‍ എന്നിവടങ്ങളിലും പരിസരങ്ങളിലുമുള്ളവര്‍ സെമിനാറില്‍ പങ്കുചേര്‍ന്ന്‌ ഈ സംരംഭം വിജയിപ്പിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്‌, സെക്രട്ടറി റീനി മമ്പലം, ട്രഷറര്‍ ലാലി കളപ്പുരയ്‌ക്കല്‍, കോര്‍ഡിനേറ്റേഴ്‌സായ ഡോ. നിവേദ രാജന്‍, ഡോ. ബ്ലോസം ജോയി, ഡോ. ഷൈനി തൈപ്പറമ്പില്‍, ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. നിവേദ രാജന്‍ (302 456 1709).
`കൗമാരക്കാരെ മനസ്സിലാക്കാന്‍'- ഫോമയുടെ കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 22-ന്‌ ഡെലവെയറില്‍
Join WhatsApp News
Mammen Jacob 2014-03-18 09:39:53
This is a great topic for discussion. It is time to educate the younger generation, My kudos to current FOMAA Leadership for conducting events like this.
Kaumarakkaran 2014-03-18 09:55:02
കൌമാരക്കാരുടെ മനസ്സ് അറിയുക എളുപ്പമല്ല. വലിയവർ അവരുടെ മനസ്സ് അറിയുകയും അതിന് വലുപ്പമില്ലെങ്കിൽ അത് കൂട്ടുകയും ചെയ്യുന്നത് ഉത്തമം. ഓരോ പേരും പരഞ്ഞ് എത്രയോ സംഘടനകൾ ഇയ്യിടെ ഉണ്ടാകുന്നു. കുട്ടികളെ സ്നേഹിക്കുക,അവര്ക്ക് മാതൃക കാട്ടികൊണ്ട് ജീവിക്കുക. സ്നേഹം നിരഞ്ഞ് നില്ക്ക്കുന്ന വീട്ടില് നിന്ന് ഒരു കുഞ്ഞും പുറത്ത് പോകില്ല. കുഞ്ഞുങ്ങള നിഷ്ക്കളങ്കർ. വലിയവരെ അറിയുകയാണ് ഇപ്പോഴത്തെ ആവശ്യം. വഴി തെറ്റിപോയ കുട്ടികളുടെ ഒക്കെ ചരിത്രം ചൂണ്ടുന്നത് കുടുംബത്തിന്റെ പാക്പിഴകളിലേക്കാണു. സമപ്രായക്കരുടെ പ്രേരണ, സ്വാധീനം എന്നൊക്കെ പറയുന്നതില അര്ത്ഹ്മില്ല. സഹപാഠികളുറ്റെ ഹിംസാല്മ്കമായ സമീപനത്തിന്റെ ഇരകള ആയ കുഞ്ഞുങ്ങള ഉണ്ടായിട്ടുന്റെന്ന് കാര്യം മറക്കുന്നില്ല. അത് പക്ഷെ വിരളമാണ്."ഭാരതീയ മൂല്യങ്ങള അനുസരിച്ച് ജീവിക്കണോ, അമേരിക്കൻ ജീവിത രീതികള വേണോ എന്ന് മാതാപിതാക്കൾ ആദ്യം തീരുമാനിക്കട്ടെ, അമേരിക്കൻ സംസ്കാരം dating, singleparenthood മാത്രമല്ല. ഇവിടെയും നന്നായി ജീവിക്കുന്നവർ ഉണ്ട്. നമ്മുടെ നാട്ടിലും വൃത്തികെട്ട ജീവിത രീതികള ഉണ്ടല്ലോ. അത് കൊണ്ട് കൌമാരക്കാരെ വെറുതെ വിടുക.
josecheripuram 2014-03-18 16:38:24
It's but time to focus on our next Generation especially teenagers.We lived in a situation where we were trained to handle difficult problems.The only problem was we were not very rich,but we were happy.The teens here has many issues to handle.Which they may be relatant to to parents.Parents should create an atmosphere in the houe that they can discuss anything with them.These type of seminars should be the aim of our associations.
ഉണ്ടപക്രു 2014-03-19 03:37:27
ഞാൻ ഒരു കൗമാരക്കാരനാണ്. എന്റെ മനസ്സ് ഞാൻ ആർക്കും വിട്ടുകൊടുക്കുന്ന പരിപാടിയില്ല. പലരടെം മടിയിലും തോളത്തും ഇരുന്നു ഞാൻ എന്റെ കാലം കഴിക്കും. അതിന്റെ സുഖം ഒന്ന് വേറയാ.
 
കൗമാര പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ 
താമര മൊട്ടായിരുന്നു നീ 
ഒരു താമര മൊട്ടായിരുന്നു നീ ...


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക