Image

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 18 March, 2014
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചു
ഹൂസ്റ്റണ്‍: മാര്‍ച്ച്‌ ഒമ്പതാം തീയതി ഞായറാഴ്‌ച ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹോളി ആഘോഷം നിറങ്ങളുടെ ഉത്സവവും സൗഹാര്‍ദ്ദത്തിന്റെ സംഗമവുമായി.

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ എഡ്യൂക്കേഷന്‍ കമ്മിറ്റിയും, യൂത്ത്‌ ഫോറവും സംഘടിപ്പിച്ച ആഘോഷത്തിന്റെ മുഴുവന്‍ ചുമതലയും യുവജനങ്ങള്‍ക്കായിരുന്നു. തികഞ്ഞ ഉത്തരവാദിത്വത്തോടെയും ആത്മസമര്‍പ്പണത്തോടുംകൂടി മുപ്പതിലധികം യുവതീ യുവാക്കളാണ്‌ കോര്‍ഡിനേറ്ററായിരുന്ന സച്ചിന്‍ നായരുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ അണിയിച്ചൊരുക്കിയത്‌.

ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ തുടങ്ങിയ ആഘോഷങ്ങള്‍ രാത്രി എട്ടുമണിക്ക്‌ നടന്ന വെടിക്കെട്ടോടുകൂടി അവസാനിച്ചു. മുഴുനീള കലാപരിപാടികള്‍ പ്രശസ്‌ത നര്‍ത്തകി ദിവ്യാ ഉണ്ണിയുടെ ശ്രീപാദം സ്‌കൂള്‍, ടീനാ ബോസ്‌-കുമാര്‍ നേതൃത്വം നല്‍കുന്ന ഇന്‍ഹ്യൂസ്‌ഡ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. എയ്‌റ്റ്‌ വണ്ടര്‍, ബാര്‍കോഡ്‌ എന്നീ പ്രശസ്‌ത ഗ്രൂപ്പുകളും നൃത്തം അവതരിപ്പിച്ചു.

നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ബൂത്തുകളും തട്ടുകടകളും ആഘോഷങ്ങള്‍ക്ക്‌ മിഴിവേകി. ആയിരത്തിലധികം ആളുകള്‍ പങ്കെടുത്ത ആഘോഷം അച്ചടക്കത്തോടുകൂടി നടത്തിയ യുവാക്കളെ വൈസ്‌ പ്രസിഡന്റ്‌ രാജഗോപാലപിള്ള, ശശിധരന്‍ നായര്‍ എന്നിവര്‍ പ്രശംസിച്ചു.

സച്ചിന്‍ നായര്‍, ഡോ. ബിജു പിള്ള, ഡോ. റെജീന പിള്ള, ഡോ. അനുഷ്‌ പിള്ള, ജില്‍ രാമന്‍, അഖില, ജ്യോതി അശോകന്‍, സുരേഷ്‌ ബാബു പിള്ള എന്നിവര്‍ മുഖ്യ സംഘാടകരായിരുന്നു.

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചുഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചുഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചു
Join WhatsApp News
Dr.A.SreekumsrMenon 2014-03-18 21:07:20
iI  i am glad to know that Keralities in Houston celebrated Holi or Vasanthollsav in grand scale  and that over 1000 participated. I appreciate the unity of Malayalees. They should continue their cooperation for positive purposes such as the welfare of the Indian community  there .They should also spread the eternal Indian values  among the people there. I wish all the Keralities best of times on the eve of Holi celebration. ,While I visited Houston  last year, I visited Guruvayurappan temple , attended some of the celebrations there and could meet many Keralities , the memories of which are fresh in my mind.. They must be reading my articles on Indian culture appearing in Azchavattom weekly .
Dr.A.SreekumarMenon
Bangalore
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക