Image

മഹാകവി ജോണ്‍ മില്‍ട്ടണ്‍ (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)

Published on 11 November, 2011
മഹാകവി ജോണ്‍ മില്‍ട്ടണ്‍ (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)
ആര്‌
നേടിയീ
തുടര്‍ക്കഥ
തീരും?
(പുരുഷനും സ്‌ത്രീയും ദൈവവും ചെകുത്താനും മല്‌പിടുത്തത്തിലെന്നും മനുഷ്യനെ നേടാന്‍, ആരു
നേടിയീ തുടര്‍ക്കഥ തീരും? )

ജോണ്‍ മില്‍ട്ടണ്‍ (ഡിസംബര്‍ 9, 1608 നവംബര്‍ 8, 1674) ഒരു ഇംഗ്ലീഷ്‌ കവിയും, സാഹിത്യ സംവാദകനും (polemicist), ഇംഗ്ലീഷ്‌ കോമണ്‍വെല്‍ത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആയിരുന്നു. ഇതിഹാസ കാവ്യം ആയ പാരഡൈസ്‌ ലോസ്റ്റ്‌ എന്ന കൃതിയുടെ രചയിതാവ്‌ എന്ന നിലയിലാണ്‌ മില്‍ട്ടണ്‍ ഏറ്റവും പ്രശസ്‌തന്‍. സെന്‍സര്‍ഷിപ്പിനു എതിരായി മില്‍ട്ടണ്‍ എഴുതിയ അരിയോപാജിറ്റിക്ക എന്ന പ്രബന്ധവും വളരെ പുകഴ്‌ത്തപ്പെടുന്നു. ഇംഗ്ലീഷ്‌ ഭാഷയിലെ ഏറ്റവും മഹാനായ കവി എന്ന്‌ കരുതപ്പെട്ടിരുന്ന മില്‍ട്ടന്റെ കൃതികളെ റ്റി.എസ്‌. എലിയട്ട്‌, എഫ്‌.ആര്‍. ലീവിസ്‌ എന്നിവര്‍ നിശിതമായി വിമര്‍ശിച്ചു. ഇതിന്റെ ഫലമായി മില്‍ട്ടന്റെ ജനപ്രിയതയ്‌ക്ക്‌ ഇടിവുതട്ടി. എങ്കിലും മില്‍ട്ടണിന്റെ കൃതികള്‍ പഠിക്കുവാന്‍ മാത്രം രൂപവത്‌കരിച്ചിരിക്കുന്ന പല സംഘടനകളും പല പണ്ഡിതമാസികകളും നോക്കുകയാണെങ്കില്‍ മില്‍ട്ടന്റെ ജനപ്രിയത 21ആം നൂറ്റാണ്ടിലും ശക്തമാണ്‌ എന്നു കാണാം.

തന്റെ മരണത്തിനു തൊട്ടുപിന്നാലെ മുതല്‍ ഇന്നുവരെ മില്‍ട്ടണ്‍ പല അസന്തുലിത ജീവചരിത്രങ്ങള്‍ക്കും പാത്രമായി. മില്‍ട്ടണെ കുറിച്ച്‌ റ്റി.എസ്‌. എലിയട്ടിന്റെ വിശ്വാസം `ദൈവശാ!സ്‌ത്ര, രാഷ്ട്രീയ വിശ്വാസങ്ങള്‍ നിയമം ലംഘിച്ച്‌ കടന്നുവരാതെ, കവിതയെ കവിതയായി മാത്രം കാണുവാന്‍ മറ്റ്‌ ഒരു കവിയുടെ കവിതകളിലും ഇത്ര പ്രയാസം ഇല്ല' എന്നാണ്‌. ധ1പ മില്‍ട്ടണിന്റെ വിപ്ലവകരമായ , റിപ്പബ്ലിക്കന്‍ രാഷ്ട്രീയവും ക്രിസ്‌തീയ സഭയുടെ പ്രബോധനങ്ങള്‍ക്ക്‌ എതിരായ മത കാഴ്‌ചപ്പാടുകളും അദ്ദേഹത്തിന്റെ സങ്കീര്‍ണ്ണമായ ലാറ്റിന്‍ വരികളില്‍ ആരോപിക്കപ്പെട്ട അസ്വാഭാവികതയും എലിയട്ടിനെയും മറ്റ്‌ പല വായനക്കാരെയും മില്‍ട്ടണില്‍ നിന്ന്‌ അകറ്റി. പക്ഷേ റൊമാന്റിക്‌ പ്രസ്ഥാനത്തിലും പില്‍ക്കാല തലമുറകളിലും മില്‍ട്ടണിന്റെ കവിതയും വ്യക്തിത്വവും ചെലുത്തിയ സ്വാധീനം പരിഗണിച്ചാല്‍ സാമുവല്‍ ജോണ്‍സണ്‍ ഒരിക്കല്‍ `ഒരു വഴക്കാളിയും വിമുഖനുമായ റിപ്പബ്ലിക്കന്‍' എന്ന്‌ ആക്ഷേപിച്ച അദ്ദേഹം ഇംഗ്ലീഷ്‌ സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും മഹാന്മാരായ എഴുത്തുകാരുടെയും ചിന്തകരുടെയും ഗണത്തില്‍ ആണെന്നു കാണാം.

ജീവിത രേഖ

വില്യം ഷേക്‌സ്‌പിയര്‍ക്ക്‌ ശേഷം ഇംഗ്ലീഷുകാരുടെ ആദരവ്‌ പിടിച്ചുപറ്റിയ മഹാ കവിയാണ്‌ ജോണ്‍ മില്‍ട്ടണ്‍.

1608 ഡിസംബര്‍ 9ന്‌ ലണ്ടനിലെ ബ്രഡ്‌സ്‌ട്രീറ്റിലെ സമ്പന്നമായ ഒരു കുടുംമ്പത്തില്‍ ജോണ്‍ ജനിച്ചു.പിതാവ്‌ ജോണ്‍ മില്‍ട്ടണ്‍.
ലണ്ടനിലെ സെന്റ്‌ പോള്‍സ്‌ സ്‌കൂളിലും കേംബ്രിഡ്‌ജിലെ െ്രെകസ്റ്റ്‌ കോളേജിലും പഠിച്ചു.1632ല്‍ എം.എ പാസ്സായി.പിന്നെ ഫോറിന്‍ അഫയേഴ്‌സില്‍ ജോലി. അതിനിടെ ക്രിസ്‌തീയ വേദപുസ്‌തകത്തിലെ ചില സങ്കീത്തനങ്ങള്‍ ജോണ്‍ പദ്യരൂപത്തിലാക്കി.ഇവ അച്ചടിച്ചുവന്നതോടെ ജോണ്‍ കവിയെന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി.
1642ല്‍ ഒരു പ്രഭുകുമാരിയായ മേരി പവ്വലിനെ വിവാഹം കഴിച്ചു.എന്നാല്‍ ചില പൊരുത്തക്കേടുകള്‍ അവരുടെ ദാമ്പത്യ ജീവിതത്തെ പിടിച്ചുലച്ചു.മില്‍ട്ടണ്‍ 1655ല്‍ കാതറൈന്‍ വുഡ്‌കോക്ക്‌ എന്ന സ്‌ത്രീയേയും അവരുടെ മരണശേഷം 1656ല്‍ എലിസബത്ത്‌ മിന്‍ഷെല്‍ എന്ന പ്രഭിയേയും വിവാഹം ചെയ്‌തു.

1667ല്‍ പാരഡൈസ്‌ ലോസ്റ്റ്‌ എന്ന കാവ്യേതിഹാസം പ്രസിദ്ധീകരിച്ചു.ഇതില്‍ ദൈവത്തിനെതിരായി ലൂസിഫര്‍ നടത്തിയ വിപ്ലവവും ഏദന്‍ തോട്ടത്തിലെ ആദത്തിന്റേയും ഹവ്വയുടേയും പതനവും വിശദീകരിക്കുന്നു.1671ല്‍ പ്രസിദ്ധീകരിച്ച പാരഡൈസ്‌ റീഗയിന്‍ഡ്‌,1638ല്‍ പുറത്തിറങ്ങിയ സാംസണ്‍ അഗണിസ്‌റ്റെസ്‌ മുതലായവയെല്ലാം ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളാണ്‌

1653ല്‍ ജോണ്‍ മില്‍ട്ടന്‌ കാഴ്‌ച്ചശക്തി നഷ്‌ടപ്പെട്ടു.എങ്കിലും അദ്ദേഹം കവിത എഴുത്ത്‌ നിറുത്തിയില്ല.1674 നവംമ്പര്‍ 8ന്‌ ജോണ്‍ മില്‍ട്ടണ്‍ ലോകത്തോട്‌ വിട പറഞ്ഞു.

കൃതികള്‍ കവിത, നാടകം

* ല്‌'അല്ലെഗ്രോ (1631)
* ഇല്‍ പെന്‍സെറോസോ (1633)
* കോമസ്‌ (ഒരു മാസ്‌ക്വ്‌)(1634)
* ലൈസിഡാസ്‌ (1638)
* പോയെംസ്‌ ഓഫ്‌ മി. ജോണ്‍ മില്‍ട്ടണ്‍,ബോത്ത്‌ ഇംഗ്ലീഷ്‌ ആന്റ്‌ ലാറ്റിന്‍ (1645)
* പാരഡൈസ്‌ ലോസ്റ്റ്‌ (1667)
* പാരഡൈസ്‌ റീഗെയിന്‍ഡ്‌ (1671)
* സാംസണ്‍ അഗോണിസ്‌റ്റെസ്‌ (1671)
* പോയെംസ്‌, &സി, അപോണ്‍ സെവെറല്‍ ഒക്കേഷന്‍സ്‌ (1673)

Miltonic effects

The varied manifestations of personal liberty in Milton's works (e.g. abandonment of rhyme, irregular rhythms, peculiar diction) converge to create specific Miltonian effects that live on to this day. Raymond Dexter identifies nine outstanding characteristics specific to Paradise Lost that survived into later poetic movements:
1. Dignity, reserve and stateliness
Of Man's first disobedience, and the fruit
Of that forbidden Tree, whose mortal taste
Brought death into the world, and all our woe,
With loss of Eden, till one greater Man
Restore us, and regain the blissful seat,
Sing, Heavenly Muse (i. 1–6)
2. Sonorous, orotund voice
O thou that, with surpassing glory crown'd
Look'st from thy sole dominion like the god
Of this new World. (iv. 32-4)
3. Inversion of the natural order of words and phrases
Ten paces huge
He back recoil’d. (vi. 193-4)

"temperate vapours bland"(v. 5)
"heavenly form Angelic"(ix. 457-8)
"unvoyageable gulf obscure"(x. 366)
4. The omission of words not necessary to the sense
And where their weakness, how attempted best,
By force or subtlety. (ii. 357-8)
5. Parenthesis and opposition
Their song was partial, but the harmony
(What could it less when Spirits immortal sing?)
Suspended Hell, and took with ravishment
The thronging audience. In discourse more sweet
(For eloquence the soul, song charms the sense)
Others apart sat on a hill retired (ii. 552-7)
6. The use of one part of speech for another
"with gems . . . rich emblazed", "grinned horrible", (adjective used as adverb)
"Heaven's azure" or "the vast of Heaven". (adjective used as noun)
"without disturb they took alarm"; "the place of her retire." (verbs used as nouns )
May serve to better us and worse our foes (adjective used as verb)
Yet oft his heart, divine of something ill (verb, adjective employed in participal sense)
"fuell'd entrails," "his con-sorted Eve," "roses bushing round." (substantive used as verb).
7. Vocabulary
Archaic words from Chaucer, Spenser and Shakespeare: "erst," "grunsel," "welkin," "frore," "lore," "grisly," "ken" etc. Unusual Words from Greek or Latin: "dulcet," "panoplie," "sapience," "nocent," "congratulant” etc. Words employed in senses obsolete to the eighteenth century: "the secret top Of Oreb," "a singèd bottom all in-volved With stench," "tempt an abyss,” "his uncouth way"
8. The introduction into a comparatively short passage of proper names in number, not necessary to the sense, but adding richness, color, and imaginative suggestiveness
And what resounds
In fable or romance of Uther's son,
Begirt with British and Armoric knights;
And all who since, baptised or infidel,
jousted in Aspramont, or Montalban,
Damasco, or Marocco, or Trebisond;
Or whom Biserta sent from Afric shore
When Charlemain with all his peerage fell
By Fontarabbia. (i. 579-87)
9. Unusual compound epithets
"Sail-broad vans," "high-climbing hill," "arch-chemic sun," "half-rounding guards," "night-warbling bird," "love-labour'd song"

അവലംബം:

1.   ↑ “Annual Lecture on a Master Mind: Milton,” Proceedings of the British Academy 33 (1947): p. 63.
Ref: http://en.wikipedia.org/wiki/John_Milton

മഹാകവി ജോണ്‍ മില്‍ട്ടണ്‍ (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക