Image

നാലുവയസ്സുകാരിയുടെ മരണം: 13 കാരന്‍ അറസ്റ്റില്‍

Published on 05 June, 2011
നാലുവയസ്സുകാരിയുടെ മരണം: 13 കാരന്‍ അറസ്റ്റില്‍
കുമളി: നാലുവസയുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ 13 കാരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇടുക്കി ആനവിലാസത്തിന്‌ സമീപം മൃതദേഹം മരപ്പൊത്തില്‍ ആദ്യം കണ്ടെത്തിയ നാലംഗ വിദ്യാര്‍ഥി സംഘത്തിലെ ഒരു കുട്ടിയെയാണ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ലയത്തില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥി മൃതദേഹം മരപ്പൊത്തില്‍ ഒളിപ്പിക്കുകയായിരുന്നു. പിന്നീട്‌ മറ്റുകുട്ടികള്‍ക്കൊപ്പം കളിക്കാനെത്തിയപ്പോള്‍ യാദൃശ്ചികമായി മൃതദേഹം കണെ്‌ടത്തിയപോലെ മറ്റുള്ളവരോട്‌ പറയുകയായിരുന്നുവെന്നും പോലീസ്‌ പറഞ്ഞു.മരിച്ച കുട്ടിയുടെ അയല്‍വാസിയാണ്‌ അറസ്റ്റിലായ കുട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക