Image

ഈപ്പന്‍ വര്‍ഗ്ഗീസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 November, 2011
ഈപ്പന്‍ വര്‍ഗ്ഗീസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: കേരളാ കോണ്‍ഗ്രസ്‌ നേതാവും, മുന്‍ എം.എല്‍.എയുമായ ഈപ്പന്‍ വര്‍ഗ്ഗീസിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി അനുശോചിച്ചു.

ഈപ്പന്‍ വര്‍ഗീസ്‌ റാന്നി എം.എല്‍.എ ആയിരുന്ന സമയത്ത്‌, കെ.എസ്‌.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന തനിക്ക്‌ അദ്ദേഹവുമായി അടുത്തിടപഴകുന്നതിന്‌ ധാരാളം അവസരം ലഭിച്ചിരുന്നതായി കുമ്പിളുവേലി അനുസ്‌മരിച്ചു. പിന്നീട്‌ ഈപ്പന്‍ വര്‍ഗീസ്‌ പത്തനംതിട്ടയില്‍ മത്സരിച്ചപ്പോഴും തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ താന്‍ അദ്ദേഹത്തോടൊപ്പം സജീവമായിരുന്നു. പാര്‍ട്ടിയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ഈപ്പന്‍ വര്‍ഗ്ഗീന്‌ എന്നും ഒരു പ്രത്യേക സ്‌നേഹവും അടുപ്പവുമുണ്ടായിരുന്നു. റാന്നിയുടെ വികസനത്തിലും അദ്ദേഹത്തിന്റെ പങ്ക്‌ എടുത്തുപറയത്തക്കതാണെന്നും കുമ്പിളുവേലി പറഞ്ഞു.
ഈപ്പന്‍ വര്‍ഗ്ഗീസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക