ഹൂസ്റ്റന്‍ : കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹൂസ്റ്റന്‍ കേന്ദ്രമായി
പ്രവര്‍ത്തിച്ചു വരുന്ന മലയാളി പ്രസ് കൗണ്‍സില്‍ , യുഎസ്എയുടെ സമ്മേളനം
പ്രവാസി ന്യൂസ് കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് നവംബര്‍ 5ന് കൂടി.
റവ.ഫാ. എം.ടി. ഫിലിപ്പിന്റെ ആശീര്‍വാദത്തോടെ സമ്മേളനം ആരംഭിച്ചു.
പ്രസിഡന്റ് എ.സി.ജോര്‍ജ്, സെക്രട്ടറി ബ്ളസന്‍ ഹൂസ്റ്റന്‍ എന്നിവര്‍
സമ്മേളനത്തിന് നേതൃത്വം നല്കി. കൗണ്‍സിലിന്റെ ലക്ഷ്യങ്ങളെപ്പറ്റിയും, ഭാവി
പ്രവര്‍ത്തനങ്ങളെപ്പറ്റിയും എ.സി.ജോര്‍ജ് വിവരിച്ചു. ഹൂസ്റ്റനിലെ വിവിധ
മാധ്യമങ്ങളുമായി(ഏഷ്യാനെറ്റ്, കൈരളി ടിവി, ക്രിസ്റ്റ്യന്‍ ടൈംസ്, പ്രവാസി
ന്യൂസ്, മലയാളം പത്രം, കേരള എക്സ്പ്രസ്) ബന്ധപ്പെട്ടവരും എഴുത്തുകാരും
സാഹിത്യകാരുമായി 22 പേര് ഇതില്‍ സംബന്ധിച്ചു.
കെട്ടുറപ്പുള്ള ഒരു ഭരണഘടനയില്‍ കൂടി ക്രിയാത്മകമായ മാധ്യമപ്രവര്‍ത്തനമാണ്
കൗണ്‍സില്‍ ഉന്നം വയ്ക്കുന്നത്. അതിനായി അമേരിക്കയിലും ലോകത്തിന്റെ ഇതര
ഭാഗങ്ങളിലുമുള്ള സമാന മാധ്യമ കൗണ്‍സിലുകളുമായി സഹരിച്ചു
പ്രവര്‍ത്തിക്കുന്നതിനും കൗണ്‍സില്‍ തീരുമാനമെടുത്തു. അടുത്ത മീറ്റിംഗ്
ഡിസംബര്‍ 10ന് ചേരുന്നതാണ്.