Image

ഇരട്ട സഹോദരിമാരുടെ 11-ാം ജന്മദിനാഘോഷം 11-11-11-11 മണിക്ക്

പി.പി.ചെറിയാന്‍ Published on 11 November, 2011
ഇരട്ട സഹോദരിമാരുടെ 11-ാം ജന്മദിനാഘോഷം 11-11-11-11 മണിക്ക്

മാഡിസണ്‍ (വിസ്‌കോണ്‍സിന്‍ ) 2011 11-ാം മാസം 11-ാം തീയ്യതി 11 മണിക്ക് 11-ാം ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് മാഡിസണിലെ ഇരട്ട സഹോദരിമാരുടെ കുടുംബാംഗങ്ങള്‍ .

2000 നവംബര്‍ 11ന് 11 മണിക്ക് ശേഷം 17 മിനിട്ടുകള്‍ ഇടവിട്ട് ഭൂമിയില്‍ പിറന്ന വീണ ഇരട്ട സഹോദരിമാരായ ബെറ്റിസിയുടെയും കേറ്റിയുടേയും 11-ാം ജന്മദിനം ആഘോഷിക്കുവാന്‍ അസുലഭ സന്ദര്‍ഭം ലഭിച്ചതില്‍ കുടുംബാംഗങ്ങളോടൊപ്പം നാട്ടുക്കാരും ആഹ്ലാദം പങ്കിടുകയാണ്.

അമേരിക്കയില്‍ 'വെറ്ററന്‍സ് ഡെ'ആഘോഷിക്കുന്ന നവംബര്‍ 11-ന് ഹാരിസണ്‍ ബര്‍ഗ് വി.എ ഹോസ്പിറ്റലിലായിരുന്നു ഇരട്ട സഹോദരിമാരുടെ ജനനം.

യുണൈറ്റഡ് ചര്‍ച്ച് ഓഫ് ത്രൈസ്റ്റ് അസോസിയേറ്റ് പാസ്റ്ററായ ജൂലി ഓവര്‍മാനാണ് ഇരട്ടകളുടെ മാതാവ്.
11ന് പാക്കറ്റുകളിലായി 11 ചെറിയ സമ്മാനങ്ങളാണ് ഇരട്ടകളുടെ ആന്റി ജന്മദിനത്തില്‍ ഇവര്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒരേ ബെഡില്‍ കിടന്നുറങ്ങുകയും, ഒരുമിച്ചു സ്‌ക്കൂളില്‍ പോകുകയും, ഒരേ ക്ലാസ്സില്‍ ഒരു ബഞ്ചില്‍ ഇരുന്ന പഠിക്കുകയും ചെയ്യുന്ന ഇരട്ടസഹോദരിമാരെ കുറിച്ചു അഭിമാനം കൊള്ളുകയാണ് കുടുംബാംഗങ്ങളും നാട്ടുക്കാരും.
ഇരട്ട സഹോദരിമാരുടെ 11-ാം ജന്മദിനാഘോഷം 11-11-11-11 മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക