Image

വെളിച്ചം തേടുന്നുവോ ? (കവിത: സുനിത ജിജോ)

Published on 18 March, 2014
വെളിച്ചം തേടുന്നുവോ ? (കവിത: സുനിത ജിജോ)
പോകുമോ ഞാനും ഈ ലോക സാഹിത്യമാം
മഹാ സമുദ്രത്തിനൊരിറ്റു
വെള്ളം പോലുമേകിടാതേ...

എന്‍ പ്രിയ ഭാഷയാം മലയാളത്തിനൊരു
കുഞ്ഞു മഞ്ഞു തുള്ളി
പോലുമേ നല്‍കിടാതേ....

രാത്രിതന്‍ സ്വഛതയില്‍ ഊറിടും വാക്കുകള്‍
പോലും പുലരിതന്‍ ഉണര്‍വില്‍ മറയുന്നൂ
മറവിതന്‍ നിഘൂഢതയില്‍

എന്തേ നീ ഉറങ്ങാത്തതെന്തെന്നു ചൊല്ലും
പ്രിയജനങ്ങളും കാര്യമറിഞ്ഞാലോ
ബുദ്ധി ഭ്രമമോയെന്നു വേവേലാതിയും!

അപൂര്‍ണമാം വാക്കുകള്‍ തുണ്ടു കടലാസില്‍
കോറിയിട്ടാലനുഭവിക്കും ആത്മസംത്രൃപ്‌തി
അവാച്യമെന്നു ഞാന്‍ സമര്‍ഥിക്കാം

തന്‍ പൈതങ്ങള്‍ തന്‍ കുസൃതിയാര്‍ന്ന
പാല്‍ പുഞ്ചിരി എന്‍ മനസ്സില്‍ ചുരത്തും
സ്‌നേഹത്തിന്നാഴം എങ്ങിനേ ഞാന്‍ അറിയിപ്പൂ!

വൃദ്ധ ജനങ്ങളും ആതുര വൈകല്യ
മാര്‍ന്നവരും ഹൃത്തില്‍ കോറുന്ന ഗദ്‌ഗദം
മറക്കാന്‍ മനസ്സിന്‍ തിരശ്ശീല പോര

പ്രകൃതി മാടി വിളിക്കുന്നൂ എന്തേ ഞങ്ങളേ
പകര്‍ത്താത്തൂ, വെണ്മയാം മേഘത്തുണ്ടും
തലയാട്ടും തൈ വൃക്ഷങ്ങളും

ഘനമേറും വാക്കുകള്‍ വേണ്ട, പുതിയ
മാനങ്ങള്‍ പരതേണ്ട, ലളിതമാം
ചിന്തകളല്ലോ മനസ്സിന്നു സുഖപ്രദം

ധിഷണയോ പാരമ്പര്യമോ ഒന്നുമേ മുതല്‍ക്കൂട്ടാതേ
വികലമാം മനസ്സിന്‍ തുടിപ്പുകള്‍
വെളിച്ചം തേടുന്നുവോ ?

****** ******

സുനിത ജിജോ, ഫ്‌ളവര്‍ഹില്‍
ഡെലവെയര്‍, യു.എസ്‌.എ
വെളിച്ചം തേടുന്നുവോ ? (കവിത: സുനിത ജിജോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക