ന്യൂജേഴ്സി: ന്യൂജേഴിസിയിലെ ലിവിംഗ്സ്റ്റണിലുള്ള ദേവാലയത്തിന്റെ
ആഭിമുഖ്യത്തില്‍ ഫാമിലി നൈറ്റ്-2011 വര്‍ണ്ണശബളമായ കലാവിരുന്നുകളോടെ
നവംബര്‍ 12-ാംതീയതി ശനിയാഴ്ച നടത്തപ്പെടുന്നു. ലിവിംഗ് സ്റ്റണിലെ
നൈറ്റ്സ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തില്‍ (299 EISENHOWER PARKWAY, LIVINGSTON, NJ-07039) വൈകുന്നേരം 5
മണിക്കാരംഭിക്കുന്ന കുടുംബസന്ധ്യയില് ഇടവകയിലെ സര്ഗ്ഗാപ്രതിഭകള്
അണിയിച്ചൊരുക്കുന്ന ഒട്ടനവധി കലാപരിപാടികള്‍ അരങ്ങേറുമെന്ന് പ്രോഗ്രാം
കോര്‍ഡിനേറ്റര്‍ ശ്രീ. എല്‍ദോസ് ബേബി അറിയിച്ചു.
ഇടവക വികാരി വെരി.റവ. ഗീവര്‍ഗീസ് ശ്രീ.ബിഷു പോള്‍ (സെക്രട്ടറി), ശ്രീ. ബിജു
കുര്യന് മാത്യൂസ്(ട്രഷറര്‍ ), എല്‍ദോസ് ബേബി (പ്രോഗ്രാം കോര്‍ഡിനേറ്റര്‍ )
ഇതര മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി
ചുക്കാന്‍ പിടിക്കുന്നു. ഭദ്രാസനത്തിലെ വൈദീക ശ്രേഷ്ഠര്‍ , ശെമ്മാശന്മാര്
, ഭദ്രാസന അല്മായ ഭാരവാഹികള്‍ , അഭ്യൂദയകാംക്ഷികള്‍ തുടങ്ങിയവര്‍
പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി
പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.