Image

ഹിന്ദുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ കെ.എച്ച്‌.എന്‍.എ ആഹ്വാനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 26 March, 2014
ഹിന്ദുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ കെ.എച്ച്‌.എന്‍.എ ആഹ്വാനം ചെയ്‌തു
അടുത്തു വരുന്ന 2014 ലെ പാര്‌ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണക്കണമെന്ന്‌ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.എച്ച്‌.എന്‍.എ) പ്രസിഡന്റ്‌ ശ്രീ തണ്ടപ്പന്‍ നായര്‍ ഒരു പ്രസ്‌താവനയിലൂടെ ഇന്ത്യയിലെ, പ്രത്യേകിച്ച്‌ കേരളത്തിലെ ഹിന്ദുക്കളോട്‌ വിനീതമായി അഭ്യര്‍ത്ഥിച്ചു.

ഹിന്ദുസമൂഹത്തെ മുഴുവനായി തള്ളിപ്പറയുകയും ഹിന്ദു സന്യാസിശ്രേഷ്‌ഠന്മാരെയും സന്യാസിനികളെയും ബോധപൂര്‍വ്വം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടികള്‍ എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കണമെന്നും ഇല്ലാത്തപക്ഷം അത്‌ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നുള്ള മുന്നറിയിപ്പും ഇതോടൊപ്പം അറിയിച്ചു.
ഹിന്ദുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ കെ.എച്ച്‌.എന്‍.എ ആഹ്വാനം ചെയ്‌തുഹിന്ദുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ കെ.എച്ച്‌.എന്‍.എ ആഹ്വാനം ചെയ്‌തുഹിന്ദുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ കെ.എച്ച്‌.എന്‍.എ ആഹ്വാനം ചെയ്‌തു
Join WhatsApp News
Jacko Mattukalayil 2014-03-26 11:29:32
തണ്ടപ്പൻ നായർ ഇവിടിരുന്നു തട്ടുന്ന അഭിപ്രായം പോലെയല്ല വോട്ടു ചെയ്യുന്ന ഹിന്ദുക്കൾ ഇന്ത്യയിലും കേരളത്തിലും കാണുന്നതും കേൾക്കുന്നതും.  'ഹിന്ദു' എന്ന തുറുപ്പു ചീട്ടു കാട്ടിയാണ് ആദ്യകാലത്ത് 'ജനസംഘ'വും, പിന്നെ പുതിയ പതിപ്പ് 'ബീജേപ്പി'യും ഭരണം നിയന്ത്രിക്കാനും ജനങ്ങളുടെ പ്രശ്നപരിഹാരത്തിനും ഒന്നുരണ്ടു തവണ കസേരയിൽ കയറിക്കൂടിയത്. പിന്നീടു അവർ കണ്ടു കോരന് എല്ലാം കുംബിളിൽത്തന്നെ യെന്നു. "സ്ഥാനാര്‍ത്ഥികളെ കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണക്കണ മെന്ന്‌" ഇവിടിരുന്നു പറഞ്ഞിട്ട് ഗ്ലാസ്സും കഴുകി വെച്ചിട്ട് പോയി കിടക്കാം. അവിടെ ചീഞ്ഞ മുട്ട വെച്ചേറും പള്ളക്ക് കുത്തും മറ്റും ഒക്കെയുണ്ട് ചിലേടത്തു!  കലക്ക വെള്ളത്തിലെ 'ഊറ്റ'വാരലുകളെപ്പറ്റി ജനങ്ങൾക്ക് പലർക്കും നല്ല അറിവുണ്ട്.
Mithun Detroit 2014-03-27 07:38:59
വോട്ട് ബാങ്ക് രാഷ്ട്രീയവും കപട മതേതരത്വവും കൊടി കുത്തി വാഴുന്ന കേരള നാട്ടിൽ ഹിന്ദുക്കളുടെ ക്ഷേമം അന്വേഷിക്കാൻ ബാധ്യതയുള്ള ഹിന്ദു സംഘടനകളുടെ നേതാക്കൾ അതിനു വേണ്ടി മുന്നോട്ടു വരുന്നത് സ്വാഗതാർഹം തന്നെ.കേരളത്തിൽ മതത്തിനും ജാതിക്കും അതീതമായി ആളുകൾ കാണുന്ന എ കെ ആന്റണി യൊ വി എസ് അച്ചു താനന്ദനൊ പി ടി തോമസോ വി ഡി സതീശനോ പോലുള്ളവർ എല്ലാ പാർടിയിയിലും ഉണ്ട് . അങ്ങനെ ഉള്ളവർക്ക് മത മേലദ്ധ്യക്ഷൻ മാർ തെമ്മാടിക്കുഴി ഒരുക്കുമ്പോൾ ശവ ഘോഷ യാത്ര നടത്തുമ്പോൾ ,ഹിന്ദു പ്രതികരിച്ചാൽ അത് വർഗീയത ആവുന്നത് വെടക്കാക്കി തനിക്കാക്കുക എന്ന ബുദ്ധിയാണ് ..ഗുരു ദേവൻ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞത് മത പരിവർത്ത നത്തിന് എതിരായി ആണ് .മനുഷ്യൻ നന്നാവാൻ മതം മാറേണ്ട ആവശ്യമില്ല എന്ന് തന്നെ കാരണം ....അയിത്തം എന്ന അനാചാരത്തിന് എതിരെയും പിന്നോക്ക സമുദായത്തിൽ പെട്ടവർ മതം മാറുമ്പോൾ അയിത്തം ഇല്ലാതാവുന്ന ഭ്രാന്തമായ വിചാരങ്ങളെയും കുറിച്ച് ..കേരളം ഭ്രാന്താലയം എന്ന് വിവേകാനന്ദനും പറഞ്ഞു വച്ചു .അങ്ങനെ മതം മാറിയവരുടെ പിന്മുറക്കാർ ആണ് ഇന്ന് ഹിന്ദുക്കളെ വർഗീയ വാദികൾ എന്ന് വിളിക്കുന്നത്‌ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക