Image

പിണങ്ങിയ സ്‌പന്ദനങ്ങള്‍!! (കവിത: സോയ നായര്‍)

Published on 26 March, 2014
പിണങ്ങിയ സ്‌പന്ദനങ്ങള്‍!! (കവിത: സോയ നായര്‍)
ഹൃദയം രണ്ടു ദിവസത്തേക്ക്‌
പണിമുടക്ക്‌ പ്രഖ്യാപിച്ചു
പരിശോധിച്ച കൊറോണര്‍
മരണപത്രവും തയാറാക്കി...

സുഗന്ധദ്രവ്യങ്ങളും
കെമിക്കലും ചേര്‍ത്ത്‌
സ്വര്‍ഗ്ഗപെട്ടിയില്‍
സിപ്പറാല്‍ മൂടി
പ്രേതങ്ങളുടെ കൂട്ടത്തില്‍
എന്നെയും പ്രതിഷ്‌ഠിച്ചു...

കാഴ്‌ചയ്‌ക്കു വെയ്‌ക്കേണ്ട നേരം
കാഴ്‌ചവസ്‌തു എടുക്കാന്‍ വന്നപ്പോഴതാ
സിപ്പെറിനുള്ളില്‍ കൈകാലിട്ടടിച്ചു
ബഹളമയനായ്‌ ജഡവീരന്‍..

വര്‍ഷങ്ങള്‍ക്കു ശേഷം
വീണ്ടും ഒരു ഉയിര്‍പ്പ്‌ കൂടി
ഹേതുവായതു ചരിത്രമൊ
അത്ഭുതമൊ ബൈബിളൊ അല്ലാ
പിന്നെയൊ ബാറ്ററി
തീര്‍ന്നൊരു പേസ്‌മേക്കര്‍...

സാങ്കേതികതഗ്രന്ഥങ്ങളില്‍
ചരിത്രങ്ങള്‍ തിരുത്തി
മറ്റൊരാള്‍ ഉയര്‍ത്തെണീക്കട്ടെ
അതുവരെ ആഘോഷിക്കാം
നമുക്കീ ന്യൂജനറേഷന്‍
ഉയിര്‍ത്തെഴുന്നേല്‍പ്പ്‌!!!!

സോയ നായര്‍
ഫിലാഡല്‍ഫിയ

(അമേരിക്കന്‍ മലയാളം പത്രങ്ങളില്‍ വന്നൊരു വാര്‍ത്താടിസ്ഥാന കവിത)
പിണങ്ങിയ സ്‌പന്ദനങ്ങള്‍!! (കവിത: സോയ നായര്‍)
Join WhatsApp News
Yoshuva John 2014-03-27 17:23:33
ലോക ചരിത്രത്തിൽ ഒരു വ്യക്തി മാത്രമേ ഉയർത്തു എഴുന്നേറ്റിട്ടുള്ള്. അത് എന്റെ യേശുവാണ് . മറ്റൊരാളെ പെയിസ്‌ മേക്ക്റിലെ ബാറ്ററി മാറ്റിയിട്ടു എഴുന്നേൽപ്പിച്ചു ചരിത്രം തിരുത്തികുറിക്കാൻ ശ്രമിക്കുന്നത് മനുഷ്യരിൽ വിഭാഗിയത സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. അതുകൊണ്ട് കവിയിത്രി ഇത് പിൻവലിക്കണം എന്നാണു എന്റെ അഭിപ്രായം 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക