Image

അക്ഷരദീപം തെളിഞ്ഞു; പ്രസ്‌ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ തുടക്കം

ടാജ്‌ മാത്യു Published on 27 March, 2014
അക്ഷരദീപം തെളിഞ്ഞു; പ്രസ്‌ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ തുടക്കം
ന്യൂയോര്‍ക്ക്‌: `അമേരിക്കയിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ്‌ക്ലബ്ബി ലെ അംഗം തന്നെ എന്ന തോന്നലാണ്‌ എനിക്കുളളത്‌. അതിലെ അംഗങ്ങളുമായുളള അഗാ ധബന്‌ധവും അമേരിക്കയിലെത്തുമ്പോള്‍ അവരുമായുളള കൂടിക്കാഴ്‌ച കളുമാണ്‌ ഇതിനു കാരണം. ഈ ബന്‌ധം സുഗമമായി തുടരുമെന്നും ഉറപ്പുണ്ട്‌'; ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ന്യൂയോര്‍ ക്ക്‌ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ചു കൊണ്ട്‌ മനോരമ ഓണ്‍ലൈന്‍ കണ്ട ന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ അ ഭിപ്രായപ്പെട്ടു.

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഏറ്റവും ശക്‌തമായ ചാപ്‌റ്ററുകളിലൊ ന്നായ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനോദ്‌ഘാടനം ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ അവന്യൂവില്‍ മാര്‍ച്ച്‌ 22 നാണ്‌ നടന്നത്‌. മലയാള ന്യൂയോര്‍ക്കിന്റെ പരിഛേദം തന്നെ പങ്കെ ടുത്ത ചടങ്ങ്‌ പ്രൗഡഗംഭീരമായ പ്രസംഗങ്ങളാലും നിലവാ രം പുലര്‍ത്തിയ ചര്‍ച്ചകളാലും ശ്രദ്‌ധേയമായി.

പ്രസ്‌ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ജേക്കബ്‌ റോയി അധ്യക്ഷത വഹിച്ച സമ്മേ ളനത്തില്‍ ഡോ. സാറാ ഈശോ എംസിയായിരുന്നു.

നാളെയുടെ വായനോപാധിയായി ഫോണ്‍ മാറുന്ന അവസ്‌ഥയിലേക്കാണ്‌ ടെക്‌നോളജി വളരുന്നതെന്ന്‌ മുഖ്യാതിഥി സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ പ്രസംഗത്തില്‍ പറഞ്ഞു. വെബ്‌ സൈറ്റും സോഷ്യല്‍ മീഡിയയും ടി.വിയുമൊക്കെ ഇന്ന്‌ ഫോണില്‍ കിട്ടുന്ന അവസ്‌ഥയാ ണ്‌. ഈ ഇലക്‌ട്രോണിക്‌ വായന പരമ്പരാഗത വായനാ രീതികളെ മാറ്റിമറിച്ചിട്ടുണ്ട്‌. എ ന്തൊക്കെ പരിമിതികളുണ്ടെങ്കിലും നാളെയുടെ വായനോപാധിയായി ഫോണിനെ അംഗീ കരിക്കേണ്ടതായി വരും. അത്‌ പരമ്പരാഗത വാര്‍ത്താ വിനിയമ വ്യവസായത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന്‌ ഇപ്പോള്‍ പറയാനാവില്ല. ഇങ്ങനെ മാറുന്ന ലോകത്തിന്റെ ചുവടൊപ്പി ച്ചുളള മാറ്റങ്ങള്‍ക്ക്‌ നേതൃത്വം വഹിക്കാന്‍ പ്രസ്‌ക്ലബ്ബിനാകട്ടെയെന്ന്‌ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ ആശംസിച്ചു. പലരും വാര്‍ത്തകള്‍ അയക്കുന്ന അമേരിക്കയില്‍ വാര്‍ത്തയുടെ നിജസ്‌ഥിതി പരിശോധിക്കുന്ന ഒരു അക്രഡിറ്റേഷന്‍ ഏജന്‍സിയായി പ്രസ്‌ക്ലബ്ബ്‌ പ്രവര്‍ ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ പത്രപ്രവര്‍ത്തകരുടെ ചെറുകൂട്ടായ്‌മായി തുടങ്ങിയ പ്രസ്‌ക്ലബ്ബ്‌ ചുരുങ്ങിയ നാളുകള്‍ കൊണ്ട്‌ ഇത്രയും വളര്‍ന്നത്‌ സ ന്തോഷം പകരുന്ന കാര്യമാണെന്ന്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ജേക്കബ്‌ റോയി അധ്യക്ഷ പ്രസംഗത്തി ല്‍ പറഞ്ഞു. അ മേരിക്കയിലെ മലയാള മാധ്യമരംഗത്തിന്റെ വികാസത്തിനായി അംഗീകൃത ന്യൂസ്‌ അക്രഡി റ്റേഷന്‍ ഏജന്‍സിയായി പ്രസ്‌ക്ലബ്ബ്‌ മാറണമെന്ന സന്തോഷിന്റെ നിര്‍ദ്ദേശത്തോട്‌ അദ്ദേഹം യോജിച്ചു. ഇതിനു വേണ്ടുന്ന നടപടിക്രമങ്ങള്‍ ദേ ശീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നാ ണ്‌ ഉണ്ടാകേണ്ടതെന്നും ജേക്കബ്‌ റോയി നിര്‍ദ്ദേശിച്ചു.

മാധ്യമ രംഗത്തെ വളര്‍ച്ച വായനക്കാരനെ ഒപ്പം വളര്‍ത്തിയതാണ്‌ കലാവേദിയുടെ സി ബി ഡേവിഡ്‌ ചൂണ്ടിക്കാട്ടിയത്‌. ഇന്ന്‌ പലവിധ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ അറിയുന്നു ണ്ടെങ്കിലും വായനക്കാരന്‍ ഇതില്‍ നിന്നെല്ലാം സംഗ്രഹിച്ച്‌ അവന്റെ വിവേചനബുദ്‌ധി കൂ ടി ഉപയോഗിച്ചാണ്‌ അന്തിമ വിശകലനത്തിലെത്തുന്നതെന്ന്‌ സിബി പറഞ്ഞു. പത്രങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്തില്‍ നിന്നുളള പ്രധാന മാറ്റം ഇതാണ്‌.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ പ്രസക്‌തമായ കാര്യങ്ങളില്‍ ശ്രദ്‌ധിക്കാതെ ഉള്‍പുളകം നല്‍ കുന്ന വിശേഷങ്ങള്‍ക്കാണ്‌ പ്രാധാന്യം നല്‍കുന്നതെന്ന്‌ സന്തോഷ്‌ പാല പരാതിപ്പെട്ടു. പ രദൂഷണങ്ങളുടെ മറ്റൊരു പതിപ്പാണിത്‌. ഒരു ഇലക്‌ട്രോണിക്‌ ചായക്കട എന്ന്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ വിശേഷിപ്പിക്കാം.

ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ കടന്നുകയറുന്നുണ്ടെങ്കിലും പത്രങ്ങളുടെ വിശ്വാസ്യതയാ ണ്‌ പ്രസ്‌ക്ലബ്ബ്‌ നാഷണല്‍ പ്രസിഡന്റ്‌ടാജ്‌ മാത്യു ചൂണ്ടിക്കാട്ടിയത്‌. വാര്‍ത്തക്കപ്പുറമുളള വിശകലനങ്ങള്‍ നല്‍കുന്ന പത്രങ്ങള്‍ വായനക്കാരന്റെ ചിന്താമണ്ഡലത്തില്‍ നേര്‍രേഖ വ രയ്‌ക്കുന്നു. ?പത്രം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ കിട്ടുന്നത്‌ വാര്‍ത്ത മാത്രമല്ല, മറിച്ച്‌ ഒരു ജ ഡ്‌ജ്‌മെന്റ്‌?ആണെന്ന ന്യൂയോര്‍ക്ക്‌ ടൈംസ്‌ സാരഥി ആര്‍തല്‍ ഷുള്‍സ്‌ബെര്‍ഗറിന്റെ പ്രസ്‌ താവന ഇന്നത്തെ പത്ര ളുടെ സ്വഭാവം കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മുന്‍ നാഷണല്‍ പ്രസിഡന്റും അഡ്‌വൈസറി ബോര്‍ഡ്‌ മുന്‍ ചെയര്‍ മാനുമായ റെജി ജോര്‍ജ്‌ പ്രസ്‌ക്ലബ്ബിന്റെ ശക്‌തമായ ഘടകങ്ങളിലൊന്നായ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ പുരോഗതിയെ പ്രകീര്‍ത്തിച്ചു. താനും കൂടി ഉള്‍പ്പെടുന്ന ന്യൂയോര്‍ക്ക്‌ ചാപ്‌റ്റ ര്‍ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാ നായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സെക്രട്ടറി സണ്ണി പൗലോസ്‌, നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോ സ്‌ കാടാപുറം, സജി എബ്രഹാം, യു.എ നസീര്‍, കളത്തില്‍ വര്‍ഗീസ്‌, വര്‍ഗീസ്‌ ചുങ്കത്തി ല്‍, ജോര്‍ജ്‌ പാടിയേടത്ത്‌, വാസുദേവ്‌ പുളിക്കല്‍, രാജു തോമസ്‌, മനോഹര്‍ തോമസ്‌, ബാ ബു പാറക്കല്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

കാതറീന്‍ തോമസിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ സിതാര ജയിംസ്‌, തഹ്‌സീന്‍ മുഹമ്മദ്‌ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ ട്രഷറര്‍ ജെ. മാ ത്യൂസിന്റെ നന്ദിപ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.
അക്ഷരദീപം തെളിഞ്ഞു; പ്രസ്‌ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ തുടക്കംഅക്ഷരദീപം തെളിഞ്ഞു; പ്രസ്‌ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ തുടക്കംഅക്ഷരദീപം തെളിഞ്ഞു; പ്രസ്‌ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ തുടക്കം
Join WhatsApp News
Saju 2014-03-28 06:33:48
കുരിശുള്ള നിലവിലക്കിളക്കിലാണൊ ഇപ്പോൾ പത്രക്കാരും ഉദ്ഘാടനം നടത്തുന്നത്. മതങ്ങളിൽ നിന്നും ഒരു അകലം സൂക്ഷികേണ്ട പത്രക്കാരും അതെ കുഴിയിൽ വീഴുന്നു. കഷ്ടം. ഈ സംഘടന ഒരു ക്രിസ്ത്യാനി സംഘടന ആണോ എന്ന് സംശയം. you may not post this comment I know. but an important point emalayalee.
vaayanakkaaran 2014-03-28 09:55:36
 ഇത്തരം ചടങ്ങുകളിൽ പലപ്പോഴും പ്രാർഥനാഗാനങ്ങളും ക്രിസ്തീയ ഗാനങ്ങളാവാറുണ്ട്!
anil pennukkara 2014-03-28 11:33:13
ഈ സംഘടന ഒരു ക്രിസ്ത്യാനി സംഘടന ആണോ എന്ന് സംശയം..saju..paranjathu sheriyanennu enikkum thonniyittundu.pakshe valiya thamasamillathe mattoru press club amerikkayil varum...
Narayan 2014-03-28 13:44:48
It's time to revamp the India Press Club. All the blog posts are valid. I am not a communalist. I respect all religions and their factions. But, this is too much. Granted they didn't get a lamp without the cross on top. But, considering the sensitivity of the issue and the mathetharathwam factor, that should have been taken out just for the function. And look at all the names that are involved with the Press Club, and see the point that I am trying to make. Recently it turns out that even Press people are heavily involved with religious activities. Or, is it the other way around? Religious people trying to get in to media world? But anyway, do not split this organization. We have enough of it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക