Image

കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി തീരുമാനം പുന:പരിശോധിക്കണമെന്ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 12 November, 2011
കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി തീരുമാനം പുന:പരിശോധിക്കണമെന്ന്‌
ഡാളസ്‌: മനുഷ്യരില്‍ മെസോതെലിയോമ പോലെയുള്ള മാരകരോഗങ്ങള്‌ക്ക്‌ കാരണമാകുന്ന ആസ്‌ബസ്‌റ്റോസ്‌ കാനഡയില്‍ നിന്നും ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുനംപരിശോധിക്കണമെന്ന്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ എബി തോമസ്‌ രാഷ്ട്രപതിയോടും, പ്രധാന മന്ത്രിയോടും നിവേദനത്തിലൂടെ ആവശ്യപെട്ടു.

മരണവ്യാപിനി എന്നറിയപ്പെടുന്ന ആസ്‌ബസ്‌റ്റോസ്‌ ഷീറ്റുകള്‍ ശരീരത്തെയും പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കുമെന്ന്‌ ആരോഗ്യപരിസ്ഥിതി വിദഗ്‌ദ്ധരുടെ പഠനങ്ങള്‌ തെളിയിച്ചിരിക്കെ, ഇന്ത്യയില്‍ ഇതിന്റെ ഉപയോഗം പൂര്‍ണമായും നിരോധിക്കണമെന്ന്‌ നിവേദനത്തില്‍്‌ ആവശ്യപെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക