Image

ബെന്നിച്ചന്‍ അറയ്‌ക്കലിന്‌ കര്‍ഷകശ്രീ അവാര്‍ഡ്‌ - ഹാട്രിക്‌ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 12 November, 2011
ബെന്നിച്ചന്‍ അറയ്‌ക്കലിന്‌ കര്‍ഷകശ്രീ അവാര്‍ഡ്‌ - ഹാട്രിക്‌ വിജയം
ഒക്കലഹോമ: മറുനാട്ടിലും സ്വര്‍ണ്ണം വിളയിക്കുന്ന മലയാളി എന്ന ഖ്യാതി നേടിയ ബെന്നിച്ചന്‍ അറയ്‌ക്കലിന്‌, ഒക്കലഹോമ മലയാളി അസ്സോസ്സിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ്‌ ബെന്നിച്ചന്‍ ഈ അവാര്‍ഡ്‌ നേടുന്നത്‌.

നാല്‍പ്പതിലേറെ പച്ചക്കറികളും പത്തിലേറെ പഴവര്‍ക്ഷങ്ങളും യൂക്കോവിലെ വീടിനു ചുറ്റുമായി കൃഷിചെയ്‌ത്‌ കൃഷിയില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുകയാണ്‌ സൈനികനായിരുന്ന ഈ അമേരിക്കന്‍ മലയാളി.

എറണാകുളം ജില്ലയില്‍ പിറവത്തിനടുത്ത്‌ ഓണക്കൂറില്‍ പുരാതന കര്‍ഷക കുടുംബത്തില്‍ ജനിച്ച ബെന്നിച്ചന്‍, പാരമ്പര്യമായി ലഭിച്ച കൃഷി വൈഭവം, മറുനാട്ടിലെത്തിയിട്ടും കൈമോശം വരുത്താതെ നൂറുമേനി ഫലം കൊയ്‌തെടുക്കുന്നു.

വിളവുകളും ഫലങ്ങളും സ്‌നേഹിതര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി, പങ്കുവെച്ച്‌ കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും മാതൃകയാവുകയുമാണ്‌ ഈ നല്ല അയല്‍ക്കാരന്‍.

ഭാര്യ സിനിയും മക്കള്‍ ജോയലും നോയലും ഈ വിജയത്തില്‍ സര്‍വ്വവിധ പിന്തുണയും നല്‍കിയിട്ടുണ്ടെന്ന്‌ ബെന്നിച്ചന്‍ പറയുമ്പാള്‍, മുഖത്ത്‌ അഭിമാനത്തിന്റെ തിരയിളക്കം.

Benny -405-577-6456/cell 405-922-21117 Email : bensijono@yahoo.com
ബെന്നിച്ചന്‍ അറയ്‌ക്കലിന്‌ കര്‍ഷകശ്രീ അവാര്‍ഡ്‌ - ഹാട്രിക്‌ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക