Image

നടി മമ്‌തയുടെ വിവാഹ നിശ്ചയം നടന്നു

Published on 12 November, 2011
നടി മമ്‌തയുടെ വിവാഹ നിശ്ചയം നടന്നു
മൂവാറ്റുപുഴ: മലയാളം, തമിഴ്‌ സിനിമാ നടി മംമ്‌തയുടെ വിവാഹ നിശ്ചയം നടന്നു. ഇന്നലെ (2011 നവംബര്‍ 11) രാവിലെ 11 കഴിഞ്ഞ്‌ 11 മിനിറ്റും 11 സെക്കന്‍ഡും ആയപ്പോഴാണു മംമ്‌തയും ബഹ്‌റൈന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിസിനസ്‌ സ്ഥാപനങ്ങളുടെ ഉടമ പ്രജിത്തും മോതിരം കൈമാറിയത്‌.

പ്രജിത്തിന്റെ അമ്മയുടെ സ്വദേശമായ മൂവാറ്റുപുഴ കുന്നയ്‌ക്കാലില്‍ പുതുതായി നിര്‍മിച്ച വീട്ടിലായിരുന്നു നിശ്ചയം. പാലാരിവട്ടത്താണു പ്രജിത്തിന്റെ സ്വന്തം വീട്‌.

കസവ്‌ അരികിട്ട്‌ വൈന്‍ റെഡ്‌ നിറത്തിലുള്ള സാരിയാണു മംമ്‌ത ധരിച്ചിരുന്നത്‌. പ്രജിത്ത്‌ ഇളം റോസ്‌ നിറത്തിലുള്ള കുര്‍ത്തയും. നിറപറയും നിലവിളക്കും സാക്ഷിയാക്കി പ്രജിത്തിന്റെ ബന്ധു മണിയാണു വിവാഹ നിശ്ചയകരാര്‍ വായിച്ചത്‌. ഇരുവരുടെയും അച്ഛന്‍മാര്‍ തമ്മില്‍ നാളുകള്‍ കൈമാറി. കുടുംബസുഹൃത്തുക്കളും സഹപാഠികളും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു.
നടി മമ്‌തയുടെ വിവാഹ നിശ്ചയം നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക