Image

അമേരിക്കയിലേയും യൂറോപ്പ്യന്‍ രാജ്യങ്ങളിലേയും മലയാളികള്‍ നരേന്ദ്ര മോഡിയെ പിന്തുണയ്‌ക്കും: റെജി ലൂക്കോസ്‌

Published on 29 March, 2014
അമേരിക്കയിലേയും യൂറോപ്പ്യന്‍ രാജ്യങ്ങളിലേയും മലയാളികള്‍ നരേന്ദ്ര മോഡിയെ പിന്തുണയ്‌ക്കും: റെജി ലൂക്കോസ്‌
കാസര്‍കോട്‌: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ശക്തനായ ഭരണാധികാരി അധികാരത്തില്‍ വരണമെന്നതുകൊണ്ട്‌ അമേരിക്കയിലേയും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലേയും മലയാളികള്‍ നരേന്ദ്ര മോഡിയെ പിന്തുണയ്‌ക്കുമെന്ന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ അംഗം റെജി ലൂക്കോസ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്‌ ലോകസഭാ മണ്ഡലത്തില്‍ ബി.ജെ.പി.യുടെ ശക്തനായ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനുവേണ്ടി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊതു വിഷയങ്ങളില്‍ കെ. സുരേന്ദ്രന്റെ ഇടപെടലുകള്‍ അമേരിക്കയിലെ മലയാളികള്‍ സൂക്ഷ്‌മതയോടെ വിലയിരുത്തുകയും അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്‌തിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

കെ. സുരേന്ദ്രനുമായി അമേരിക്കയിലെ മലയാളി സമൂഹം ശനിയാഴ്‌ച രാത്രി 8.30 മണിമുതല്‍ 10 മണിവരെ യൂട്യൂബില്‍ വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ 700000മലയാളികളാണ്‌ ഉള്ളത്‌. ഇതില്‍ 80 ശതമാനവും മദ്ധ്യതിരുവിതാംകൂറിലുള്ളവരാണ്‌. ബാക്കി 20 ശതമാനം പേരാണ്‌ മലബാര്‍ മേഖലയിലുള്ളത്‌. അമേരിക്കന്‍ മലയാളികളില്‍ 25 ശതമാനംപേരെങ്കിലും വോട്ട്‌ ചെയ്യുന്നതിനായി നാട്ടിലെത്തും. മുന്‍ കാലങ്ങളില്‍ നാലും അഞ്ചും വര്‍ഷം കഴിയുമ്പോഴാണ്‌ അമേരിക്കന്‍ മലയാളികള്‍ സ്വന്തം നാട്ടിലെത്താറുള്ളത്‌. എന്നാല്‍ ഇപ്പോള്‍ ആറ്‌ മാസം കൂടുമ്പോള്‍ പലരും നാട്ടിലേക്ക്‌ വരുന്നുണ്ട്‌. നാടുമായുള്ള ബന്ധം ഇപ്പോള്‍ കൂടിവരികയാണ്‌. ഇന്ത്യയിലേയും കേരളത്തിലേയും രാഷ്ട്രീയം അമേരിക്കയിലേയും യൂറോപ്പിലേയും മലയാളികള്‍ ഉറ്റുനോക്കുകയാണ്‌. 56 രാജ്യങ്ങളില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കുമരകത്ത്‌ നാല്‌ ദിവസങ്ങളിലായി നടക്കുമെന്നും റെജി ലൂക്കോസ്‌ കൂട്ടിചേര്‍ത്തു. പ്രവാസികളുടെ വോട്ട്‌ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക്‌, ചിക്കാഗോ, ഫ്‌ളോറിഡ, ഹ്യൂസ്റ്റണ്‍, കാലിഫോര്‍ണിയ, ലോസ്‌എയ്‌ഞ്ചലസ്‌ എന്നീ ആറ്‌ സംസ്ഥാനങ്ങളിലെ മലയാളികളുമായാണ്‌ കാസര്‍കോട്ടെ ബി.ജെ.പി. സ്ഥാര്‍ത്ഥി കെ. സുരേന്ദ്രന്‍ രാഷ്ട്രീയകാര്യങ്ങളെ കുറിച്ച്‌ സംവാദിക്കുന്നത്‌. കാസര്‍കോട്ടെ കോഓപറേറ്റീവ്‌ ബാങ്ക്‌ ഹാളില്‍വെച്ചാണ്‌ കെ. സുരേന്ദ്രന്‍ തത്സമയം അമേരിക്കന്‍ മലയാളികളുമായി സംവാദിക്കുന്നത്‌. അമേരിക്കയിലടക്കം തൊഴില്‍ മേഖലയില്‍ കൂടുതല്‍ കാലം മലയാളികള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഇന്ത്യയിലേയും അമേരിക്കയിലേയും സേവനവേതന വ്യവസ്ഥകളിലുള്ള അന്തരം ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്‌. പലരും ഇന്ത്യയിലേക്ക്‌ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുകയാണ്‌. അമേരിക്കയിലെ ഗുജറാത്തി സമൂഹം അവരുടെ നിക്ഷേപം പൂര്‍ണമായും ഗുജറാത്തില്‍ എത്തിക്കുന്നുണ്ട്‌. കേരളത്തിലടക്കം മറ്റു സംസ്ഥാനങ്ങളിലുള്ള പ്രവാസികളുടെ നിക്ഷേപം എത്തണമെങ്കില്‍ ശക്തനായ ഭരണാധികാരി ഉണ്ടാകേണ്ടത്‌ അനിവാര്യമാണെന്നും റെജി ലൂക്കോസ്‌ പറഞ്ഞു.

റെജി ലൂക്കോസ്‌ (വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ അംഗം )
അമേരിക്കയിലേയും യൂറോപ്പ്യന്‍ രാജ്യങ്ങളിലേയും മലയാളികള്‍ നരേന്ദ്ര മോഡിയെ പിന്തുണയ്‌ക്കും: റെജി ലൂക്കോസ്‌
Join WhatsApp News
sreekumar 2014-03-30 06:57:10
This is absurd. Pls don't rely on this kind of false propaganda, and that will affect your credibility.

Kunjunni 2014-03-30 12:44:41
അപ്പൊ അമേരിക്കയും യൂറോപ്പും മോഡിക്ക്, അറബി നാടുൾപ്പടെ ബാക്കിയെല്ലാം എതിരാളികൾക്ക്! ആർക്കാ വിജയം? അതും അങ്ങ് പറയരുതോ?  ഇയ്യാളാര് അപ്പി? കേറിക്കൊണ്ടളിയനാവരുതേ...!
Narayan 2014-04-02 11:34:14
I agree with Sreekumar. This is a self publicity seeking person. He tried into everything, with many media organizations and now with WMC (?). General public, please stay away from him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക