Image

സോഷ്യല്‍ മീഡിയില്‍ വാളെടുക്കുന്നവന്‍ വെളിച്ചപ്പാട് (ടാജ് മാത്യു )

ടാജ് മാത്യു Published on 31 March, 2014
സോഷ്യല്‍ മീഡിയില്‍ വാളെടുക്കുന്നവന്‍ വെളിച്ചപ്പാട്  (ടാജ് മാത്യു )
ന്യൂയോര്‍ക്ക് : വാളെടുക്കുന്നവന്‍ വെളിച്ചപ്പാട് എന്ന അവസ്ഥയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സൃഷ്ടിക്കുന്നതെന്ന് മലയാള മനോരമ സീനിയര്‍ ഓണ്‍ലൈന്‍ കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്. ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനത്തെ ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ സാധ്യതയുപയോഗിച്ച് ചെറുതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യ പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് പത്രങ്ങള്‍ ഓണ്‍ലൈനിലേക്കു മാറുമ്പോള്‍ എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആര്‍ക്കും എന്തും എഴുതി വിടാമെന്ന അവസ്ഥയാണ് ഇലക്‌ട്രോണിക് മാധ്യമരംഗത്തിന്റെ ഏറ്റവും വലിയ ദോഷം. ന്യൂജനറേഷന്‍ എന്നൊക്കെ ഇതിനെ വിളിക്കാമെങ്കിലും സം ഭവങ്ങളുടെ നിജസ്ഥതി എന്താണെന്ന് അറിയാന്‍ വായനക്കാര്‍ ബുദ്ധിമുട്ടുന്നു. മിന്നിമറയുന്ന വിവരങ്ങളില്‍ പലതും സത്യമല്ലാത്ത അവസ്ഥ. ഇല്ലാത്ത ദുരന്തങ്ങള്‍ സൃഷ്ടിക്കുക ഇലക്‌ട്രോണിക് ജേര്‍ണലിസത്തിന്റെ പരാജയമാണ്. എന്തൊക്കെ കണ്ടാലും കേട്ടാലും സത്യാവസ്ഥ തേടി അവസാനം പത്രങ്ങളിലേക്കും അവയുടെ വെബ്‌സൈറ്റുകളിലേക്കും വായനക്കാരന്‍ എത്തുന്നത് ഇതുകൊണ്ടു തന്നെയാണ്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള പത്രങ്ങള്‍ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സത്യാവസ്ഥ അന്വേഷിച്ച് അവതരിപ്പിക്കുകയാണ് പത്രങ്ങളുടെ രീതി. അതിനവര്‍ക്ക് ഒരു ദിവസം സമയവുമുണ്ട ്. ഓരോ എഡിഷന്റയും ഡെഡ്‌ലൈന്‍ വരെ റിപ്പോര്‍ട്ടര്‍ക്ക് നിജസ്ഥിതി അറിയാനുളള സമയം കിട്ടുന്നു. എന്നാല്‍ വെബ് ജേര്‍ണലിസത്തില്‍ ഓരോ നിമിഷവും ഡെഡ്‌ലൈനാണ്. മത്സരം നിറഞ്ഞ മേഖലയായതിനാല്‍ ചില മാധ്യമങ്ങളെങ്കിലും വേണ്ട രീതിയില്‍ പരിശോധിക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കാറുണ്ട്.

സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അന്നുമിന്നും ഒന്നു തന്നെയാണ്. അഞ്ച് ഡ ബ്‌ളിയു, ഒരു എച്ച് എന്ന ഫ്രെയിംവര്‍ക്കിലാണ് ഓരോ വാര്‍ത്തയും പൂര്‍ണതയിലെത്തു ന്നത്. അത് പത്രങ്ങളായാലും ടി.വിയായാലും വെബ്‌സൈറ്റ് ജേര്‍ണലിസമായാലും. അ ഞ്ച് ഡബ്‌ളയു എന്നാല്‍ വാട്ട്, ഹൂ, വെന്‍, വേര്‍, വൈ എന്നത്. എന്തെങ്കിലും സംഭവം നടന്നാല്‍ പത്രപ്രവര്‍ത്തകര്‍ ഈ ആറ് ചോദ്യങ്ങളുടെ ഉത്തരമാണ് തേടുന്നത്. എന്ത് (വാ ട്ട്) ആര് (ഹൂ), എപ്പോള്‍ (വെന്‍), എവിടെ (വേര്‍), എന്തിനു വേണ്ട ി (വൈ). അതിനൊപ്പം എങ്ങനെ (ഹൗ) എന്ന ചോദ്യവും. ഈ ആറ് ചോദ്യങ്ങള്‍ക്കും വിശദീകരണം നല്‍കു മ്പോള്‍ അതു വാര്‍ത്തയായി. പത്രങ്ങളിലും ടെലിവിഷനിലും വെബ്‌സൈറ്റിലും പ്രവര്‍ത്തി ക്കുന്നവര്‍ ഈ തത്വം തന്നെ പിന്തുടരുന്നു. അതുപോലെ തന്നെ വാര്‍ത്ത എഴുതുമ്പോഴു ളള ഇന്‍വേര്‍റ്റഡ് പിരമിഡ് സ്‌റ്റൈല്‍. എന്നുവച്ചാല്‍ ഒരു പിരമിഡിനെ തിരിച്ചിടുക എന്ന് ഊഹിക്കുക. വീതി കൂടിയ ഭാഗങ്ങള്‍ അപ്പോള്‍ മുകളിലും കൂര്‍ത്ത ഭാഗങ്ങള്‍ താഴെയും വരുന്നു. വാര്‍ത്ത എഴുതുന്നത് ഈ രീതിയിലാണ്. ഏറ്റവും പ്രധാന വിവരങ്ങള്‍ ആദ്യം. അതിനു താഴേക്ക് പ്രാധാന്യമൊപ്പിച്ചുളള വിവരങ്ങള്‍. ഏറ്റവും പ്രാധാന്യം കുറഞ്ഞകാ ര്യം അവസാനം വരുന്നു. തിരിച്ചിട്ട പിരമിഡിന്റെ കൂര്‍ത്തഭാഗം പോലെ ചെറിയ കാര്യം മാത്രം.

തോന്നുന്നത് എഴുതി വിടുന്ന സോഷ്യല്‍ ദുരന്തത്തെ നിയന്ത്രിക്കുക എളുപ്പമല്ലെന്ന് സന്തോഷ് ഓര്‍മ്മിപ്പിച്ചു. എന്തും ആര്‍ക്കും എഴുതാം എന്നതിനെ നിയമപരമായി തടയിടാന്‍ ഗവണ്‍മെന്റ്‌നിയമങ്ങളിലൂടെയേ സാധിക്കൂ. ജനാധിപത്യ സംവിധാനത്തില്‍ അതെളുപ്പവുമല്ല.എന്നാല്‍ വ്യക്തി സ്വാ തന്ത്ര്യത്തിന് പരിമിതികള്‍ ഏര്‍പ്പെടുത്തുന്ന ചൈനയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളി ലും ഇത് നടപ്പിലാക്കിയിട്ടുണ്ട്. അതുപോലെ സോഷ്യല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളും വിവരങ്ങളും പിന്തുടരുന്ന സമൂഹത്തിന് തെറ്റായ വിവരങ്ങള്‍ക്കെതിരേ പ്രതികരിക്കാം.

പലതരത്തിലുളള വാര്‍ത്തകള്‍ പലയിടത്തും കാണുമ്പോഴാണ് മനോരമ പോലുളള ബ്രാന്‍ഡിന് പ്രസക്തി. സത്യം അറിയാന്‍ ഒടുവില്‍ വായനക്കാര്‍ അവിടെയെത്തുന്നു. ബ്രാന്‍ഡ് നേടിയെടുത്ത വിശ്വാസ്യത തന്നെയാണ് ശക്തി. ഇലക്‌ട്രോണിക് ആണെങ്കിലും ടി.വിയും ഓണ്‍ലൈനും ഒന്നുപോലെ എന്നു പറയാനാ വില്ല. റിലാകക്കസിംഗ് നല്‍കുന്ന സിറ്റ് ബാക്ക് ആണ് ടിവിയുടെ സ്വഭാവം. എന്നാല്‍ വെബ് സൈറ്റില്‍ പരതുന്നവര്‍ സിറ്റിങ് ഫോര്‍വേര്‍ഡാണ്. അതുകൊണ്ടു തന്നെ ഒരോന്നിലെയും വിഭവങ്ങളുടെ സ്വാഭവത്തിനും വ്യത്യാസമുണ്ട ്. ഓണ്‍ലൈനിനായി സിറ്റ് ഫോര്‍വേര്‍ഡ് സ്വാഭവമുളള ഇന്റര്‍വ്യൂവും മറ്റും മനോരമ ഓണ്‍ലൈന്‍ നിര്‍മ്മിച്ചിട്ടുണ്ട ്. ടി.വിയില്‍ കാ ണുന്ന ഇന്റര്‍വ്യൂവുമായി അതിന് വ്യത്യാസമുണ്ട ്. വിദേശ രാജ്യങ്ങളിലാണ് മനോരമ ഓണ്‍ലൈനിന് ഏറെ ഉപഭോക്താക്കളുളളത്. അ മേരിക്കയിലാണ് ഏറ്റവും കൂടുതല്‍. ഗള്‍ഫ്, യൂറോപ്പ്, ഇന്ത്യയിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും വായനക്കാരുണ്ട ്.

പങ്കെടുത്തവര്‍ സജീവമായി ചര്‍ച്ച ചെയ്ത സെമിനാര്‍ ഏറെ വ്യത്യസñമായിരുന്നു. ഇന്ത്യ പ്രസ്‌ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യുവായിരുന്നു മോഡറേറ്റര്‍. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് റോയി, സെക്രട്ടറി സണ്ണി പൗലോസ്, ട്രഷറര്‍ ജെ. മാത്യൂ സ്, ഡോ. സാറാ ഈശോ (ജനനി), ജോസ് കാടാപുറം (കൈരളി ടി.വി), സജി എബ്ര ഹാം (കേരള ഭൂഷണം), മനോഹര്‍ തോമസ്, സണ്ണി പൗലോസ് (ജനനി), ജോര്‍ജ് എ ബ്രഹാം, വര്‍ഗീസ് ചുങ്കത്തില്‍, ജോര്‍ജ് പാടിയേടത്ത്, സിബി ഡേവിഡ്, സന്തോഷ് പാ ല, കളത്തില്‍ വര്‍ഗീസ്, യു.എ നസീര്‍, പ്രിന്‍സ് മര്‍ക്കോസ്, ഡോ.എന്‍.പി ഷീല, രാജു തോമസ്, ജോസ് ചെരിപുറം, ബി. അരവിന്ദാക്ഷന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
സോഷ്യല്‍ മീഡിയില്‍ വാളെടുക്കുന്നവന്‍ വെളിച്ചപ്പാട്  (ടാജ് മാത്യു )
സോഷ്യല്‍ മീഡിയില്‍ വാളെടുക്കുന്നവന്‍ വെളിച്ചപ്പാട്  (ടാജ് മാത്യു )
സോഷ്യല്‍ മീഡിയില്‍ വാളെടുക്കുന്നവന്‍ വെളിച്ചപ്പാട്  (ടാജ് മാത്യു )
Join WhatsApp News
Karoor soman 2014-03-31 11:08:20
Welcome Mr.Santhosh George.and New York Press Club.  We have many velichapadukal. This came on top of your timeline message.
We are looking forward for people to say the truth.
abraham theckemury 2014-03-31 13:34:10
അന്തിക്ക് വന്നവൻ അമ്മക്ക് ഭർത്താവാകുക! ഒരം ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകുക ! അപ്പോൾ  കാണുന്നവനെ കേറി അപ്പാ എന്ന് വിളിക്കുക ! ഇതാണ് സോഷ്യൽ മീഡിയ . വിവര ദോഷികൾ ചരിത്രം  അറിയാതെ എന്തൊക്കയോ വിപ്രിതി കാട്ടുന്നു . ഇത്തരക്കാരെ കൂട്ട് പിടിച്ചു ആൾദൈവങ്ങളും, പാമര സാഹിത്യവും , പ്രിതു രഹിത സാംസ്‌കാരിക നേതാക്കളും  പിറക്കുന്നു. ഹ! എന്ത് ലോകം ?
വിദ്യാധരൻ 2014-03-31 17:12:36
വാളെടുക്കുന്നവ്ൻ വെളിച്ചപ്പാടകുന്നതുപോലെ പേന കയ്യിൽ എടുക്കുന്നവ്ൻ എല്ലാം എഴുത്തുകാരാകുന്നു.  എഴുത്തുകാരെ നിയന്ത്രിക്കാൻ പത്രക്കാർക്ക് സാധിക്കുന്നില്ലെങ്കിൽ വായനക്കാർക്ക് വിട്ടു താ? ഇവന്റെ ഒക്കെ പേന ഓടിച്ചു കയ്യിൽ തരുന്ന കാര്യം ഞങ്ങൾ ഏറ്റു. പിന്നെ ഒരു കാര്യം ഞങ്ങൾ എഴുതുന്ന അഭിപ്രായം പത്രാധിപരുടെ പരിശോധനക്ക് ശേഷം ഉചിതമെങ്കിൽ പ്രേസിദ്ധികരിക്കണം അല്ലാതെ അത് ലേഖനം എഴുതിയവർക്ക് അയച്ചുകൊടുത്തു അവരുടെ അംഗീകാരം വാങ്ങിച്ചിട്ട് പ്രസിദ്ധികരിക്കുന്നത് വായനക്കാരോട് കാട്ടുന്ന വിവേചനം ആണ്. കാരാണം എഴുത്തുകാരു എഴുതി വിടുന്ന ചവറു പ്രസിദ്ധികരിക്കുന്നതിനു മുൻപ് വായനക്കാരോട് പത്രാധിപർ ചോദിക്കാറില്ലല്ലോ ?  ഞങ്ങൾ വായനക്കാർക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ടല്ലേ നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് ?

വായനക്കാരെ സംഘടിച്ചു സംഘടിച്ചു 
ശക്തരാകുവിൻ?
John Varghese 2014-03-31 17:23:05
ഒറ്റ അടിക്കു ഉള്ള പഴഞ്ചൊല്ല്  ഇങ്ങനെ ഇറക്കി വിട്ടാൽ നാളെ വല്ല ലേഖനം എഴുതുമ്പോൾ എന്ത് ചെയ്യും തെക്കേ മുറി ?
Mathew Varghese, Canada 2014-03-31 19:31:48
പൂച്ച ഇല്ലാത്ത വീട്ടിൽ എലി ഗന്ധർവൻ തുള്ളും എന്ന് പറഞ്ഞതുപോലെയാണ് ചില എഴുത്തുകാരു. വിദ്യാധരൻ ഒന്ന് മാറി നിന്നാൽ മതി എഴുത്തുകാരുടെ വിളയാട്ടമാണ് 
vaayanakkaaran 2014-03-31 19:58:47
 വിദ്യാധരനോട് പൂർണ്ണമായി യോജിക്കുന്നു, പത്രാധിപരുടെ വാളിന്നിരയായി വായനക്കാരന്റെ പല പ്രതികരണങ്ങളും വെളിച്ചം കാണാതെപോകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക