Image

അമൃതാനന്ദമയിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ : ഡി.സി ബുക്സിനും, ഉടമയുടെ വീടിനും നേരെ ആക്രമണം

Published on 01 April, 2014
അമൃതാനന്ദമയിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ : ഡി.സി ബുക്സിനും, ഉടമയുടെ വീടിനും നേരെ ആക്രമണം
കോട്ടയം: അമൃതാനന്ദമയിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച ഡി.സി ബുക്സിനും, ഉടമയുടെ വീടിനും നേരെ ആക്രമണം. ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്‍്റെ പേരിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് റോഡിലെ പ്രധാന ശാഖ ആക്രമിച്ചതിനു പിന്നാലെ രാത്രി ഉടമ രവിഡി.സിയുടെ വീടിനു നേരെയും ആക്രമണമുണ്ടായി.
ഡി.സി ബുക്സിന്‍്റെ ശാഖയിലത്തെിയ മുന്നംഗ അക്രമി സംഘം പുസ്തകങ്ങള്‍ നശിപ്പിക്കുകയും വാരിവലിച്ചിടുകയും ചെയ്തു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘം അമൃതാനന്ദമയിക്കെതിരായ അപവാദ പ്രചരണങ്ങളില്‍ നിന്ന് ഡി.സി ബുക്സ് പിന്‍മാറുക എന്ന പോസ്റ്ററും പതിച്ചു. സ്ഥലത്ത് കാവിക്കൊടി നാട്ടിയ സംഘം ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയാണ് സ്ഥലം വിട്ടത്.
തിങ്കളാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് രവി ഡി.സിയുടെ വീടിനുനേരെ ആക്രമണമുണ്ടായത്. കല്ളേറില്‍ വീടിന്‍്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വെല്ലുമായി മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖമാണ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഗെയ്ല്‍ ട്രെഡ്വെല്‍ തന്‍്റെ പുസ്തകത്തിലൂടെ ഉന്നയിച്ചിരുന്നു.
അമൃതാനന്ദമയിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ : ഡി.സി ബുക്സിനും, ഉടമയുടെ വീടിനും നേരെ ആക്രമണം
Join WhatsApp News
A.C.George 2014-04-02 01:46:29
Where is nthe freedom of the press & Expression? Please investigate and take proper action regardless of any religious affiliation
thomas koovalloor 2014-04-02 04:24:02
If it happened in Pakistan imagine what will happen.It is better not provoke the Hindus at this time of election that may backfire all those who are involved in this. I am warning all those who are involved in this conspiracy and to stop every effort of provoking the Hindus and their belief. 
Anthappan 2014-04-02 09:36:32
The kerala culture is same whether it is Politics or Relegion; silence the opponent with force. What an irony?
Annand Aran 2014-04-02 11:58:58
Joseph sir's hands cut, and  his family is broken, D.C.Revi's home and store is attacked, hero Mohan Lal is afraid to talk about her holy place ,shame ! its time for people to awake up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക