Image

ഡാലസില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി രൂപീകരിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 12 November, 2011
ഡാലസില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി രൂപീകരിച്ചു
ഡാലസ്‌: ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ നോര്‍ത്ത്‌ ടെക്‌സസ്‌ കമ്മിറ്റി രൂപീക്യതമായി. നോര്‍ത്ത്‌ അമേരിക്കയിലെ മുന്‍കാല കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെയും അനുഭാവികളേയും ഒന്നിച്ചണി നിരത്തി 2012 ന്റെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുവാനും കേരളത്തില്‍ ജനോപകാരപ്രദങ്ങളായ നയങ്ങളും പദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും ഡോ.മന്‍മോഹന്‍ സിംഗ്‌ നയിക്കുന്ന കേന്ദ്രസര്‍ക്കാരിനും ശക്തമായ പിന്തുണ നല്‍കുവാനും യോഗം തീരുമാനിച്ചു.

ജെ.പി.ജോണ്‍, പി.പി.ചെറിയാന്‍, ബിനോയി സാമുവല്‍, ബാബു പി.സൈമണ്‍ രഞ്‌ജിത്‌ പണിക്കര്‍, സിബു ജോസഫ്‌, ജോഫി സാമുവല്‍, മാത്യു നൈനാന്‍, പി.സി.ജോണ്‍, നൈനാന്‍ കുര്യന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തക സമിതി തുടര്‍ നടപടികള്‍ക്കായി രൂപംകൊണ്ടു. ഭിലായിലെ മുന്‍കാല കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും മുന്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ നൈനാന്‍ കുര്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ഡാലസിലെ പ്രഥമ അംഗത്വം സ്വീകരിച്ചുകൊണ്ട്‌ അംഗത്വവിതരണം ഉത്‌ഘാടനം ചെയ്‌തു.

ഐന്‍ഓസി ടെക്‌സസ്‌ കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ എബ്രഹാം യോഗം ഉത്‌ഘാടനം ചെയ്‌തു. ജെ.പി.ജോണ്‍ അദ്ധ്യക്ഷനായിരുന്നു. ഇശോ ജേക്കബ്‌, ജോജോ ജേക്കബ്‌ എന്നിവര്‍ സംസാരിച്ചു.
ഡാലസില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക