Image

നടപടി അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നത്‌: വി.എസ്‌

Published on 05 June, 2011
നടപടി അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നത്‌: വി.എസ്‌
തൃശൂര്‍: ഡല്‍ഹി രാംലീല മൈതാനിയില്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരെ സമരം പ്രഖ്യാപിച്ച യോഗാചാര്യന്‍ ബാബ രാംദേവിനെ അറസ്റ്റ്‌ ചെയ്‌തരീതി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. അയാള്‍ ആഹ്വാനം ചെയ്‌ത സമര രീതിയെക്കുറിച്ചും ഭിന്നാഭിപ്രായമുണ്ട്‌. എന്നാല്‍ രാത്രി നേരത്ത്‌ അറസ്റ്റ്‌ ചെയ്‌തത്‌ ശരിയായില്ല. അണ്ണാ ഹസാരെയുടെ സമരം ജനകീയ പ്രതികരണം സൃഷ്ടിച്ചു. എന്നാല്‍ ഗാന്ധിയനായ അദ്ദേഹത്തോട്‌ പോലും അസഹ്യമായ സമീപനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും വി.എസ്‌. കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക